ഐശ്വര്യ
കൂരോപ്പട: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി യുവ അഭിഭാഷക മാതൃകയായി. തിരുവോണ ദിവസം ഹൈക്കോടതി അഭിഭാഷകയായ കൂരോപ്പട മാടപ്പാട് വെള്ളാപ്പള്ളിൽ ഐശ്വര്യ വി. ഗോപാൽ എറണാകുളത്തേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് കടുത്തുരുത്തി ബൈപാസിനു സമീപം റോഡിൽനിന്ന് രണ്ടര പവനിലേറെ തൂക്കം വരുന്ന സ്വർണമാല ലഭിച്ചത്. ഉടൻതന്നെ ഐശ്വര്യ സ്വർണമാല തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു.
പെരുവ ശാന്തിപുരം ഐക്കരവേലിൽ അമലേക്ക് രാജേഷിന്റെ മാലയാണ് നഷ്ടപ്പെട്ടത്. കടുത്തുരുത്തി ബൈപാസിനു സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനിറങ്ങിയ പ്പോഴാണ് സംഭവം. അമലേക്ക് രാജേഷും പിതാവും കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോഴാണ് തലയോലപ്പറമ്പ് സ്റ്റേഷനിൽ സ്വർണമാല ലഭിച്ച വിവരം അറിയുന്നത്. തുടർന്ന് രാജേഷ് തലയോലപ്പറമ്പിൽ എത്തി മാല തന്റേതെന്ന് ഉറപ്പ് വരുത്തി.
ഉടമ എത്തിയ വിവരം പോലീസ് ഐശ്വര്യയെ അറിയിച്ചു. കൊച്ചിയിൽനിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുംവഴി തലയോലപ്പറമ്പ് സ്റ്റേഷനിൽ എത്തിയ ഐശ്വര്യ എസ്ഐ ദിലീപ് കുമാറിന്റെയും ഓഫീസർ ബിജുവിന്റെയും സാന്നിധ്യത്തിൽ സ്വർണമാല ഉടമയ്ക്ക് കൈമാറി.
കൂരോപ്പട മാടപ്പാട് വെള്ളാപ്പള്ളിൽ ഐശ്വര്യ വീട്ടിൽ വേണുഗോപാലിന്റെയും മായാ വേണുഗോപാലിന്റെയും മകളാണ് ഐശ്വര്യ.
Tags : NattuVishesham DistrictNews