x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ടി​വ​യ​ല്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ പി​ഴ​വെ​ന്ന് പ​രാ​തി

വെബ് ഡെസ്ക്
Published: October 9, 2026 12:49 AM IST | Updated: October 9, 2026 12:49 AM IST

ആ​ന്‍റി ബ​യോ​ട്ടി​ക് ഗു​ളി​ക​ക​ള്‍ ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​സ്മ​യി​ലി​ന്‍റെ ശ​രീ​ര​ത്ത് ഉ​ണ്ടാ​യ പൊ​ള്ള​ലി​ന് സ​മാ​ന​മാ​യ കു​മി​ള​ക​ള്‍.

മേ​പ്പാ​ടി: പാ​ടി​വ​യ​ലി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്ന് പ​രാ​തി. റി​പ്പ​ണ്‍ സ്വ​ദേ​ശി ഇ​സ്മ​യി​ലാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​ക്കും മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​ത്.

അ​ല​ര്‍​ജി​യു​ണ്ടെ​ന്ന് അ​റി​യി​ച്ചി​ട്ടും ഡോ​ക്ട​ര്‍ ആ​ന്‍റി ബ​യോ​ട്ടി​ക് ഗു​ളി​ക​ക​ള്‍ ന​ല്‍​കി​യെ​ന്നും അ​ത് ക​ഴി​ച്ച​പ്പോ​ള്‍ പൊ​ള്ള​ലി​ന് സ​മാ​ന​മാ​യി ശ​രീ​രം മു​ഴു​വ​ന്‍ കു​മി​ള​ക​ള്‍ ഉ​ണ്ടാ​യെ​ന്നും ഇ​സ്മ​യി​ലി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പാ​ര്‍​ശ്വ​ഫ​ല​മു​ണ്ടാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ആ​ദ്യം ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തി​രി​കേ വാ​ങ്ങി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. വ​ടു​വ​ന്‍​ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ നേ​ടി​യ​തി​നു​ശേ​ഷ​മാ​ണ് ത​ന്‍റെ സ്ഥി​തി അ​ല്‍​പം മെ​ച്ച​പ്പെ​ട്ട​തെ​ന്നു ഇ​സ്മ​യി​ല്‍ പ​റ​യു​ന്നു.

Tags : District News Nattuvishesham Complaint medical negligence

Recent News

Corehub Up