കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഓണക്കിറ്റ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ജിജു പുളിക്കനല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.
നേമം : കേരള വിശ്വകർമ്മ മഹാസഭ പാപ്പനംകോട് ശാഖാ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജിജു പുളിക്കനല്ലൂർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ. വിക്രമൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപറേഷ ൻ ഡെപ്യൂട്ടി മേയർ ജി.എസ്. ആശനാഥ്, കൗൺസിലർ പാപ്പനംകോട് സജി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. വാമദേവൻ, ടി.വി. സതീഷ്, ഹരിഹരൻ ആചാരി, വി.ദേവപാലൻ, ശ്രീകുമാർ പാപ്പനംകോട്, രാജീവ് കുമാർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Award Distribution