x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു സ്റ്റേ​ഷ​നു​ക​ള്‍ ന​യി​ക്കാ​ന്‍ വ​നി​താ എ​സ്എ​ച്ച്ഒ​മാ​ര്‍

വെബ് ഡെസ്ക്
Published: August 19, 2026 11:03 PM IST | Updated: August 19, 2026 11:03 PM IST

ആ​തി​ര പ​വി​ത്ര​ന്‍ കൃ​ഷ്ണ​പ്രി​യ ഉ​ണ്ണി കെ.​എ​സ്. ശ്രീ​ദേ​വി

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ മൂ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യി​ല്‍ വ​നി​താ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​സ്എ​ച്ച്ഒ സം​വി​ധാ​നം പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ മൂ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വ​നി​താ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ച്ച​ത്.

ഇ​ടു​ക്കി വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​തി​ര പ​വി​ത്ര​ന്‍, മൂ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൃ​ഷ്ണ​പ്രി​യ ഉ​ണ്ണി, മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കെ.​എ​സ്. ശ്രീ​ദേ​വി എ​ന്നി​വ​രെ​യാ​ണ് എ​സ്എ​ച്ച്ഒ മാ​രാ​യി നി​യ​മി​ച്ച​ത്.

സേ​ന​യി​ല്‍ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ള്‍. ഇ​തോ​ടെ ജി​ല്ല​യി​ലെ മൂ​ന്നു പ്ര​ധാ​ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​നി​താ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. തൊ​ടു​പു​ഴ, മു​ല്ല​പ്പെ​രി​യാ​ര്‍, സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ നി​യ​മി​ച്ചു. ഉ​ട​ന്‍​ത​ന്നെ 14 സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.

Tags : Nattuvishesham Local News Women SHOs three stations

Recent News

Corehub Up