x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് പി​ന്തു​ണ ന​ല്‍​കും: മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 13, 2026 11:16 PM IST | Updated: August 13, 2026 11:16 PM IST

ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് വി​ളി​ച്ചപ്പോ​ള്‍.

എ​ട​ത്വ: കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ യോ​ഗ​ത്തി​ൽ കു​ട്ട​നാ​ട് നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​റ​ഞ്ഞ ക​ട​ക​ലും പോ​ള​യും നീ​ക്കം ചെ​യ്ത് ആ​ഴം കൂ​ട്ടി നീ​രൊ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. 2018-ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം കു​ട്ട​നാ​ട്ടി​ലെ ആ​റു​ക​ളും തോ​ടു​ക​ളും പോ​ള​ക​ള്‍ തി​ങ്ങി നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. ത​ല​വ​ടി, മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന ചെ​റു​പാ​ല​ങ്ങ​ള്‍ പൊ​ളി​ച്ച് പു​തി​യ​ത് നി​ര്‍​മി​ക്കാ​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Tags : Nattuvishesham Districtnews Mons Joseph

Recent News

Corehub Up