x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​ഗി​രി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് ഭീ​തിവി​ത​ച്ച് കാ​ട്ടാ​ന

വെബ് ഡെസ്ക്
Published: September 3, 2026 06:06 AM IST | Updated: September 3, 2026 06:06 AM IST

അ​ട​യ്ക്കാ​ത്തോ​ട് ശാ​ന്തി​ഗി​രി​യി​ലെ അ​ട്ട​ക്കു​ളം രാ​ജ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ കാ​ട്ടാ​ന.

കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് ശാ​ന്തി​ഗി​രി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന വീ​ട്ടു​മു​റ്റ​ത്ത് വ​രെ എ​ത്തി ഭീ​തി വി​ത​ച്ചു. അ​ട്ട​ക്കു​ളം രാ​ജ​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ഇ​ന്ന​ലെ അർധരാത്രിയാണ് കാ​ട്ടാ​ന എ​ത്തി​യ​ത്. ആ​ന വീ​ട്ടു​മു​റ്റ​ത്ത് എ​ത്തു​മ്പോ​ൾ രാ​ജ​നും ഭാ​ര്യ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ദേ​ശ​ത്തു​ള്ള മ​ക്ക​ൾ സി​സി​ടി​വി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് ആ​ന​യു​ടെ ദൃ​ശ്യം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ദ​ന്പ​തി​ക​ൾ വി​വ​രം അ​റി​യു​ന്ന​ത്.

മു​റ്റ​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തെ വാ​ഴ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ള​ക​ൾ ആ​ന പൂ​ർ​ണ​മാ​യും പി​ഴു​തെ​റി​ഞ്ഞ് ന​ശി​പ്പി​ച്ചു. വീ​ട്ടു​പ​രി​സ​ര​ത്തും പ്ര​ദേ​ശ​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ കാ​ട്ടാ​ന പി​ന്നീ​ട് കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ശാ​ന്തി​ഗി​രി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ഇ​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up