x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​​ർ​​ഹി​​ക ക​​ണ​​ക്‌​​ഷ​​നു​​ക​​ളിലെ വെള്ളം മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്: ജ​​ല അ​​ഥോ​​റി​​റ്റി


Published: March 1, 2026 04:11 AM IST | Updated: March 1, 2026 04:11 AM IST

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള ജ​​ല അ​​ഥോ​​റി​​റ്റി​​യു​​ടെ ഗാ​​ർ​​ഹി​​ക ക​​ണ​​ക്‌​​ഷ​​നു​​ക​​ളിലെ വെള്ളം ഗാ​​ർ​​ഹി​​കേ​​ത​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്. ക​​ടു​​ത്ത വേ​​ന​​ൽ കാ​​ര​​ണം തു​​ട​​ർ​​ച്ച​​യാ​​യി രാ​​ത്രി​​യി​​ൽ അ​​ട​​ക്കം സ​​പ്ലൈ ന​​ൽ​​കു​​മ്പോ​​ൾ വെ​​ള്ളം ടാ​​ങ്കി​​ലേ​​ക്ക് ത​​നി​​യെ ക​​യ​​റാ​​ൻ വാ​​ട്ട​​ർ മീ​​റ്റ​​റി​​നു ശേ​​ഷം ടാ​​പ്പി​​ൽ​​നി​​ന്നും ടാ​​ങ്കി​​ലേ​​ക്ക് ഫ്‌​​ളോ​​ട്ട് വാ​​ൽ​​വ് ഉ​​പ​​യോ​​ഗി​​ച്ച് ക​​ണ​​ക്റ്റ് ചെ​​യ്യു​​ക. ത​​ന്മൂ​​ലം സ​​പ്ലൈ ന​​ട​​ക്കു​​മ്പോ​​ൾ വെ​​ള്ളം ത​​നി​​യെ ടാ​​ങ്കി​​ൽ ശേ​​ഖ​​രി​​ക്ക​​പ്പെ​​ടു​​ക​​യും ടാ​​ങ്ക് നി​​റ​​യു​​മ്പോ​​ൾ ത​​നി​​യെ ഓ​​ഫ് ആ​​കു​​ക​​യും ചെ​​യ്യും.

വീ​​ടു​​ക​​ളി​​ൽ ആ​​വ​​ശ്യ​​മാ​​യ വെ​​ള്ളം ടാ​​ങ്കു​​ക​​ളി​​ൽ ശേ​​ഖ​​രി​​ച്ച​​ശേ​​ഷം കി​​ണ​​റ്റി​​ലേ​​ക്കോ പ​​റ​​മ്പി​​ലേ​​ക്കോ പൈ​​പ്പ് തു​​റ​​ന്നു​​വി​​ടാ​​ൻ പാ​​ടി​​ല്ല. ഇ​​ങ്ങ​​നെ ചെ​​യ്യു​​ന്ന​​ത് മൂ​​ലം പൈ​​പ്പ് ലൈ​​നി​​ൽ പ്ര​​ഷ​​ർ കു​​റ​​ഞ്ഞ് സ​​മീ​​പ​​ത്തു ത​​ന്നെ​​യു​​ള്ള ഉ​​യ​​ർ​​ന്ന ഭാ​​ഗ​​ത്തു​​ള്ള ആ​​ളു​​ക​​ൾ​​ക്ക് സ്ഥി​​ര​​മാ​​യി വെ​​ള്ളം ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കും.

റോ​​ഡി​​ലെ പ്ര​​ധാ​​ന ജ​​ല​​വി​​ത​​ര​​ണ പൈ​​പ്പ് ലൈ​​നി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ മാ​​ത്ര​​മാ​​ണ് അ​​ഥോ​​റി​​റ്റി ചെ​​യ്യു​​ന്ന​​ത്. വീ​​ടു​​ക​​ളി​​ലേ​​ക്ക് ഉ​​ള്ള ക​​ണ​​ക്ഷ​​ൻ പൈ​​പ്പി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ, ലീ​​ക്കു​​ക​​ൾ എ​​ന്നി​​വ അ​​താ​​ത് ക​​ൺ​​സ്യൂ​​മ​​ർ, ലൈ​​സ​​ൻ​​സ് പ്ലം​​ബ​​ർ മു​​ഖേ​​ന നി​​ർ​​വ​​ഹി​​ക്കേ​​ണ്ട​​താ​​ണ്.

പൊ​​തു​​ടാ​​പ്പു​​ക​​ൾ ഗാ​​ർ​​ഹി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ക. ഹോ​​സ് തു​​ട​​ങ്ങി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഘ​​ടി​​പ്പി​​ക്കു​​ക, പൊ​​തു​​ടാ​​പ്പു​​ക​​ളു​​ടെ പ​​രി​​സ​​ര​​ത്ത് മൃ​​ഗ​​ങ്ങ​​ളെ കു​​ളി​​പ്പി​​ക്കു​​ക, വാ​​ഹ​​ന​​ങ്ങ​​ൾ, വ​​സ്ത്ര​​ങ്ങ​​ൾ, പാ​​ത്ര​​ങ്ങ​​ൾ ക​​ഴു​​കു​​ക തു​​ട​​ങ്ങി​​യ​​വ പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കു​​ക.

ജ​​ല മോ​​ഷ​​ണം, ജ​​ല ദു​​രു​​പ​​യോ​​ഗം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടാ​​ൽ ഉ​​ട​​ൻ​​ത​​ന്നെ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന 1916 ടോ​​ൾ ഫ്രീ ​​ന​​മ്പ​​റി​​ലോ 0481 2420634 ന​​മ്പ​​റി​​ലോ അ​​റി​​യി​​ക്കാ​​വു​​ന്ന​​താ​​ണ്. ആ​​ന്‍റി തെ​​ഫ്റ്റ് സ്ക്വാ​​ഡി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​ത്ത​​രം ജ​​ല​​മോ​​ഷ​​ണം ക​​ണ്ടെ​​ത്തു​​ന്ന പ​​ക്ഷം ക​​ണ​​ക്‌​​ഷ​​ൻ വി​​ച്ഛേ​​ദി​​ക്കു​​ക​​യോ പി​​ഴ ചു​​മ​​ത്തു​​ന്ന​​ത് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​താ​​ണ്.

Tags : nattu vishesham Water domestic connections not be used

Recent News

Corehub Up