ഡോ. ജെ. ലോറന്‍സ് തുടങ്ങിയവര്‍ അൻസിജിയുടെ മാതാപിതാക്കളെ സന്ദർശിച്ചപ്പോൾ.
വെള്ളറട: മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളജ് കെട്ടിടത്തില്‍നിന്നു ചാടി മരിച്ച മലയാളി വിദ്യാര്‍ഥിനി അന്‍സിജിയുടെ കത്തിപ്പാറയിലെ വീട്ടില്‍ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, കെഎന്‍എംഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ലോറന്‍സ് തുടങ്ങിയവര്‍ സന്ദർശനം നടത്തി. അൻസിജിയുടെ പിതാവ് അനില്‍ രാജ്, മാതാവ് സോണിയ, അനുജത്തി അരുണിമ എന്നിവരെ എംഎൽഎ ആശ്വസിപ്പിച്ചു14 നാണ് നഴ്സിംഗ് വിദ്യാര്‍ഥിനിയായ അന്‍സിജി കോളജ് കെട്ടിടത്തില്‍നിന്നു ചാടിയത്.സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. മരണത്തിനിടയാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുവേണ്ട നടപടിക്കായി പ്രവർത്തിക്കുമെന്ന് എംഎൽഎ വാക്കുനൽകി. കെഎന്‍എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. എച്ച്. ജയരാജ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.എം. പ്രഭകുമാര്‍, എല്‍.ജെ. ജോസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Tags : Visited NattuVishasham DistrictNews