x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: July 19, 2026 11:33 PM IST | Updated: July 19, 2026 11:33 PM IST

കു​ന്നും​ഭാ​ഗം സ്പോ​ർ​ട്സ് സ്കൂ​ളി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

സ്പോ​ർ​ട്സ് സ്കൂ​ൾ നി​ർ​മാ​ണം കു​തി​പ്പി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: നാടിന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ കു​ന്നും​ഭാ​ഗം സ്പോ​ർ​ട്സ് സ്കൂ​ളി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു.

ഗാ​ല​റി​യു​ടെ നി​ർ​മാ​ണം എ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ​തി​നൊ​പ്പം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും വാ​ട്ട​ർ ടാ​ങ്കി​ന്‍റെ​യും ഫൗ​ണ്ടേ​ഷ​ൻ ജോ​ലി​ക​ളും ദ്രു​ത​ഗ​തി​യി​ലാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ഗാ​ല​റി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത് പ​ടി​ക​ളി​ലാ​യി ഇ​രി​പ്പി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ പ്ലാ​സ്റ്റ​റിം​ഗ് മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ർ ടാ​ങ്കി​ന്‍റെ ഫൗ​ണ്ടേ​ഷ​ൻ ജോ​ലി​ക​ളും അ​തി​വേ​ഗം ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​തോ​ടൊ​പ്പം നി​ല​വി​ലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്താ​യി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പൈ​ലിം​ഗും ഉ​ട​ൻ ആ​രം​ഭി​ക്കും.

മു​പ്പ​തിൽപരം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഓ​രോ ദി​വ​സ​വും നി​ർ​മാ​ണ​ത്തി​നാ​യു​ള്ള​ത്. സ്വി​മ്മിം​ഗ് പൂ​ളി​ന്‍റെ നി​ർ​മാ​ണ​വും വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന് നി​ർ​മാ​ണം ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​യു​ള്ള ജെ ​ആ​ൻ​ഡ് ജെ ​അ​സോ​സി​യേ​റ്റ്സി​ന്‍റെ സൈ​റ്റ് എ​ൻ​ജി​നി​യ​ർ ബി​നു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

കി​ഫ്ബി മു​ഖേ​ന 27.70 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്പോ​ർ​ട്സ് സ്കൂ​ൾ നി​ർ​മി​ക്കു​ന്ന​ത്. മു​ൻ എം​എ​ൽ​എ​യും ചീ​ഫ് വി​പ്പു​മാ​യി​രു​ന്ന ഡോ.​എ​ൻ. ജ​യ​രാ​ജി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​തും നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തും. കി​ഫ്ബി​യു​ടെ സ്പോ​ര്‍​ട്സ് പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യു​ള്ള സ്പെ​ഷ​ല്‍ ഏ​ജ​ന്‍​സി​യാ​യ സ്പോ​ര്‍​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല. കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ സ്പോ​ര്‍​ട്സ് സ്‌​കൂ​ളാ​യ ഇ​വി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് താ​മ​സി​ച്ച് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും.

Tags : Nattuvishesham District News

Recent News

Corehub Up