x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം; പൂ​ഴി​ത്തോ​ട്ടി​ൽ വ​ൻ കൃ​ഷി​നാ​ശം

വെബ് ഡെസ്ക്
Published: July 29, 2026 02:23 AM IST | Updated: July 29, 2026 02:23 AM IST

പൂ​ഴി​ത്തോ​ട്ടി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച പൂ​വേ​ലി​ൽ ജോ​സി​ന്‍റെ കൃ​ഷി​യി​ടം

പൂ​ഴി​ത്തോ​ട്: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് നാ​ലി​ല്‍​പെ​ട്ട പൂ​ഴി​ത്തോ​ട്, ആ​ല​മ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​ൻ കൃ​ഷി​നാ​ശം. മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ങ്ങേ​രി, ജോ​സ് പൂ​വേ​ലി​ൽ, വാ​ഴേ​ക്ക​ട​വ​ത്ത് കൊ​ച്ചേ​ട്ട​ൻ, ജോ​ർ​ജ് തെ​ങ്ങോ​ലി​ൽ എ​ന്നി​വ​രു​ടെ തെ​ങ്ങ്, പ്ലാ​വ്, റ​ബ​ർ, വാ​ഴ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. വാ​ർ​ഡ്‌ മെം​ബ​റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ മോ​ളി തോ​മ​സ് നാ​ശ​മു​ണ്ടാ​യ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

പ്ര​ശ്ന​ത്തി​ൽ സ​ത്വ​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് അ​വ​ർ പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​ട​ക്ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും മേ​ഖ​ല​യി​ലെ സോ​ളാ​ർ തൂ​ക്കു​വേ​ലി നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ ആ​ൾ​പാ​ർ​പ്പു​ള്ള വീ​ടു​ക​ളു​ടെ മു​റ്റം വ​രെ​യും പൂ​ഴി​ത്തോ​ട് അ​ങ്ക​ണ​വാ​ടി​യു​ടെ തൊ​ട്ട​ടു​ത്തു​വ​രെ​യും കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​യെ​ന്ന​തി​ൽ നാ​ട്ടു​കാ​രി​ൽ വ​ള​രെ​യ​ധി​കം ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തൂ​ക്കു​വേ​ലി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടു​കൂ​ടെ ആ​ന, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ ശ​മ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തി​ന് വ​നം​വ​കു​പ്പ് ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : Wild Elephant Attack NattuVishasham DistrictNews

Recent News

Corehub Up