കെസിവൈഎം - എസ്എംവൈഎം തോമാപുരം യൂണിറ്റിന്റെ യൂത്ത് ജംഗ്ഷൻ പരിപാടി ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റാരിക്കാൽ: കെസിവൈഎം - എസ്എംവൈഎം തോമാപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച യൂത്ത് ജംഗ്ഷൻ 2026 ഏകദിന വ്യക്തിത്വ വികസന കൂട്ടായ്മ തോമാപുരം സെന്റ് തോമസ് പള്ളി ഹാളിൽ ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു.
ഫാ. മാർട്ടിൻ പാഴുപറമ്പിൽ, സിസ്റ്റർ ജിസ്മരിയ എസ്എബി എസ്, ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് പ്രഫ. ഷിജിത് കുഴുവേലിൽ, കെസിവൈഎം ഫൊറോന പ്രസിഡന്റ് അതുൽ ചിരട്ടയോലിൽ, യൂണിറ്റ് പ്രസിഡന്റ് നിധിൻ കിഴക്കേകൊഴുവനാൽ, ഐമി പുല്ലാട്ട്, അൽഫോൻസ് പറയക്കുന്നേൽ, ജോബിൻ കോയിക്കൽ, ദിയ ഇലഞ്ഞിമറ്റം, ടോം ഇലഞ്ഞിമറ്റത്തിൽ, ടെസ്സ നടുവിലേക്കുറ്റ്, ടോം മൂലയിൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News