റിപ്പണ്‍ പുതുക്കാട് ബ്രസീൽ ആരാധകർ സ്ഥാപിച്ച ഫ്ളക്സ്.
മേപ്പാടി: നിരവധി പരിമിതികൾക്ക് നടുവിലാണെങ്കിലും ഫുട്ബോളിന്റെ കാര്യം വരുന്പോൾ അതൊന്നും മൂപ്പൈനാട് പഞ്ചായത്തിലെ തോട്ടം മേഖലയെ ബാധിക്കാറില്ല.
എന്തുവില കൊടുത്തും കൂറ്റൻ ഫ്ളക്സുകളും പ്രമുഖ ടീമുകളുടെ പതാകകളും കൊടി തോരണങ്ങളുമുയർത്തി ഇവിടങ്ങളിലെ ആരാധകർ കളത്തിലിറങ്ങിയിരിക്കും.
അരപ്പറ്റ, റിപ്പണ്‍, തലയ്ക്കൽ, നെടുങ്കരണ എന്നീ ജംഗ്ഷനുകളിലെല്ലാം ഇതിനകം കൂറ്റൻ ഫ്ളക്സുകൾ ഉയർന്നു കഴിഞ്ഞു. മത്സരിക്കുന്ന എല്ലാ പ്രമുഖ ടീമുകൾക്കും ഇവിടെ നാട്ടിൻ പുറങ്ങളിൽ ആരാധകരുണ്ട്. അവരാണ് ഓരോ ടീമിനും വേണ്ടി ഫ്ളക്സുകൾ സ്ഥാപിക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.
ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി, പോർച്ചുഗൽ, എന്നിങ്ങനെയുള്ള ടീമുകളുടെ കൂറ്റൻ ഫ്ളക്സുകൾ ഗ്രാമപ്രദേശങ്ങളിൽപ്പോലും ഉയർന്നു കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസവും ആരാധകർക്ക് വീറും വാശിയും ഏറും. മത്സരങ്ങൾ കാണാൻ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലായിരിക്കും ഇനിയുള്ള അവരുടെ ദിവസങ്ങൾ.
Tags : Local News Nattuvishesham Wayanad