x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ശ​ല്യം: സ​ർ​ക്കാ​ർ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം


Published: June 8, 2026 07:06 AM IST | Updated: June 8, 2026 07:06 AM IST

വെ​ള്ള​രി​ക്കു​ണ്ട്: രൂ​ക്ഷ​മാ​യി വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച പു​തി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും പ്ര​ത്യേ​കി​ച്ച് വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നെ​യും ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ സ​മി​തി അ​ഭി​ന​ന്ദി​ച്ചു. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും മ​ല​യോ​ര മേ​ഖ​ല​യി​ലെ എം​എ​ൽ​എ​മാ​രു​ടെ​യും പ്ര​ത്യേ​കം യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​ശ്‌​ന​ത്തി​ന്‍റെ രൂ​ക്ഷ​ത മ​ന​സി​ലാ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​യും അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​ക​ളെ​യും സ​ത്യ​ഗ്ര​ഹ​സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്നു.

വ​നം മ​ന്ത്രി​യു​മാ​യി ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​സ​മി​തി പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ, ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളോ​ടൊ​പ്പം പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന​ഭൂ​മി​യി​ലെ തേ​ക്ക്, യൂ​ക്കാ​ലി തോ​ട്ട​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി വെ​ട്ടി മാ​റ്റി സ്വാ​ഭാ​വി​ക വ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ നാ​ശോ​ന്മു​ഖ​മാ​യ പു​ൽ​മേ​ടു​ക​ളു​ടെ പു​ന​രു​ജീ​വ​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യാ​ൻ മാ​ത്ര​മേ വ​ന്യ​ജീ​വി​ക​ളു​ടെ കാ​ടി​റ​ക്ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ എ​ന്ന സ​ത്യ​ഗ്ര​ഹ​സ​മി​തി​യു​ടെ അ​ഭി​പ്രാ​യം മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

കൂ​ടാ​തെ 1972 ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ക എ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്താ​ൻ വ​ന്യ​ജീ​വി ശ​ല്യം നേ​രി​ടു​ന്ന മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ട്ടാ​യി ശ്ര​മി​ക്ക​ണ​മെ​ന്നും ഈ ​കാ​ര്യ​ത്തി​നാ​യി ക​ർ​ഷ​ക-​ആ​ദി​വാ​സി സം​ഘ​ട​ന​ക​ളെ​യും എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ര​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​നു മു​മ്പി​ലേ​ക്ക് സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​സം​ഘ​ത്തെ അ​യ​ക്ക​ണ​മെ​ന്നും മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ലം ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യ കാ​ർ​ഷി​ക- തൊ​ഴി​ൽ-​വ്യാ​പാ​ര ന​ഷ്ട​ത്തെ കു​റി​ച്ച് കൃ​ഷി വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ത്ത് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മ​ട​ങ്ങു​ന്ന നി​വേ​ദ​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന് സ​ത്യ​ഗ്ര​ഹ​സ​മി​തി പ്ര​തി​നി​ധി സം​ഘം ന​ൽ​കു​ക​യും ചെ​യ്തു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ൾ​ക്ക് ഉ​ണ്ടാ​വു​ന്ന ജീ​വ​ഹാ​നി​യും പ​രി​ക്കു​ക​ളും മാ​ത്ര​മാ​ണ് പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ വ​രു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ഗൗ​ര​വ​മാ​യി ബാ​ധി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ പ്ര​തി​ദി​നം കേ​ര​ള​ത്തി​ന്‍റെ മ​ല​യോ​ര​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ളാ​ൽ ന​ശി​പ്പി​ക്ക​പ്പെ​ട​ന്ന കാ​ർ​ഷി​ക​വി​ള​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ളി​ല്ലാ​ത്ത​ത് പ്ര​ശ്‌​ന​ത്തി​ന്‍റെ വ്യാ​പ്തി​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നെ പ​രി​മി​ത​പ്പെ​ടു​ത്തൂ എ​ന്നും കൃ​ഷി​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

കൂ​ടാ​തെ കാ​ർ​ഷി​ക വി​ള ന​ഷ്ട​ത്തി​ന്‍റെ തോ​ത് ഉ​ത്പാ​ദ​ന ചെ​ല​വി​നെ​യും ക​മ്പോ​ള​വി​ല​യെ​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി നി​ശ്ച​യി​ക്ക​ണ​മെ​ന്നും കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പു​ന​ർ നി​ർ​ണ​യം ന​ട​ത്താ​ൻ ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ൾ കൂ​ടി ചേ​ർ​ന്ന ഒ​രു സ്ഥി​രം സം​വി​ധാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും പ്ര​തി​നി​ധി സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. വി​ള ന​ഷ്ട​ത്തി​ന് നി​ല​വി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തോ​ത് ഉ​ട​നെ വ​ർ​ധി​പ്പി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ൾ​ക്കാ​യി തു​ട​ർ ച​ർ​ച്ച​ക​ളാ​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കു​ക​യും മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഒ​രാ​ളെ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​ൻ ഉ​ട​നെ ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

അ​ഡ്വ. ജോ​ൺ ജോ​സ​ഫ്, കെ.​വി. ബി​ജു, ഡോ. ​ബാ​ബു ജോ​സ​ഫ്, സ​ണ്ണി പൈ​ക​ട എ​ന്നി​വ​രാ​ണ് ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​സ​മി​തി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ന്ത്രി​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്.

 

Tags : nattu vishesham Wildlife Disturbance

Recent News

Corehub Up