ചേർത്തല സെന്റ് മൈക്കിൾസ് കോളജില്‍ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന ശില്പശാല സിഎംഎൽആർഇ ശാസ്ത്രജ്ഞ ഡോ. ഷെറിൻ സോണിയ ക്യൂബേലിയോ ഉദ്ഘാടനം ചെ
ചേര്‍ത്തല: സെന്റ് മൈക്കിൾസ് കോളജ് സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള സിഎംഎൽആർഇ ശാസ്ത്രജ്ഞ ഡോ. ഷെറിൻ സോണിയ ക്യൂബേലിയോ ഉദ്ഘാടനം നിർവഹിച്ചു.
കോളജ് മാനേജർ റവ.ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പല്‍ ഡോ. സിന്ധു എസ്. നായർ, സുവോളജി വിഭാഗം മേധാവി ഡോ. പി.ജെ. ആന്റണി, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രുതി ജോസ്, അസി. പ്രഫസർ പെട്രീഷ്യ മൈക്കിൾ, ഡോ. ടെനി ഡേവിഡ്, റോൾബി മെർലിൻ എന്നിവർ പ്രസംഗിച്ചു.
വിവിധ സെക്ഷനുകളില്‍ നടന്ന ക്ലാസുകള്‍ക്ക് പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റി അസി. പ്രഫസർ ഡോ. പി.എച്ച്. അൻവർ അലി, ഡോ. കെ.ജെ. ജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
Tags : Workshop organized nattuvishesham local news