പൂവാർ: ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. കരുംകുളം പള്ളം ഷിംലി സദനത്തിൽ സ്റ്റാൻലി (59) യാണ് മരിച്ചത്. സംസ്കാരം ഇന്ന് 10 ന് പുതിയതുറ സെന്റ് നിക്കോളസ് ദേവാലയത്തിൽ.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച്ച രാവിലെ വീട്ടിലേക്ക് മടങ്ങവെ മെഡിക്കൽ കോളജിന് സമീപം വച്ച് മറ്റൊരു സ്കൂട്ടിയുമായി കൂട്ടിയിടിച്ച് ഇടത് കാലിന് പരിക്കേറ്റിരുന്നു. അതിനുശേഷം വീട്ടിലെത്തിയ സ്റ്റാൻലിയെ പരിശോധനയ്ക്കായി ഉച്ചയോടെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ: ഷെർളി ഒളിവർ. മക്കൾ: ഷിംലി സ്റ്റാൻലി, ഷാരോൺ സ്റ്റാൻലി.
Tags : Road accident victim dies during examination