x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ട്ടി​ൽ​നി​ന്ന് ആ​റ്റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 29, 2026 12:26 AM IST | Updated: August 29, 2026 12:26 AM IST

എബിൻ തോമസ്

ഹ​രി​പ്പാ​ട്:​ പാ​യി​പ്പാ​ട് ജ​ലോ​ത്സ​വ​ത്തി​നി​ടെ ബോ​ട്ടി​ൽനി​ന്ന് ആ​റ്റി​ൽ വീ​ണ് പു​ന്ന​മ​ട സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പു​ന്ന​മ​ട അ​വ​ലൂ​ക്കു​ന്ന് കൊ​റ​ച്ചേ​രി ക​ണ്ട​ത്തി​ൽ തോ​മ​സ് ജോ​സ​ഫിന്‍റെ മ​ക​ൻ എ​ബി​ൻ തോ​മ​സ് (മ​ത്താ​യി-31) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ഫി​നി​ഷിം​ഗ് പോ​യിന്‍റിലെ പ​വ​ലി​യ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മോ​ട്ടോ​ർ ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു എ​ബി​ൻ തോ​മ​സ്. ബോ​ട്ടി​ലി​രി​ക്കെ പെ​ട്ടെ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് 25 അ​ടി​യോ​ളം ആ​ഴ​മു​ള്ള ആ​റ്റി​ലേ​ക്കു മ​റി​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ജ​ലോ​ത്സ​വ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ബി​നെ വെ​ള്ള​ത്തി​ൽനി​ന്ന് ക​ര​യ്‌​ക്കെ​ത്തി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ബോ​ട്ടി​ൽ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​സി.​ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ശാ​ന്ത്, എ​സ്എ​ഫ്ആ​ർ​ഒ രാ​ജേ​ഷ്, ഫ​യ​ർ​മാ​ൻ​മാ​രാ​യ രാ​ഹു​ൽ, നി​ഖി​ൽ, ഉ​ണ്ണി സു​ധാ​ക​ര​ൻ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ സ​ജി​ത്ത്, സു​രേ​ഷ്, മെ​ക്കാ​നി​ക് അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് തു​ട​ർ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up