x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ബി​ള്‍ ജോ​ലി​ക്കി​ടെ പോ​സ്റ്റി​ല്‍​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു


Published: May 28, 2026 01:52 AM IST | Updated: May 28, 2026 01:52 AM IST

മൂ​ന്നാ​ര്‍: കേ​ബി​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ പോ​സ്റ്റി​ല്‍​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു. മൂ​ന്നാ​ര്‍ ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റ് കെ.​കെ. ഡി​വി​ഷ​ന്‍ സ്വ​ദേ​ശി റോ​ബി​ന്‍​സ​ണ്‍ ആ​ണ് മ​രി​ച്ച​ത്. ജി​യോ നെ​റ്റ് വ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​ന്‍ ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ മൂ​ന്നാ​ര്‍ ഹെ​ഡ് വ​ര്‍​ക്‌​സ് ഡാ​മി​നു സ​മീ​പ​മു​ള്ള പോ​സ്റ്റി​ലാ​യി​രു​ന്നു അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്ന​ത്. ജോ​ലി​ക്കി​ടെ താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പി​ന്നീ​ട് നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജോ​ര്‍​ജ് - ഗ്രേ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കും.

Tags : nattu vishesham Young man dies working on cable

Recent News

Corehub Up