x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്കൂ​ർ പ​തി​നൊ​ന്നാം മൈ​ലി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മിഷ​ൻ

വെബ് ഡെസ്ക്
Published: September 6, 2026 01:47 AM IST | Updated: September 6, 2026 01:47 AM IST

കോ​ഴി​ക്കോ​ട് : ബാ​ലു​ശേ​രി – കോ​ഴി​ക്കോ​ട് പാ​ത​യി​ലെ കാ​ക്കൂ​ർ പ​തി​നൊ​ന്നാം മൈ​ലി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള വെ​ള്ള​ക്കെ​ട്ട് ഇ​ല്ലാ​താ​ക്കി റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മിഷ​ൻ.
കാ​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം
കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ ചെ​റി​യ മ​ഴ​യി​ൽ പോ​ലും ഇ​വി​ടെ ചെ​ളി​വെ​ള്ളം നി​റ​യു​ക​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. ചെ​ളി​വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​നി​ന്ന് ബ​സി​ൽ ക​യ​റേ​ണ്ട അ​വ​സ്ഥ​യാ​ണ് .കോ​ഴി​ക്കോ​ട് ഗ​സ്റ്റ്ഹൌ​സി​ൽ ഈ ​മാ​സം 29 ന് ​ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up