ഇരിട്ടി: പന്നിശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഇരിട്ടി നഗരസഭയിലെ വളോര ചെറുവയൽ മേഖലയിലെ കർഷകർ. ശല്യം രൂക്ഷമായതോടെ ചിലർ കൃഷിയിറക്കുന്നത് തന്നെ നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മേഖലയിൽ എത്തിയ പന്നിക്കൂട്ടം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വി. സജേഷിന്റെ ഇരുന്നൂറിലധികം നേന്ത്ര വാഴകൾ പന്നിക്കൂട്ടം നശിപ്പിച്ചു. സജേഷ് സ്ഥലം പാട്ടത്തിനെടുത്താണ് 4000 ത്തോളം വാഴകൾ നട്ടത്. കുലയ്ക്കാൻ നാലുമാസം മാത്രം അവശേഷിച്ചിരിക്കെയാണ് വാഴകൾ പന്നിക്കൂട്ടം കുത്തി വീഴ്ത്തിയത്.
ഉപദ്രവകാരികളായ പന്നികളെ വെടിവച്ചു കൊല്ലാനുളള അംഗീകൃത ഷൂട്ടർമാർ നഗരസഭയിൽ ഉണ്ടെങ്കിലും അവരെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നാണു കർഷകരുടെയും പ്രദേശവാസികളുടെയും പരാതി. കുരങ്ങിനെ പ്രതിരോധിക്കാൻ തോക്കിന് ലൈസൻസ് നേടാനുള്ള ശ്രമവും പല കർഷകരും നടത്തുകയാണ്.
Tags : attack Nattuvishesham District News