x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ൾ സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്നു: വ​നി​താ ക​മ്മി​ഷ​ൻ

വെബ് ഡെസ്ക്
Published: September 17, 2026 02:58 AM IST | Updated: September 17, 2026 02:58 AM IST

വ​നി​താ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല സി​റ്റിം​ഗ്

കോ​ഴി​ക്കോ​ട്: മു​തി​ർ​ന്ന സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണം സ്ത്രീ​സ​മൂ​ഹം നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പി.​സ​തീ​ദേ​വി.

കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല സി​റ്റിം​ഗി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ൺ.​പ​രി​ഗ​ണി​ച്ച പ​രാ​തി​ക​ളി​ൽ അ​ധി​ക​വും കു​ടും​ബ​വ​ഴ​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​യി​രു​ന്നു. സ്വ​ത്ത് വി​ഹി​തം ല​ഭി​ച്ച​തി​നു​ശേ​ഷം മു​തി​ർ​ന്ന സ്ത്രീ​ക​ളെ കു​ടും​ബ​ത്തി​ൽ നി​ന്ന് പു​റ​ന്ത​ള്ളു​ന്നു.

സ്നേ​ഹ​വും ക​രു​ത​ലും ല​ഭി​ക്കേ​ണ്ട വാ​ർ​ദ്ധ​ക്യ​ത്തി​ൽ സ്ത്രീ​ക​ൾ വ​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട​ൽ നേ​രി​ടു​ന്നു​ണ്ടെ​ന്നും ഇ​ത് സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള സ്ത്രീ​ക​ൾ​ക്ക് പോ​ലും വാ​ർ​ദ്ധ​ക്യ​ത്തി​ൽ സാ​മൂ​ഹ്യ​പ​രി​ര​ക്ഷ കി​ട്ടു​ന്നി​ല്ല. സ്ത്രീ​ക​ൾ​ക്ക് എ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടു​ന്നു.​

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ൾ വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്നു.​അ​ച്ഛ​നും അ​മ്മ​യും വ​ഴ​ക്കി​ട്ട് ക​ഴി​യു​ന്ന വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളി​ൽ കു​ടും​ബ മൂ​ല്യ​ങ്ങ​ളും സാ​മൂ​ഹ്യ മൂ​ല്യ​ങ്ങ​ളും കു​റ​ഞ്ഞ് വ​രു​ന്നു​ണ്ടെ​ന്നും പു​രു​ഷ​ന്മാ​ർ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം സ്ത്രീ​ക​ൾ​ക്ക് സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്ന് പോ​ലും സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പി​ലാ​ക്കി കി​ട്ടാ​ൻ സ്ത്രീ​ക​ൾ നി​യ​മ​പാ​ല​ക​രെ സ​മീ​പി​ക്കു​മ്പോ​ൾ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ എ​ന്ന് പ​റ​ഞ്ഞ് ല​ഘൂ​ക​രി​ച്ച് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.​പ​രി​ഗ​ണി​ച്ച 50 പ​രാ​തി​ക​ളി​ൽ ആ​റെ​ണ്ണം തീ​ർ​പ്പാ​ക്കി. ഒ​രു പ​രാ​തി നി​യ​മ​സ​ഹാ​യ​ത്തി​നാ​യി വി​ട്ടി​ട്ടു​ണ്ട്. ആ​റു പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സി​ന്‍റെ​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Tags : District News Nattuvishesham Women security threats Women's Commission

Recent News

Corehub Up