x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു


Published: December 15, 2025 11:36 PM IST | Updated: December 15, 2025 11:36 PM IST

ഇ​ര​മ​ല്ലി​ക്ക​ര ശ്രീ ​അ​യ്യ​പ്പ കോ​ള​ജ് പേ​ൾ ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ല​ഞ്ഞി​മേ​ൽ കെ.പി. രാ​മ​ൻ​നാ​യ​ർ ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്ര​വും ശ്രീ ​അ​യ്യ​പ്പ കോ​ള​ജും സം​യു​ക്ത​മാ​യി സംഘടിപ്പിച്ച ‘

ചെ​ങ്ങ​ന്നൂ​ർ: ഇ​ര​മ​ല്ലി​ക്ക​ര ശ്രീ ​അ​യ്യ​പ്പ കോ​ള​ജ് പേ​ൾ ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ല​ഞ്ഞി​മേ​ൽ കെ.​പി. രാ​മ​ൻ​നാ​യ​ർ ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്ര​വും ശ്രീ ​അ​യ്യ​പ്പ കോ​ള​ജും സം​യു​ക്ത​മാ​യി ‘ന​ല്ല മ​ല​യാ​ളം' ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ഭാ​ഷാ​ഭി​രു​ചി വ​ള​ർ​ത്തി മാ​തൃ​ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​ചാ​ര​ണ​ത്തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്രം പ​ദ്ധ​തി സം​യോ​ജ​ക​ൻ ബോ​ധി​നി കെ.​ആ​ർ.​പ്ര​ഭാ​ക​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. ഡോ. ​കീ​ർ​ത്തി സാ​ഗ​ർ, ഡോ. ​ബി​ന്ദു ജോ​ൺ, ര​ജ​നി ടി. ​നാ​യ​ർ എ​ന്നി​വ​ർ ശി​ല്പ​ശാ​ല ന​യി​ച്ചു. ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്രം സെ​ക്ര​ട്ട​റി ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ, ഉ​പാ​ധ്യ​ക്ഷ​ൻ എ​ൻ.​ജി. മു​ര​ളീ​ധ​ര​ക്കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ല്ല മ​ല​യാ​ളം പ്ര​ശ്നോ​ത്ത​രി​യി​ൽ ഡോ.​ എ​ൽ. ര​മ്യ (ഒ​ന്നാം സ്ഥാ​നം), ഡോ. ​പി.​ജെ. വി​ഷ്ണു ന​മ്പൂ​തി​രി (ര​ണ്ടാം സ്ഥാ​നം), ശ്രീ​ജ എ​സ്‌. പി​ള്ള (മൂ​ന്നാം സ്ഥാ​നം) എ​ന്നി​വ​ർ അവാർഡുകൾ ക​ര​സ്ഥ​മാ​ക്കി.

Tags : Workshop organized nattuvisesham local news

Recent News

Corehub Up