x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടെ​ണ്ണൽ: ചേ​ര്‍​ത്ത​ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ങ്ങി


Published: December 11, 2025 11:01 PM IST | Updated: December 11, 2025 11:01 PM IST

അ​ര്‍​ത്തു​ങ്ക​ലി​ല്‍ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച്.

ചേ​ര്‍​ത്ത​ല: വോ​ട്ടെ​ണ്ണ​ലി​നാ​യി ചേ​ര്‍​ത്ത​ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ങ്ങി. ന​ഗ​ര​സ​ഭ​യി​ല്‍ ചേ​ര്‍​ത്ത​ല ശ്രീ​നാ​രാ​യ​ണ ഗ​വ​. ബോ​യ്‌​സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​രി​ധി​യി​ലേ​ത് സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ലു​മാ​ണ് എ​ണ്ണു​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും ഇ​വി​ടെ ത​ന്നെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ല്‍നി​ന്നു യ​ന്ത്ര​ങ്ങ​ള്‍ വോ​ട്ടെ​ണ്ണു​ന്ന ടേ​ബി​ളു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ബാ​രി​ക്കേ​ഡു​ക​ള്‍​കെ​ട്ടി തി​രി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ പോ​ലീ​സി​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​താ​യി ചേ​ര്‍​ത്ത​ല ഡി​വൈ​എ​സ്പി ടി. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

ഫ​ല​ത്തെത്തുട​ര്‍​ന്നു പ്ര​ക​ട​ന​ങ്ങ​ളും മ​റ്റും അ​തി​രു​ക​ട​ക്കാ​തി​രി​ക്കാ​ന്‍ സ​ഹ​ക​ര​ണം തേ​ടി എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും പ്ര​ധാ​ന രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തി​രു​ന്നു. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന​ക​ത്തും ന​ഗ​ര​ത്തി​ലും പ്ര​ധാ​ന​യി​ട​ങ്ങ​ളി​ലും പോ​ലീ​സി​നെ നി​യോ​ഗി​ക്കും. അ​ക്ര​മം കാ​ട്ടു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റിനും ചീ​ഫ് ഏ​ജ​ന്‍റിനും മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാനു​മ​തി. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും തെര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​വ​ര്‍​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. ബോ​യ്‌​സ് സ്‌​കൂ​ളി​ല്‍ 50 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും, സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ല്‍ 280 ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് വോ​ട്ടെ​ണ്ണ​ലി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പ​രി​ശീ​ല​നം വ്യാ​ഴാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. 13ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണി​യാ​ണ് തു​ട​ക്കം.

Tags : Vote counting nattuvisesham local news

Recent News

Corehub Up