പ്രതീകാത്മക ചിത്രം
മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎല്‍എ
സുല്‍ത്താന്‍ ബത്തേരി: എന്‍എച്ച് 766ലെ രാത്രികാല ഗതാഗതനിരോധനത്തെത്തുടര്ന്ന് നിര്‍ത്തലാക്കിയ ബത്തേരി-ബംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോണുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അറിയിച്ചു.
യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിതായി അദ്ദേഹം പറഞ്ഞു.
ബംഗളൂരു, മൈസൂരു നഗരങ്ങളില്‍നിന്ന് രാത്രി ബത്തേരിക്ക് യാത്രചെയ്യുന്ന സാധാരണ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ്. നിലവില്‍ എസി ബസ് സര്‍വീസുകള്‍ ലഭ്യമാണെങ്കിലും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് സാധാരണ യാത്രക്കാര്‍ക്ക് താങ്ങാവുന്നതല്ല. വിവിധ കോണുകളില്‍ ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍വീസ് വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും എംഎല്‍എ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews service