x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ ജീ​വി ശ​ല്യം: പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കും


Published: January 25, 2026 07:50 AM IST | Updated: January 25, 2026 07:50 AM IST

ഇ​രി​ട്ടി: ഇ​രി​ട്ടി മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ ശ​ല്യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കും. പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​നാ​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന വ​നം-​റ​വ​ന്യു പ്ര​തി​നി​ധി​ക​ളു​ടെ​യും ത​ദ്ദേ​ശ ഭ​ര​ണ അ​ധ്യ​ക്ഷ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ആ​റ​ളം ആ​ന​മ​തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​നു​വ​ദി​ച്ച സോ​ളാ​ർ തൂ​ക്കു​വേ​ലി​ക​ളു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും മ​റ്റു പ്ര​വൃ​ത്തി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ൽ ന​ട​ത്തും.

പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ന്ന​യി​ച്ച സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും നി​ർ​മാ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ​ക്കും ക​ണ്ണൂ​ർ ഡി​എ​ഫ്‌​ഒ എ​സ്. വൈ​ശാ​ഖ്, ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ, കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ ടി. ​നി​ധി​ൻ​രാ​ജ്, ആ​റ​ളം അ​സി​സ്‌​റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ എ​ന്നി​വ​ർ മ​റു​പ​ടി ന​ൽ​കി.

കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ക​ടു​വ, പു​ലി, ആ​ന എ​ന്നി​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും മ​തി​ലി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ സോ​ളാ​ർ തൂ​ക്കു​വേ​ലി സ്‌​ഥാ​പി​ച്ച് സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ശോ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്‌​തി ന​ല്ല ത​യാ​റെ​ടു​പ്പോ​ടെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​റ​പ്പ് ന​ൽ​കി. നീ​ലാ​യ് മേ​ഖ​ല​യി​ലെ പു​ലി​പ്പേ​ടി ഒ​ഴി​വാ​ക്കാ​നും പു​തി​യ തൂ​ക്കു​വേ​ലി സ്‌​ഥാ​പി​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

സോ​ളാ​ർ തൂ​ക്കു​വേ​ലി​ക​ളു​ടെ നി​ർ​മാ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

വ​ള​യ​ൻ​ചാ​ൽ മു​ത​ൽ മ​ട​പ്പു​ര​ച്ചാ​ൽ വ​രെ​യു​ള്ള ജ​ന​കീ​യ സോ​ളാ​ർ തൂ​ക്കു​വേ​ലി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ത്രേ​സ്യ പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Wildlife disturbance measures

Recent News

Corehub Up