x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

27
APR
2026

പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്; മ​നു​ഷ്യ​പു​ത്ര​ർ​ക്കു ശ​വ​പ്പെ​ട്ടി

Editorial Audio


Published: April 27, 2026 12:00 AM IST | Updated: April 26, 2026 10:49 PM IST

ഏ​തു മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും ഏ​തു പാ​ർ​ട്ടി​യു​ടെ സ​ർ​ക്കാ​രാ​യാ​ലും കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ന്‍റെ ജീ​വി​തം പാ​ന്പും പ​ട്ടി​യും വ​ന്യ​ജീ​വി​ക​ളും തീ​രു​മാ​നി​ക്കും. കാ​ര​ണം, കേ​ന്ദ്ര​ത്തി​ലാ​യാ​ലും കേ​ര​ള​ത്തി​ലാ​യാ​ലും ഭ​രി​ക്കു​ന്ന​വ​രും പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രു​മൊ​ക്കെ കാ​ല​ഹ​ര​ണ​പ്പെ​ട്ട വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ-​പാ​ന്പു സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ​ക്കു മു​ക​ളി​ൽ അ​ട​യി​രു​ന്നു മ​ര​ണം വി​രി​യി​ക്കു​ക​യാ​ണ്.

ദേ​ശീ​യ​നേ​താ​ക്ക​ൾ, കൊ​ല്ലു​ന്ന മൃ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​ര​യു​ന്പോ​ൾ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്ക് കൊ​ല്ല​പ്പെ​ടു​ന്ന മ​നു​ഷ്യ​രെ നോ​ക്കി ക​ള്ള​ക്ക​ര​ച്ചി​ൽ ന​ട​ത്താ​ന​ല്ലേ ക​ഴി​യൂ. ന​മ്മു​ടെ നി​കു​തി​പ്പ​ണം​കൊ​ണ്ട് സു​ര​ക്ഷി​ത​വ​ല​യ​ത്തി​ൽ ക​ഴി​യു​ന്ന ഈ ​ത​ന്പ്രാ​ക്ക​ന്മാ​ർ സം​ര​ക്ഷി​ക്കു​ന്ന ജ​ന്തു​സ്ഥാ​ൻ നി​യ​മ​ങ്ങ​ൾ കോ​ട​തി​ക​ൾ​ക്കും കൂ​ച്ചു​വി​ല​ങ്ങി​ട്ടി​രി​ക്കു​ന്നു. വ​ന്യ​ജീ​വി​ക​ളും തെ​രു​വു​നാ​യ​ക​ളും വി​ഷ​സ​ർ​പ്പ​ങ്ങ​ളു​മ​ല്ല, അ​ധി​കാ​ര​ത്തി​ന്‍റെ മ​കു​ടി​യൂ​തു​ന്ന ഈ ​രാ​ഷ്‌​ട്രീ​യ പാ​ന്പാ​ട്ടി​ക​ളാ​ണ് ന​മ്മു​ടെ സ​ഹ​ജീ​വി​ക​ളെ കൊ​ല്ലു​ന്ന​ത്. മേ​യ് നാ​ലി​നെ​ങ്കി​ലും ഒ​രു സൂ​ര്യ​നു​ദി​ക്കു​മോ?

ത​ളി​പ്പ​റ​ന്പ് പ​ട്ടു​വ​ത്ത് ന​ബീ​സ, ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ദി​ര, കാ​യം​കു​ള​ത്ത് സ​ലീ​ന, ചി​റ​യി​ൻ​കീ​ഴി​ൽ എ​ട്ടു​വ​യ​സു​കാ​ര​ൻ ദി​ക്ഷ​ൽ, തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​രി​ൽ സു​ധ​ർ​മ, തൃ​ശൂ​രി​ൽ എ​ട്ടു​വ​യ​സു​കാ​ര​ൻ ആ​ൽ​ജോ... പ​ട്ടി​ക​യി​ൽ അ​ടു​ത്ത​ത് ആ​രു​മാ​കാം. കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 658 പേ​ർ പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചെ​ന്നാ​ണ് നാ​ണം​കെ​ട്ട വ​നം വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍. ഈ ​ന​ര​ബ​ലി സ​ർ​ക്കാ​ർ കാ​വ​ലി​ൽ തു​ട​രു​ക​യാ​ണ്. എ​ന്നി​ട്ട്, സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ ഉ​പ​ദേ​ശ​വും!

കു​ഞ്ഞു​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ ക​രി​നീ​ലി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ നാ​ട് അ​ല​മു​റ​യി​ടു​ന്പോ​ൾ, പി​ടി​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​നു വി​ഷ​ജീ​വി​ക​ളെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ലോ​ലി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം, വ​യ​നാ​ട് പ​യ്യ​ന്പ​ള്ളി പ​ട​മ​ല വീ​ട്ടു​പ​രി​സ​ര​ത്തു​നി​ന്ന് മൂ​ർ​ഖ​ൻ പാ​ന്പി​നെ​യും 25 വി​ഷ​ക്കു​ഞ്ഞു​ങ്ങ​ളെ​യും പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലെ​ത്തി​ച്ചു. കാ​ടെ​ന്നാ​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്തി​രി മാ​റി എ​വി​ടെ​യെ​ങ്കി​ലും. പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ വി​ഷ​പ്പാ​ന്പു​ക​ളെ കു​തി​രാ​ൻ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് തു​റ​ന്നു​വി​ട്ടെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ​തും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

പാ​ന്പു​ക​ളു​ടെ മു​ട്ട​പോ​ലും ഒ​രു പോ​റ​ലു​മേ​ൽ​ക്കാ​തെ വി​രി​യി​ച്ചു വ​ള​ർ​ത്തു​ന്ന ഈ ​ജ​ന​ദ്രോ​ഹ​വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ളം കൊ​ടു​ത്ത​ത് മു​ക​ളി​ൽ പ​റ​ഞ്ഞ മ​രി​ച്ച​വ​രു​ടെ നി​കു​തി​കൂ​ടി ചേ​ർ​ത്താ​ണ്. അ​ടു​ത്ത മാ​സ​ത്തെ ശ​ന്പ​ളം കൊ​ടു​ക്കേ​ണ്ട​ത് അ​വ​രു​ടെ ഉ​റ്റ​വ​രു​ടെ​യും നി​കു​തി​യി​ൽ​നി​ന്നെ​ടു​ത്ത്. എ​ത്ര നി​രു​ത്ത​ര​വാ​ദ​പ​ര​വും ആ​പ​ത്ക​ര​വു​മാ​യ രാ​ഷ്‌​ട്രീ​യ ഭ​ര​ണ​മാ​ണി​ത്.

2016 മു​ത​ൽ 2025 ജ​നു​വ​രി വ​രെ, കാ​ടി​റ​ങ്ങി​യ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കേ​ര​ള​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 1,128 പേ​രാ​ണ്. ക​ഴി​ഞ്ഞ ഒ​ന്നേ​കാ​ൽ വ​ർ​ഷ​ത്തെ ക​ണ​ക്കു​കൂ​ടി​യാ​കു​ന്പോ​ൾ ഇ​തു ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും. ആ​ർ​ക്കു പോ​യി? വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഭ​ര​ണാ​ധി​കാ​രി​ക​ളോ രാ​ഷ്‌​ട്രീ​യ​ക്കാ​രോ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രോ ജ​ഡ്ജി​മാ​രോ മൃ​ഗ​സ്നേ​ഹി​ക​ളോ നാ​യ ഫാ​ഷ​ൻ​പ​രേ​ഡു​കാ​രോ ഒ​ന്നു​മ​ല്ല, ക​ർ​ഷ​ക​രും ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും ദ​രി​ദ്ര​രു​മാ​യ പൗ​ര​ന്മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വോ​ട്ട​വ​കാ​ശ​മ​ല്ലാ​തെ, അ​ധി​കാ​ര​ത്തി​ലോ നി​യ​മ​നി​ർ​മാ​ണ​ത്തി​ലോ പ​ങ്കി​ല്ലാ​ത്ത ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ​ല്ല​ക്കു​വാ​ഹ​ക​ർ! അ​ത​ല്ലേ യാ​ഥാ​ർ​ഥ്യം? കാ​ട്ടാ​ന, ക​ടു​വ, കാ​ട്ടു​പ​ന്നി, പാ​ന്പ്... മു​ക​ളി​ൽ പ​റ​ഞ്ഞ 1,128 മ​ര​ണ​ക്ക​ണ​ക്കു​ക​ളി​ൽ ദു​ര​ന്തം അ​വ​സാ​നി​ക്കു​ന്നി​ല്ല. 8,480 പേ​ർ​ക്ക് ഒ​ന്പ​തു വ​ർ​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. പ​ല​രും ശ​യ്യാ​വ​ലം​ബി​ക​ളാ​യി. 53.08 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി കൊ​ടു​ക്കേ​ണ്ടി​വ​ന്ന​പ്പോ​ൾ, കാ​ട്ട​തി​രി​ൽ വേ​ലി കെ​ട്ടി​യെ​ന്നു പ​റ​ഞ്ഞ് എ​ഴു​തി​ത്ത​ള്ളി​യ​ത് 74.83 കോ​ടി.

കേ​ര​ള​ത്തി​ൽ 280 ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ളും 28 ദ്രു​ത​പ്ര​തി​ക​ര​ണ സം​ഘ​ങ്ങ​ളും ര​ക്ഷി​ക്കാ​നു​ണ്ടെ​ന്നു പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നാ​ശ​മ​ത്ര​യും. ത​ക​ർ​ക്ക​പ്പെ​ട്ട വീ​ടു​ക​ളും ന​ഷ്ട​മാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും കൃ​ഷി​യു​മൊ​ക്കെ കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക സം​സ്കാ​ര​ത്തെ എ​ത്ര പി​ന്നോ​ട്ട​ടി​ച്ചെ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​ന്നോ​ളം ഒ​രു ഗ​വേ​ഷ​ണ​വു​മി​ല്ല.

സ്വ​യ​ര​ക്ഷ​യ്ക്കു​വേ​ണ്ടി മ​നു​ഷ്യ​രെ കൊ​ന്നാ​ൽ ഒ​ഴി​വു​ണ്ടാ​കും. പ​ക്ഷേ, കൊ​ല്ലാ​നെ​ത്തു​ന്ന മൃ​ഗ​ത്തെ തൊ​ട്ടാ​ൽ ശി​ക്ഷി​ക്കാ​ൻ ഈ ​രാ​ജ്യ​ത്ത് കോ​ട​തി​യു​ണ്ട്. എ​ത്ര ത​വ​ണ വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ സു​പ്രീം​കോ​ട​തി വ​രെ​യെ​ത്തി. വി​ചാ​ര​ണ​യ്ക്കി​ട​യി​ലെ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ കേ​ൾ​ക്കു​ന്പോ​ൾ ന​മ്മ​ളോ​ർ​ക്കും മ​നു​ഷ്യ​ർ​ക്കു​വേ​ണ്ടി​യൊ​രു വി​ധി​യു​ണ്ടാ​കു​മെ​ന്ന്. ഇ​ല്ല, എ​ഴു​ത​പ്പെ​ട്ട കാ​ട്ടു​നി​യ​മ​ങ്ങ​ളു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ളും അ​വ ലം​ഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന ഉ​റ​പ്പു​മാ​ണ് നീ​തി​യെ​ന്ന പേ​രി​ൽ അ​ന്തി​മ​വി​ധി​യാ​യി എ​ഴു​ത​പ്പെ​ടു​ന്ന​ത്. അ​താ​ക​ട്ടെ, ഗ​തി​കെ​ട്ട മ​നു​ഷ്യ​രു​ടെ മ​ര​ണ​വി​ധി​യാ​യി പ​രി​ണ​മി​ച്ചി​രി​ക്കു​ന്നു. ജ​ന​ത്തെ വി​ഷാ​ദം ബാ​ധി​ച്ചി​രി​ക്കു​ന്നു.

മ​നു​ഷ്യ​രെ കൊ​ന്നൊ​ടു​ക്കു​ന്ന വ​ന്യ​ജീ​വി​ക​ളെ​യെ​ല്ലാം പ​രി​ഷ്കൃ​ത​രാ​ജ്യ​ങ്ങ​ൾ വേ​ട്ട​യാ​ടി തി​ന്നു​തീ​ർ​ക്കു​ന്നു. തെ​രു​വു​നാ​യ്ക്ക​ളെ​യെ​ന്ന​ല്ല ദേ​ശീ​യ​മൃ​ഗ​ങ്ങ​ളെ​പ്പോ​ലും എ​ണ്ണ​ത്തി​ല​ധി​ക​മാ​യാ​ൽ അ​വ​ർ കൊ​ല്ലും. ഇ​വി​ടെ കാ​ക്ക​ത്തൊ​ള്ളാ​യി​രം നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു പ​ന്നി​യെ കൊ​ന്നാ​ൽ അ​തി​നെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ച്ചു കു​ഴി​ച്ചു​മൂ​ടും. വാ​യാ​ടി​ത്ത​മൊ​ഴി​ച്ചാ​ൽ, ദ​രി​ദ്ര​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്നെ​ന്ന ക​ണ​ക്കു​ക​ൾ​ക്കു​മു​ന്നി​ൽ ത​ല​കു​നി​ച്ചു​നി​ൽ​ക്കു​ന്ന രാ​ജ്യ​ത്താ​ണി​ത്. 25 വ​ർ​ഷ​മാ​യി നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ള്ള എ​ബി​സി പ​ദ്ധ​തി തു​ട​ങ്ങി​യി​ട്ട്.

കോ​ടി​ക​ൾ മു​ടി​പ്പി​ച്ച​തും വാ​ക്സി​ൻ ക​ന്പ​നി​ക​ൾ കോ​ടാ​നു​കോ​ടി രൂ​പ കൊ​യ്ത​തു​മ​ല്ലാ​തെ പൗ​ര​ർ​ക്ക് ഒ​രു ഗു​ണ​വു​മു​ണ്ടാ​യി​ട്ടി​ല്ല. നാ​യ്ക്ക​ള്‍ അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ​തി​നാ​ല്‍ എ​ബി​സി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും പെ​ട്ടെ​ന്നു കൂ​ട്ടി​ല​ട​യ്ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ വേ​ണ​മെ​ന്നു​മാ​ണ് വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​ഫ​ഷ​ണ​ല്‍ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ക​ഴി​ഞ്ഞ വ​ർ​ഷം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ​രോ​ടു പ​റ​യാ​ൻ. മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന വ​ന്യ​ജീ​വി​ക​ളെ​യും തെ​രു​വു​നാ​യ​ക​ളെ​യു​മോ​ർ​ത്തു ക​ണ്ണീ​രൊ​ഴു​ക്കി​യി​ട്ടു​വ​ന്ന് ആ​രെ​യു​മു​പ​ദ്ര​വി​ക്കാ​ത്ത വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ അ​റ​ത്തു ക​റി​യാ​ക്കി ശാ​പ്പി​ടു​ന്ന കാ​പ​ട്യ​ങ്ങ​ളോ​ടോ?

കാ​ൽ നൂ​റ്റാ​ണ്ടു പി​ന്നി​ട്ട എ​ബി​സി​യെ​ന്ന ലോ​ക​തോ​ൽ​വി നി​യ​മ​വും 54 വ​ർ​ഷ​മാ​യ 1972ലെ ​വ​ന്യ​ജീ​വി നി​യ​മ​വു​മാ​ണ് ഈ ​മ​നു​ഷ്യ​ക്കു​രു​തി​യു​ടെ ആ​യു​ധം. സ​ഹ​ജീ​വി​ക​ളോ​ടു പ്ര​തി​ബ​ദ്ധ​ത​യു​ള്ള, മ​നു​ഷ്യ​ര​ക്തം​കൊ​ണ്ട് ക​വി​ത​യെ​ഴു​തു​ന്ന ക​പ​ട​മൃ​ഗ​സ്നേ​ഹി​ക​ൾ​ക്കു മു​ന്നി​ൽ മു​ട്ടു​വി​റ​യ്ക്കാ​ത്ത, പാ​ർ​ട്ടി​യേ​താ​യാ​ലും ദേ​ശീ​യ​നേ​താ​ക്ക​ളു​ടെ റാ​ൻ​മൂ​ളി​ക​ള​ല്ലാ​ത്ത ഒ​രൊ​റ്റ ജ​ന​പ്ര​തി​നി​ധി​യെ​ങ്കി​ലു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ... ശി​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ളെ കു​രു​തി​കൊ​ടു​ത്ത ഈ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ബ​ലി​ക്ക​ല്ലു​ക​ൾ പ​ണ്ടേ ത​ച്ചു​ട​യ്ക്കു​മാ​യി​രു​ന്നു. അ​ത്ത​ര​മൊ​രു ച​രി​ത്ര​പു​രു​ഷ​ൻ, സ്ത്രീ... ​മേ​യ് നാ​ലി​നു ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ!

Tags : DEEPIKA EDITORIAL

Recent News

Corehub Up