കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ട്രെയിന്‍ തടഞ്ഞു പ്രതിഷേധിച്ചു. രാവിലെ 11.45നു കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇന്റര്‍സിറ്റി എക്സ്പ്രസ് തടഞ്ഞുകൊണ്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണന്, അനൂപ് കല്യോട്ട്, മാര്ട്ടിന് ജോര്‍ജ്, വിനോദ് കപ്പിത്താന്, റാഫി അഡൂര്‍, രജിത രാജന്, ഷിബിന്‍ ഉപ്പിലിക്കൈ, ആബിദ് എടച്ചേരി, ജുനൈദ് ഉറുമി, എച്ച്.ആര്. വിനീത്, അനൂപ് ഓര്‍ച്ച, ജതീഷ് കായക്കുളം, മുഹമ്മദ് മലന്തൂര്‍, വിഷ്ണു കാട്ടുമാടം, ഭാഗ്യലക്ഷ്മി സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
കാസര്‍ഗോഡ്: കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവിലവര്‍ധനക്കെതിരെ ഇരുചക്രവാഹനങ്ങള്‍ തള്ളി പ്രതിഷേധിച്ച് കെഎസ്യു. കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് പ്രസ് ക്ലബ് ജംഗ്ഷനിലുള്ള പെട്രോള്‍ പമ്പു വരെയാണ് ബൈക്കുകളും സ്കൂട്ടറുകളും തള്ളി പ്രതിഷേധിച്ചത്.
എഐസിസി കോ-ഓര്‍ഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ജവാദ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ. ആദര്‍ശ്, അന്‍സാരി, അഖില്‍ ജോണ്‍, വിഷ്ണു ഇരിയണ്ണി, എസ്. സുജിത്, വൈഷ്ണവ് കോളിച്ചാല്‍, ഷജാഹ് പട്ള എന്നിവര്‍ നേതൃത്വം നല്കി.