കോട്ടയം: നഗരമധ്യത്തില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. കൊടുങ്ങൂര്‍ കോട്ടേപടവില് റിജേഷ് (28), വേളൂര്‍ മാലിയോരത്തില് ഹേമന്ത് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ശാസ്ത്രി റോഡിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്കു വീണ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.