x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടെ​ണ്ണ​ല്‍: ക​ര്‍​ശ​ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​വു​മാ​യി പോ​ലീ​സ്


Published: May 3, 2026 10:04 PM IST | Updated: May 3, 2026 10:04 PM IST

പാ​ലാ: വോ​ട്ടെ​ണ്ണ​ലി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പാ​ലാ, ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ പാ​ലാ കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലും പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലേ​ത് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ലും ന​ട​ക്കും. വോ​ട്ടെ​ണ്ണ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. രാ​വി​ലെ ആ​റു മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും 30 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ അ​നാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. സു​ര​ക്ഷ​യും തി​ര​ക്ക് നി​യ​ന്ത്ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി​ക​ള്‍.

പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം: യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​ത്യേ​കം പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫ്, യു​ഡി​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പാ​ലാ ബൈ​പാ​സ് റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ മാ​ര്‍​ജി​നി​ല്‍ നി​ന്ന് 50 മീ​റ്റ​ര്‍ പി​ന്നി​ലാ​യി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം. എ​ന്‍​ഡി​എ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പാ​ലാ ബൈ​പാ​സ് റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ മു​ന്‍​വ​ശ​ത്താ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ട്രാ​ഫി​ക് നി​യ​ന്ത്ര​ണം:

ആ​ര്‍​വി ജം​ഗ്ഷ​ന്‍ മു​ത​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ഈ ​ഭാ​ഗ​ത്ത് രാ​വി​ലെ ആ​റു മു​ത​ല്‍ കൗ​ണ്ടിം​ഗ് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. രാ​വി​ലെ ആ​റു മു​ത​ല്‍ ആ​വ​ശ്യ​മാ​യി​ട​ങ്ങ​ളി​ല്‍ വ​ഴി​തി​രി​വു​ക​ളും ന​ട​പ്പാ​ക്കും.
അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജ് പ​രി​സ​ര​ത്ത് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് സ​മീ​പം അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​ത്യേ​കം പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം: എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ന്‍റെ മെ​യി​ന്‍ ഗേ​റ്റി​ന് സ​മീ​പ​മു​ള്ള പ​ഴ​യ കോ​ട​തി റോ​ഡി​ല്‍ നി​ന്ന് 50 മീ​റ്റ​ര്‍ തെ​ക്ക് മാ​റി​യു​ള്ള സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാം. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​ള​ജി​ന്‍റെ മെ​യി​ന്‍ ഗേ​റ്റി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള പ​ഴ​യ കോ​ട​തി റോ​ഡി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് അ​നു​വ​ദ​നീ​യ​മാ​ണ്. എ​ന്‍​ഡി​എ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​ള​ജി​ന്‍റെ മെ​യി​ന്‍ ഗേ​റ്റി​ന് സ​മീ​പ​മു​ള്ള പ​ഴ​യ കോ​ട​തി റോ​ഡി​ന് തെ​ക്ക് പ​ടി​ഞ്ഞാ​റു​ള്ള സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ന്‍റെ മു​ന്‍​വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം.

ട്രാ​ഫി​ക് നി​യ​ന്ത്ര​ണം

ഇ​ന്ന് രാ​വി​ലെ ആ​റു മു​ത​ല്‍ മേ​ഖ​ല​യി​ല്‍ ആ​വ​ശ്യ​മാ​യി​ട​ങ്ങ​ളി​ല്‍ വ​ഴി​തി​രി​വു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും കൗ​ണ്ടിം​ഗ് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ അ​രു​വി​ത്തു​റ പ​ള്ളി​യു​ടെ മു​ന്‍​ഭാ​ഗം റോ​ഡ് മു​ത​ല്‍ പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ലെ അ​രു​വി​ത്തു​റ കോ​ള​ജ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രം ബ്ലോ​ക്ക് ചെ​യ്യു​ന്ന​തും അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ഗു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​ണ്.

Tags : Vote counting nattuvishesham local news

Recent News

Corehub Up