വെണ്ണിക്കുളം ഉപജില്ലാ സ്കൂള്‍ കലോത്സവം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിക്കുന്നു.
വെണ്ണിക്കുളം: ഉപജില്ലാ കലോത്സവം പ്രതിഭാനം 2025 വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
2300 വിദ്യാര്‍ഥികളാണ് മൂന്നു ദിവസത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ മാണിക്യവീണ, സരോവരം, മണിവിളക്ക്, കദളീവനം, തീര്ഥധാര എന്നീ കവിതകളുടെ പേരുകളാണ് വിവിധ വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആർ. ബിന്ദു പതാക ഉയര്‍ത്തി. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി. കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കലാമേളയുടെ ഉദ്ഘാടനം സിനിമ സംവിധായകന് എം.എ. നിഷാദ് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജിജി മാത്യു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലാലു തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റോഷ്നി ബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ റിന്‍സി തോമസ്, വിനീത് കുമാർ, പിടിഎ. പ്രസിഡന്റ് ഫാ. ദിനേഷ് പാറക്കടവിൽ, എച്ചഎം ഫോറം കണ്‍വീനര്‍ മറിയാമ്മ ചെറിയാൻ, പ്രിന്‍സിപ്പാള്‍ ഡോ. ജേക്കബ് ഏബ്രഹാം, ഹെഡ്മിസ്ട്രസ് രജനി ജോയി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അരുണ്‍ എ, ബീനാ എം. നായർ, എന്നിവര്‍ പ്രസംഗിച്ചു. സിനിമാ തിരകഥാകൃത്ത് ജൂബിന്‍ ജേക്കബ് പുരസ്കാര വിതരണം നടത്തി.