ചെറുപുഴ: വൈസ് മെൻ ഇന്റർനാഷണൽ പുളിങ്ങോം-പാലാവയൽ ക്ലബിന്റെ പുതിയ ഭരണസമിതി ചുമതലേറ്റു. ഡിസ്ട്രിക് സിക്സിന്റെ ഗവർണർ വൈസ്മെൻ എം.സി. ബെന്നി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബിജു മാത്യു അധ്യക്ഷത വഹിച്ചു. ക്ലബിന്റെ ഈവർഷത്തെ കമ്യൂണിറ്റി പ്രോഗ്രാം രാജു മാത്യു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ വൈസ്മെൻ ജോൺസൺ പടിഞ്ഞാത്ത് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഭാരവാഹികൾ: സജി അഗസ്റ്റിൻ-പ്രസിഡന്റ്, രാജേഷ് പനമറ്റം-സെക്രട്ടറി, ജയ്മോൻ മച്ചിക്കാട്ട് -ട്രഷറർ. വൈസ്മെനറ്റ്സ് ഭാരവാഹികൾ: ലാലി ജോളി-പ്രസിഡന്റ്, ഡിംപിൾ ജോസ്-സെക്രട്ടറി, റീസ രാജേഷ്-ട്രഷറർ. വൈസ് ലിംഗ്സ് ഭാരവാഹികൾ: അഷിൻ അനീഷ്-പ്രസിഡന്റ്, എയ്ഞ്ചൽ തെരേസ-സെക്രട്ടറി.
Tags : Nattuvishesham Local News Wisemen Pulingom-Palavayal office