x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​ഴു​​കി​​പ്പോ​​യ വാ​​ട്ട​​ര്‍ ടാ​​ങ്ക് പി​​ടി​​ക്കാ​​ന്‍ വെ​​ള്ള​​ക്കെ​​ട്ടി​​ലി​​റ​​ങ്ങി​​യ യു​​വാ​​വ് മു​​ങ്ങി മ​​രി​​ച്ചു

വെബ്ഡെസ്ക്
Published: August 4, 2026 10:54 PM IST | Updated: August 4, 2026 10:54 PM IST

പി.​​എ​​സ്. ശ​​ര​​ൺ

മ​​ണ​​ര്‍​കാ​​ട്: തി​​രു​​വ​​ഞ്ചൂ​​രി​​ല്‍ ഒ​​ഴു​​കി​​പ്പോ​​യ വാ​​ട്ട​​ര്‍ ടാ​​ങ്ക് പി​​ടി​​ക്കാ​​ന്‍ വെ​​ള്ള​​ക്കെ​​ട്ടി​​ലി​​റ​​ങ്ങി ഒ​​ഴു​​ക്കി​​ല്‍​പ്പെ​​ട്ടു കാ​​ണാ​​താ​​യ യു​​വാ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. തി​​രു​​വ​​ഞ്ചൂ​​ര്‍ പ​​റ​​മ്പു​​ക​​ര ല​​ക്ഷം​​വീ​​ട് കോ​​ള​​നി ക​​ണി​​യാം​​കു​​ന്നേ​​ല്‍ പാ​​ലൂ​​പ​​റ​​മ്പി​​ല്‍ ശ​​ശി​​യു​​ടെ മ​​ക​​ന്‍ പി.​​എ​​സ്. ശ​​ര​​ണി(35)​​ന്‍റെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റ​​ര​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം.

ക​​ന​​ത്ത​​മ​​ഴ​​യി​​ല്‍ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​ന്ന​​തോ​​ടെ മു​​റ്റ​​ത്ത് വ​​ച്ചി​​രു​​ന്ന വാ​​ട്ട​​ര്‍ ടാ​​ങ്ക് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലേ​​ക്ക് ഒ​​ഴു​​കി​​പ്പോ​​യി. ഇ​​തെ​​ടു​​ക്കാ​​ന്‍ ഇ​​റ​​ങ്ങി​​യ​​പ്പോ​​ള്‍ മു​​ങ്ങി​​പ്പോ​​കു​​ക​​യാ​​യി​​രു​​ന്നു. ക​​ണ്ട​​ത്തി​​ല്‍ പ​​യ​​ര്‍ കൃ​​ഷി​​ക്കാ​​യി കെ​​ട്ടി​​യി​​രു​​ന്ന പ്ലാ​​സ്റ്റി​​ക് ക​​യ​​റു​​ക​​ളി​​ല്‍ കു​​രു​​ങ്ങി​​യ​​താ​​ണ് ശ​​ര​​ണി​​നു വി​​ന​​യാ​​യ​​ത്. ക​​യ​​റി​​നി​​ട​​യി​​ല്‍ കു​​ടു​​ങ്ങി​​യ നി​​ല​​യി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച ത​​ന്നെ ഫ​​യ​​ര്‍​ഫോ​​ഴ്സും എ​​ന്‍​ഡി​​ആ​​ര്‍​എ​​ഫ് കേ​​ന്ദ്ര​​സേ​​ന​​യും തെ​​ര​​ച്ചി​​ല്‍ ന​​ട​​ത്തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​രു​​ന്നി​​ല്ല.

ഇ​​ന്ന​​ലെ രാ​​വി​​ലെ വീ​​ണ്ടും ഫ​​യ​​ര്‍ ആ​​ന്‍​ഡ് റെ​​സ്‌​​ക്യു ടീം ​​എ​​ത്തി ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് രാ​​വി​​ലെ ഒ​​മ്പ​​തോ​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ ശ​​ര​​ണ്‍ അ​​വി​​വാ​​ഹി​​ത​​നാ​​ണ്. രാ​​ധ​​യാ​​ണ് മാ​​താ​​വ്. ശ​​ര​​ത്ത് ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​നും, ശ​​ശി​​ര, നി​​ഷ എ​​ന്നി​​വ​​ര്‍ സ​​ഹോ​​ദ​​രി​​മാ​​രു​​മാ​​ണ്. സം​​സ്‌​​കാ​​രം ഇ​​ന്നു രാ​​വി​​ലെ 10നു ​​മാങ്ങാനം ചിലന്പറക്കുന്ന് ശ്മ​​ശാ​​ന​​ത്തി​​ല്‍

Tags : Nattuvishesham DistrictNews DeepikaNews Young man drowns

Recent News

Corehub Up