x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് സി​നി​മ കാ​ണാ​ൻ അ​ടൂ​രു​കാ​ർ​ക്ക് ഇ​ത്ത​വ​ണ​യും നാ​ടു​വി​ട​ണം

വെബ് ഡെസ്ക്
Published: August 19, 2026 11:49 PM IST | Updated: August 19, 2026 11:49 PM IST

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ന​യ​നം, നാ​ദം തി​യ​റ്റ​ർ

അ​ടൂ​ർ: ഓ​ണ​ത്തി​ന് റി​ലീ​സ് ചെ​യ്യു​ന്ന പു​തി​യ സി​നി​മ​ക​ൾ കാ​ണാ​ൻ ഇ​ത്ത​വ​ണ​യും അ​ടൂ​രു​കാ​ർ​ക്ക് നാ​ടു​വി​ടേ​ണ്ടി​വ​രും. ഒ​രു​കാ​ല​ത്ത് ജി​ല്ല​യി​ലെ പ്ര​ധാ​ന സി​നി​മ റി​ലീ​സ് കേ​ന്ദ്ര​മാ​യി​രു​ന്ന അ​ടൂ​രി​ൽ ഓ​ണ​ക്കാ​ല​ത്തും ഒ​രു സി​നി​മാ തീ​യ​റ്റ​ർ പോ​ലും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കാ​ത്ത​താ​ണ് യാ​ഥാ​ർ​ഥ്യം.

സി​നി​മാ ആ​സ്വാ​ദ​ക​രു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ന​യ​നം, നാ​ദം തി​യ​റ്റ​റു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്തി​ന് പ്ര​ദ​ർ​ശ​നം തു​ട​ങ്ങാ​നു​ള്ള സാ​ധ്യ​ത​യി​ല്ല.

അ​ടൂ​രി​ന്‍റെ സി​നി​മാ പാ​ര​മ്പ​ര്യ​ത്തി​ന് അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. ന​ഗ​ര​ത്തി​ലെ ആ​ദ്യ​കാ​ല തി​യ​റ്റ​റു​ക​ളി​ലൊ​ന്നാ​യ മ​ണി ടാ​ക്കീ​സ് മു​ത​ൽ തു​ട​ങ്ങി​യ സി​നി​മാ പ്ര​ദ​ർ​ശ​ന പാ​ര​മ്പ​ര്യം പി​ന്നീ​ട് നി​ര​വ​ധി തി​യ​റ്റ​റു​ക​ളി​ലേ​ക്ക് വ​ള​ർ​ന്നു. 2000-ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ അ​ടൂ​ർ-​പ​റ​ക്കോ​ട് മേ​ഖ​ല​യി​ൽ ആ​റോ​ളം തി​യ​റ്റ​റു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ആ ​കാ​ല​ഘ​ട്ട​ത്തി​ൽ മേ​ഖ​ല​യി​ലെ ബാ​ൽ​ക്ക​ണി സൗ​ക​ര്യ​മു​ള്ള ഏ​ക തി​യ​റ്റ​റാ​യി​രു​ന്ന പ​റ​ക്കോ​ട് എ​സ്.​ആ​ർ.​കെ അ​ട​ക്കം പ്രേ​ക്ഷ​ക​രു​ടെ പ്രി​യ കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി തി​യ​റ്റ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. പ​റ​ക്കോ​ട് ശ​ക്തി, കോ​ട്ട​മു​ക​ൾ എം.​കെ.​ആ​ർ, ഏ​നാ​ത്ത് എ.​ആ​ർ.​എം, കൊ​ടു​മ​ൺ ശ്രീ​ഗോ​വി​ന്ദ് തു​ട​ങ്ങി​യ തി​യ​റ്റ​റു​ക​ളെ​ല്ലാം പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ചു. അ​ടൂ​ർ ന​ഗ​ര​ത്തി​ൽ ഒ​ടു​വി​ൽ പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച സ്മി​ത തി​യ​റ്റ​റും ഇ​പ്പോ​ൾ ഓ​ർ​മ മാ​ത്ര​മാ​ണ്.

ന​ഗ​ര​ത്തി​ലെ ന​യ​നം, നാ​ദം തി​യ​റ്റ​റു​ക​ൾ ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ട് ആ​റ് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. നാ​ലു സ്ക്രീ​നു​ക​ളു​മാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ തി​രി​ച്ചു​വ​രാ​നു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കൂ​ടി പ​രി​ഹ​രി​ച്ചാ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ഉ​ട​മ വി​ജ​യ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഓ​ണ​ത്തി​ന് മു​മ്പ് തി​യ​റ്റ​ർ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പു​തി​യ സി​നി​മ​ക​ൾ കാ​ണാ​ൻ അ​ടൂ​രു​കാ​ർ​ക്ക് ഇ​ത്ത​വ​ണ​യും മ​റ്റ് ന​ഗ​ര​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും.

ഏ​ഴു​മാ​സം മു​മ്പ് ന​ട​ന്ന അ​ടൂ​ർ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ലോ​കോ​ത്ത​ര സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു. അ​ടൂ​ർ ഭാ​സി, അ​ടൂ​ർ ഭ​വാ​നി, അ​ടൂ​ർ പ​ങ്ക​ജം, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി സി​നി​മാ​രം​ഗ​ത്ത് അ​ടൂ​രി​ന്‍റെ പേ​ര് ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ത്തി​യ നി​ര​വ​ധി പ്ര​തി​ഭ​ക​ളു​ടെ നാ​ടാ​ണ് ഇ​ന്ന് സി​നി​മ കാ​ണാ​ൻ മ​റ്റു സ്ഥ​ല​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

Tags : Nattuvishesham Local News Villagers watch movies

Recent News

Corehub Up