x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം​എ​വൈ ഭ​വ​നപ​ദ്ധ​തി​ വി​ഹി​തം ഉ​യ​ര്‍​ത്താ​ന്‍ ഇ​ട​പെ​ടും:​എം​പി

വെബ് ഡെസ്ക്
Published: July 11, 2026 11:37 PM IST | Updated: July 11, 2026 11:37 PM IST

ഭ​വ​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന

തൊ​ടു​പു​ഴ :സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന പി​എം​എ​വൈ ഭ​വ​ന പ​ദ്ധ​തി​യു​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ഹി​തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​മെ​ന്നും പാ​ര്‍​ല​മെ​ന്‍റില്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മെ​ന്നും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. പ​ദ്ധ​തി യു​ടെ കേ​ന്ദ്രവി​ഹി​ത​മാ​യ 72,000 രൂ​പ ഭ​വ​നനി​ര്‍​മാ​ണ​ത്തി​ന് തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​ണ്. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ഭ​വ​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പൂ​ര്‍​ത്തീ​ക​രി​ച്ച ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ല്‍​ദാ​ന​വും നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ വ​രു​ന്ന ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 158 വീ​ടു​ക​ളു​ടെ ഉ​ട​മ​ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച 61 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​വും ആ​ദ്യഗ​ഡു ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി നി​ര്‍​മാ​ണം ആ​രം​ഭി​ച്ച 83 പേ​രു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി​യു​ടെ അ​വ​ലോ​ക​ന​വു​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ന്‍​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​സി ജോ​ബ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ. ​കെ. തോ​മ​സ്, ഷൈ​നി ഷാ​ജി, ജോ​സു​കു​ട്ടി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജോ​ബി മാ​ത്യു, മു​ഹ​മ്മ​ദ് അ​മീ​ര്‍,വ​ത്സ ജോ​ണ്‍, ടെ​സി സ​തീ​ഷ് ബി​ബി​ത ര​വി, ഷൈ​നി ജോ​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : housing scheme Nattuvishesham District news

Recent News

Corehub Up