പ്രതി
കാസര്‍ഗോഡ്: കസബ കടപ്പുറത്തിന് സമീപം നടത്തിയ റെയ്ഡില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ കാസര്‍ഗോഡ് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തു. കസബ ബീച്ച് സ്വദേശിയായ പി.അഭിജിത് (26) ആണ് അറസ്റ്റിലായത്. പ്രതി താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 3.37 ഗ്രാം എംഡിഎംഎ പൊലിസ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. കാസര്‍ഗോഡ് എസ്ഐ പി.വി. മനുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പരിശോധന നടത്തിയത്.
Tags :