x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ല്ലേ​പ്പി​ള്ളി​യി​ൽ നെ​ല്ലി​നു മ​ഞ്ഞ​ളി​പ്പും മൂ​ടു​ചീ​യ​ലും വ്യാ​പ​കം

വെബ് ഡെസ്ക്
Published: August 20, 2026 01:35 AM IST | Updated: August 20, 2026 01:35 AM IST

വ​യ​ലി​ൽ മ​ഞ്ഞ​ളി​പ്പു​രോ​ഗ​ത്തി​ന് മ​രു​ന്നു​ത​ളി​ക്കു​ന്നു.

ചി​റ്റൂ​ർ: നെ​ല്ലി​ന് മ​ഞ്ഞ​ളി​പ്പ്, മ​ണ്ഡ​രി​രോ​ഗം, മൂ​ടു​ചീ​യ​ൽ രോ​ഗം ന​ല്ലേ​പ്പി​ള്ളി മേ​ഖ​ല​യി​ൽ പ​ട​രു​ന്ന​തി​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. മൂ​ടു​ചീ​യ​ലും മ​ഞ്ഞ​ളി​പ്പും അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മാ​ണ്. മ​ഞ്ഞ​ളി​പ്പി​നെ നെ​ല്ലി​നെ ബാ​ധി​ക്കു​ന്ന മ​ണ്ഡ​രി​രോ​ഗ​മാ​യി​ട്ടാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

ഇ​തി​നു കൃ​ഷി​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നാ​ണ് ത​ളി​ക്കേ​ണ്ട​ത്. 100 ഗ്രാം ​മ​രു​ന്നി​ന് 600 രൂ​പ വി​ല​വ​രും. പാ​ട​ത്ത് മ​രു​ന്ന​ടി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തും രോ​ഗം വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ജ്യോ​തി നെ​ൽ​വി​ത്താ​ണ് കൂ​ടു​ത​ൽ​പേ​രും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ന​രി​ച്ചി​റ പാ​ട​ശേ​ഖ​ര​സ​മി​തി വ​യ​ലു​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​തെ​ന്നും ക​ർ​ഷ​ക​നാ​യ വി. ​രാ​ജ​ൻ പ​റ​ഞ്ഞു.

ഒ​ന്നാം​വി​ള​യി​ൽ മ​ട്ട​നെ​ല്ലി​നാ​യി​രു​ന്നു രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​ന്നി​രു​ന്നു. മ​ട്ട​നെ​ല്ലു​മാ​റ്റി വെ​ള്ള​നെ​ല്ല് കൃ​ഷി​യി​റ​ക്കി മി​ല്ലു​ട​മ​ക​ൾ​ക്കു കൈ​മാ​റു​ന്പോ​ൾ വ​ലി​യ ന​ഷ്ട​മു​ണ്ടാ​കു​ന്നെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags : paddy crops NattuVishasham DistrictNews

Recent News

Corehub Up