പ്രശാന്ത്
പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കേളംമംഗലം പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒൻപതിന് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മുരിങ്ങനേഴത്ത് പരേതനായ കുമാരന്റെ മകൻ സുരേഷ് എന്ന് വിളിക്കുന്ന പ്രശാന്ത് (45) ആണ് മരിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തുകയും ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു. ചേർത്തല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: ഭവാനി. സഹോദരങ്ങൾ: പ്രസന്നൻ, പ്രദീപ്, എം.ബി. രാജേഷ്
Tags : dies NattuVishasham DistrictNews