x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടെ​ണ്ണ​ൽ: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി


Published: April 28, 2026 01:37 AM IST | Updated: April 28, 2026 01:37 AM IST

ക​ണ്ണൂ​ർ: 2026 നി​യ​മ​സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ടെ​ണ്ണ​ൽ ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ഓ​ർ​ഡ​ർ പോ​ർ​ട്ട​ലി​ൽ (https://order.ceo.kerala.gov.in) പ്ര​സി​ദ്ധീ​ക​രി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന മേ​ധാ​വി പ്ര​സ്തു​ത ഉ​ത്ത​ര​വ് അ​താ​ത് ജീ​വ​ന​ക്കാ​ര​ന് ന​ൽ​കി എ​ന്ന​ത് ഓ​ർ​ഡ​ർ സോ​ഫ്റ്റ്‌​വേ​യ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി എ​ന്ന​ത് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. പോ​ളിം​ഗ് ഡ്യൂ​ട്ടി ഉ​ത്ത​ര​വ് മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി ആ​യ​ത് ഓ​ർ​ഡ​ർ പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

Tags : Vote counting nattuvishesham local news

Recent News

Corehub Up