x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടെ​ണ്ണ​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍: അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു


Published: April 24, 2026 01:31 AM IST | Updated: April 24, 2026 01:31 AM IST

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന വോ​ട്ടെ​ടു​പ്പ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വോ​ട്ടെ​ണ്ണ​ല്‍ മേ​യ് നാ​ലി​ന് ന​ട​ക്കും. മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നീ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ​ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ​ര​ണാ​ധി​കാ​രി​ക​ള്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പ​രി​ശീ​ല​ക​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ വി​വി​ധ ഹാ​ളു​ക​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ സ്‌​കൂ​ള്‍ ഹാ​ളു​ക​ളി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ ഇ​വി​എം, വി​വി​പാ​റ്റ്, പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ന്നി​വ സ്‌​ട്രോം​ഗ് റൂ​മു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​വി​എം 14 ടേ​ബി​ളു​ക​ളി​ലാ​യി എ​ണ്ണും. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് പ്ര​ത്യേ​കം ടേ​ബി​ളു​ക​ളി​ല്‍ എ​ണ്ണും.

വോ​ട്ടെ​ണ്ണ​ല്‍ ജീ​വ​ന​ക്കാ​രു​ടെ റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ 27നു ​ന​ട​ത്തും. വ​രാ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യ​ക ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം 28നും ​ന​ട​ക്കും. കൗ​ണ്ടിം​ഗ് സ്റ്റാ​ഫി​ന്‍റെ പ​രി​ശീ​ല​നം 29ന് ​ആ​രം​ഭി​ക്കും.

യോ​ഗ​ത്തി​ല്‍ വ​ര​ണാ​ധി​കാ​രി​ക​ളാ​യ വി.​പി. ര​ഘു​മ​ണി, ബി​നു ജോ​സ​ഫ്, ലി​പു എ​സ്. ലോ​റ​ന്‍​സ്, കെ.​ആ​ര്‍. മ​നോ​ജ്, വി.​ഇ. ഷേ​ര്‍​ളി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​എ​ന്‍. ഗോ​പ​കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ കെ. ​ലീ​ന, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, പ​രി​ശീ​ല​ന​വി​ഭാ​ഗം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​ബി. രാ​മു, മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രാ​യ പി. ​സ​ജി​ത്കു​മാ​ര്‍, മ​ധു ക​രി​മ്പി​ല്‍, ടി.​വി. സ​ജീ​വ​ന്‍, എം. ​വ​ത്സ​ന്‍, ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് എ. ​രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Vote counting nattuvishesham local news

Recent News

Corehub Up