കൈതപ്പൊയില്‍: 11.16 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലിസ് പിടികൂടി. കൈതപ്പൊയില്‍ പിലാത്തോട്ടത്തില്‍ ദില്‍ഷാദ് മുഹമ്മദി (21)നെയാണ് കൈതപ്പൊയിലില്‍ വച്ച് റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്. ഥാര്‍ ജീപ്പ് സഹിതമാണ് അറസ്റ്റു ചെയ്തത്. ജീപ്പിന്റെ ഡോര്‍ പാഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കോഴിക്കോട്, വയനാട് ജില്ലയിലെ പ്രധാന ലഹരി വില്പനക്കാരനായ ഇയാളെ 2024 ല്‍ ഒന്നേകാല്‍ കിലോ കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പിടികൂടിയിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തി വരുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിക്കുന്ന മൊത്ത വില്പനക്കാരില് നിന്നാണ് ഇയാള്‍ എംഡിഎംഎ വാങ്ങി വില്പന നടത്തിയിരുന്നത്.
Tags : Nattuvishesham Districtnews Deepikanews rrested with MDMA