ചെറുപുഴ: ചെറുപുഴ ലയൺസ് ക്ലബ് കുണ്ടംതടം എയ്ഞ്ചൽ ഹോം സ്പെഷൽ സ്കൂളിൽ സ്ഥാപിച്ച ജലശുദ്ധീകരണ സംവിധാനത്തിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത നിർവഹിച്ചു.
ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലും വിവിധ സേവന പ്രവർത്തനങ്ങൾ ക്ലബിന്റെ നേത്യത്വത്തിൽ നടത്തി.ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം റീജ ഗുപ്ത, ക്ലബ് പ്രസിഡന്റ് ബോബൻ ജോസഫ്, സെക്രട്ടറി റോയി ജോസഫ്, ഖജാൻജി തോമസ് ജോസഫ്, ജില്ലാ ഉപദേശക സമിതിയംഗങ്ങളായ കെ.കെ. വേണുഗോപാൽ, കെ.പി.എ. സിദ്ദിഖ്, റീജിയൺ ചെയർമാൻ എൻ.ജെ. ജോസഫ്, സോൺ ചെയർമാൻ മഞ്ജു മധു, പി.എം. എബ്രഹാം, കെ.എ. സെബാസ്റ്റ്യൻ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.