x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​പ്പി​ൻ വി​ഷ​മ​ദ്യ ദു​ര​ന്തം: 44-ാം അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 03:18 AM IST | Updated: September 3, 2026 03:18 AM IST

വൈ​പ്പി​ൻ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ന്‍റെ 44-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഫാ. ​സ്മി​ജോ ജോ​ർ​ജ് ക​ള​ത്തി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വൈ​പ്പി​ൻ: ഓ​ണ​ക്കാ​ല​ത്തെ മ​ദ്യ​വി​ൽ​പന സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ന​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ സ​മി​തി​യും വൈ​പ്പി​ൻ ഫെ​റോ​ന​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വൈ​പ്പി​ൻ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ന്‍റെ 44-ാമ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം, കു​ടും​ബ​സു​ര​ക്ഷ, സ​മൂ​ഹ​ക്ഷേ​മം എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി വേ​ണം മ​ദ്യ​ന​യം രൂ​പീ​ക​രി​ക്കേ​ണ്ട​തെ​ന്നും സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫാ. ​സ്മി​ജോ ജോ​ർ​ജ് ക​ള​ത്തി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​സി​ബി സി ​മ​ദ്യ-​ല​ഹ​രി​വി​രു​ദ്ധ സ​മി​തി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ക്സ​ൻ റോ​ഡ്രി​ഗ്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഷെ​റി​ൻ ചെ​മ്മാ​യ​ത്ത്, റാ​ഫേ​ൽ മു​ക്ക​ത്ത്, കെ. ​ജെ​സി ഷാ​ജി, സി​സ്റ്റ​ർ ഒ​സ്ബ​ർ​ഗ, ജോ​സ​ഫ് ചു​ള്ളി​ക്ക​ൽ, റ​സ​ൽ ക​ള​ത്തി​പ്പറ​മ്പി​ൽ, നി​ക്സ​ൺ പെ​രേ​ട​ത്ത്, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ​ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up