x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14
JUL
2026

സ​​​​ഭ ന​​​​​ഴ്സു​​​​​മാ​​​​​ർ​​​​​ക്കൊ​​​​​പ്പം വേ​​​​​ട്ട​​​​​ക്കാ​​​​​ർ​​​​​ക്കു വ​​​​​ഴ​​​​​ങ്ങി​​​​​ല്ല

Editorial Audio


Published: July 14, 2026 12:00 AM IST | Updated: July 13, 2026 10:32 PM IST

ലാ​​​​​ഭേച്ഛയില്ലാ​​​​​തെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടും ന​​​​​ഴ്സു​​​​​മാ​​​​​ർ​​​​​ക്ക് മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട ശ​​​​​ന്പ​​​​​ളം ന​​​​​ൽ​​​​​കു​​​​​ന്ന തൃ​​​​​ശൂ​​​​​ർ ജൂ​​​​​ബി​​​​​ലി മി​​​​​ഷ​​​​​ൻ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ യു​​​​​എ​​​​​ൻ​​​​​എ (യു​​​​​ണൈ​​​​​റ്റ​​​​​ഡ് ന​​​​​ഴ്സ​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ) തു​​​​​ട​​​​​രു​​​​​ന്ന സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ധാ​​​​​ർ​​​​​മി​​​​​ക​​​​​ത ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യി.

ജൂ​​​​​ബി​​​​​ലി​​​​​യേക്കാൾ വ​​​​​ള​​​​​രെ കു​​​​​റ​​​​​വു ശ​​​​​ന്പ​​​​​ള​​​​​മു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഈ ​​​​​സം​​​​​ഘ​​​​​ട​​​​​ന സ​​​​​മ​​​​​ര​​​​​ത്തി​​​​​നു പോ​​​​​കാ​​​​​ത്ത​​​​​ത്, ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച് ജൂ​​​​​ബി​​​​​ലി​​​​​യി​​​​​ലേ​​​​​തി​​​​​നേക്കാൾ ശ​​​​​ന്പ​​​​​ളം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച് ഒ​​​​​പ്പി​​​​​ട്ടെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള ക​​​​​രാ​​​​​ർ പു​​​​​റ​​​​​ത്തു​​​​​വി​​​​​ടാ​​​​​ത്ത​​​​​ത്, ര​​​​​ണ്ടു മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം മി​​​​​നി​​​​​മം വേ​​​​​ജ​​​​​സ് സം​​​​​ബ​​​​​ന്ധി​​​​​ച്ച് തീ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​മെ​​​​​ന്നു സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​റ​​​​​പ്പു​​​​​കൊ​​​​​ടു​​​​​ത്തി​​​​​ട്ടും സ​​​​​മ​​​​​രം തൃ​​​​​ശൂ​​​​​ർ അ​​​​​തി​​​​​രൂ​​​​​പ​​​​​താ ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു നീ​​​​​ട്ടി​​​​​യ​​​​​ത്, സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന്യാ​​​​​യ​​​​​മാ​​​​​യ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തെ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞി​​​​​ട്ടും സ​​​​​മ​​​​​ര​​​​​വും വ്യ​​​​​ക്തി​​​​​ഹ​​​​​ത്യ​​​​​ക​​​​​ളും തു​​​​​ട​​​​​രു​​​​​ന്ന​​​​​ത്... തു​​​​​ട​​​​​ങ്ങി​​​​​യ നി​​​​​ര​​​​​വ​​​​​ധി കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ദു​​​​​രൂ​​​​​ഹ​​​​​ത​​​​​യു​​​​​ണ്ട്. ജൂ​​​​​ബി​​​​​ലി ന​​​​​ഴ്സു​​​​​മാ​​​​​ർ​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ്. പ​​​​​ക്ഷേ, ഇ​​​​​തേ ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ പ​​​​​ണം തി​​​​​രി​​​​​മ​​​​​റി ന​​​​​ട​​​​​ത്തി ഒ​​​​ളി​​​​ച്ചു​​​​​ന​​​​​ട​​​​​ന്ന​​​​​വ​​​​​രു​​​​​ടെ വേ​​​​​ട്ട​​​​​യ്ക്കു കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​ല്ല.

കേ​​​​​ര​​​​​ളം തി​​​​​രി​​​​​ച്ച​​​​​റി​​​​​യേ​​​​​ണ്ട ചി​​​​​ല ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളു​​​​​ണ്ട്. ജൂ​​​​​ബി​​​​​ലി​​​​​യി​​​​​ൽ 32,718 മു​​​​​ത​​​​​ൽ 65,000 രൂ​​​​പ വ​​​​​രെ​​​​​യാ​​​​​ണ് 2023 മു​​​​​ത​​​​​ൽ ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ ശ​​​​​ന്പ​​​​​ളം. ഇ​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ വ​​​​​ള​​​​​രെ കു​​​​​റ​​​​​ഞ്ഞ ശ​​​​​ന്പ​​​​​ളം കൊ​​​​​ടു​​​​​ത്തു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​റ്റൊ​​​​​രു ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കു​​​​​ മു​​​​​ന്നി​​​​​ലും ഇ​​​​​പ്പോ​​​​​ൾ സ​​​​​മ​​​​​ര​​​​​മി​​​​​ല്ല. മ​​​​​റ്റൊ​​​​​രു മു​​​​​ഖം ര​​​​​ക്ഷി​​​​​ക്ക​​​​​ൽ ത​​​​​ന്ത്ര​​​​​വും സം​​​​​ഘ​​​​​ട​​​​​ന ഇ​​​​​റ​​​​​ക്കി. അ​​​​​താ​​​​​യ​​​​​ത്, തൃ​​​​​ശൂ​​​​​രി​​​ൽ​​​ത​​​ന്നെ സി​​​എം​​​ഐ സ​ന്ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ കീ​​​​​ഴി​​​​​ലു​​​​​ള്ള അ​​​​​മ​​​​​ല ആ​​​​​ശു​​​​​പ​​​​​ത്രി ശ​​​​​ന്പ​​​​​ളം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് മൂ​​​​​ന്ന​​​​​ര മാ​​​​​സ​​​​​ത്തെ സ​​​​​മ​​​​​രം യു​​​​​എ​​​​​ൻ​​​​​എ ക​​​​​ഴി​​​​​ഞ്ഞ​​​​​ ദി​​​​​വ​​​​​സം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു.

പ​​​​​ക്ഷേ, അ​​​​​തി​​​​​ന് യു​​​​​എ​​​​​ൻ​​​​​എ​​​​​യു​​​​​ടെ സ​​​​​മ​​​​​ര​​​​​വു​​​​​മാ​​​​​യി ഒ​​​​​രു ബ​​​​​ന്ധ​​​​​വു​​​​​മി​​​​​ല്ല. ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​മ​​​​​ല​​​​​യി​​​​​ൽ ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ ശ​​​​​ന്പ​​​​​ളം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച​​​​​ത്. ആ ​​​​​പ​​​​​ഴ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ണ് ത​​​​​ങ്ങ​​​​​ളു​​​​​ടെ ജൂ​​​​​ണി​​​​​ലെ സ​​​​​മ​​​​​ര​​​​​നേ​​​​​ട്ട​​​​​മാ​​​​​യി ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​നി ജൂ​​​​​ബി​​​​​ലി​​​​​യി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യാ​​​​​ൽ, ഇ​​​​​പ്പോ​​​​​ൾ അ​​​​​മ​​​​​ല​​​​​യി​​​​​ൽ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച ശ​​​​​ന്പ​​​​​ളം കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം അ​​​​​ധി​​​​​ക​​​​​മു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ 2017 മു​​​​​ത​​​​​ൽ ജൂ​​​​​ബി​​​​​ലി​​​​​യി​​​​​ൽ കൊ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​ണ്ട്. 2023ൽ ​​​​​ഇ​​​​​ട​​​​​ക്കാ​​​​​ലാ​​​​​ശ്വാ​​​​​സ​​​​​മാ​​​​​യി കൂ​​​​​ടു​​​​​ത​​​​​ൽ വേ​​​​​ത​​​​​നം ന​​​​​ൽ​​​​​കി​​​​​യെ​​​​​ന്നും മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​ന്നു. ഇ​താ​രും ചോ​ദ്യം ചെ​യ്തി​ട്ടു​മി​ല്ല.

ജൂ​​​​​ബി​​​​​ലി​​​​​യി​​​​​ൽ ഡോ​​​​​ക്ട​​​​​റെ കാ​​​​​ണാ​​​​​ൻ ര​​​​​ണ്ടാ​​​​​ഴ്ച​​​​​ത്തേ​​​​​ക്ക് 100 രൂ​​​​​പ​​​​​യും സൂ​​​​​പ്പ​​​​​ർ സ്പെ​​​​​ഷാ​​​​​ലി​​​​​റ്റി ഡോ​​​​​ക്ട​​​​​റെ കാ​​​​​ണാ​​​​​ൻ 200 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് ഫീ​​​​​സ്. വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു നാ​​​​​മ​​​​​മാ​​​​​ത്ര​​​​​മാ​​​​​ണ് വാ​​​​​ട​​​​​ക. അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും ഇ​​​​​ത​​​​​ര മ​​​​​ത​​​​​സ്ഥ​​​​​ർ​​​​​ക്കും വി​​​​​കാ​​​​​രി​​​​​യ​​​​​ച്ച​​​​​ന്‍റെ ശി​​​​​പാ​​​​​ർ​​​​​ശ​​​​​യി​​​​​ൽ 30-40 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ ഇ​​​​​ള​​​​​വു​​​​​മു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ന​​​​​ൽ​​​​​കി​​​​​യ ചി​​​​​ല ഇ​​​​​ള​​​​​വു​​​​​ക​​​ൾ: ജൂ​​​​​ബി​​​​​ലി കെ​​​​​യ​​​​​ർ കാ​​​​​ർ​​​​​ഡ് 2.69 കോ​​​​​ടി, മ​​​​​റ്റു ചി​​​​​കി​​​​​ത്സ ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ 7.38 കോ​​​​​ടി, മു​​​​​റി​​​​​ച്ചു​​​​​ണ്ട് ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ള​​​​​വ് 1.79 കോ​​​​​ടി, ജൂ​​​​​ബി​​​​​ലി ഹെ​​​​​ൽ​​​​​ത്ത് സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ൾ വ​​​​​ഴി സൗ​​​​​ജ​​​​​ന്യ ചി​​​​​കി​​​​​ത്സ, സൗ​​​​​ജ​​​​​ന്യ മെ​​​​​ഡി​​​​​ക്ക​​​​​ൽ ക്യാ​​​​​ന്പി​​​​​നു 19 ല​​​​​ക്ഷം, സൗ​​​​​ജ​​​​​ന്യ ഡ​​​​​യാ​​​​​ലി​​​​​സി​​​​​സ് 92.37 ല​​​​​ക്ഷം.

പാ​​​​​ന്പു വി​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ള മ​​​​​രു​​​​​ന്നും സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്. വാ​​​​​ർ​​​​​ഡി​​​​​ലെ രോ​​​​​ഗി​​​​​ക​​​​​ൾ​​​​​ക്കു സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ഉ​​​​​ച്ച​​​​​യ്ക്കും വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​വും 365 ദി​​​​​വ​​​​​സ​​​​​വും ഭ​​​​​ക്ഷ​​​​​ണം. ഇ​​​​​തും ഭേ​​​​​ദ​​​​​പ്പെ​​​​​ട്ട ശ​​​​​ന്പ​​​​​ള​​​​​വു​​​​​മൊ​​​​​ക്കെ സാ​​​​​ധ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് നി​​​​​ങ്ങ​​​​​ൾ അ​​​​​ധി​​​​​ക്ഷേ​​​​​പി​​​​​ച്ച അ​​​​​തി​​​​​രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍റെ​​​​​യും സ​​​​​ഭാ​​​​​ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും ശ്ര​​​​​മ​​​​​ഫ​​​​​ല​​​​​മാ​​​​​യാ​​​​​ണ്. അ​​​​​തി​​​​​ന്‍റെ ഉ​​​​​റ​​​​​വി​​​​​ടം ഈ ​​​​ന​​​​ഴ്സു​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ഭ്യു​​​​​ദ​​​​​യ​​​​​കാം​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ​​​​​യും സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളാ​​​​​ണ്. യു​​​​​എ​​​​​ൻ​​​​​എ സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തി​​​​​യ സ്ഥ​​​​​ലം മാ​​​​​റി​​​​​പ്പോ​​​​​യി​​​​​ല്ലേ​​​​​യെ​​​​​ന്ന് ആ​​​​​ത്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്ത​​​​​ണം.

തു​​​​​ട​​​​​ക്ക​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​പോ​​​​​ലും 40,000 രൂ​​​​​പ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ ശ​​​​​ന്പ​​​​​ളം ന​​​​​ൽ​​​​​കി, മൊ​​​​​ത്ത​​​​​ശ​​​​​ന്പ​​​​​ളം 60,000മോ ​​​​​അ​​​​​തി​​​​​നു മു​​​​​ക​​​​​ളി​​​​​ലോ ആ​​​​​യാ​​​​​ൽ പി​​​​​ന്നെ ഇ​​​​​ത്ത​​​​​രം ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല; യു​​​​​എ​​​​​ൻ​​​​​എ​​​​​യ്ക്കു പ്രി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ​​​​​ക്കു സ്വ​​​​​പ്നം കാ​​​​​ണാ​​​​​ൻ​​​​​പോ​​​​​ലു​​​​​മാ​​​​​കാ​​​​​ത്ത​​​​​തു​​​​​മാ​​​​​യ വ​​​​​ൻ​​​​​കി​​​​​ട ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളേ ഉ​​​​​ണ്ടാ​​​​​കൂ. ജൂ​​​​​ബി​​​​​ലി​​​​​യി​​​​​ലെ ഒ​​​​​ട്ടു​​​​​മു​​​​​ക്കാ​​​​​ലും ന​​​​​ഴ്സു​​​​​മാ​​​​​രും യാ​​​​​ഥാ​​​​​ർ​​​​​ഥ്യം തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ് സ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ന്മാ​​​​​റി.

മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രും അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളും സ​​​​​ഭ​​​​​യ്ക്ക് അ​​​​​ന്യ​​​​​ര​​​​​ല്ല. നി​​​​​സ​​​​​ഹാ​​​​​യ​​​​​രാ​​​​​യ രോ​​​​​ഗി​​​​​ക​​​​​ളും സം​​​​​സ്ഥാ​​​​​ന​​​​​ത്ത് മി​​​​​ക​​​​​ച്ച ശ​​​​​ന്പ​​​​​ളം ന​​​​​ൽ​​​​​കു​​​​​ന്ന ഈ ​​​​​ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യും ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന അ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. മ​​​​​റ്റ് സ്വ​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രും ന​​​​​മ്മു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ട്.

അ​​​​​വ​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ക്കു​​​​​ന്ന ശ​​​​​ന്പ​​​​​ള​​​​​വും മ​​​​​റ്റ് ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളു​​​​​മൊ​​​​​ക്കെ ഒ​​​​​ന്നു താ​​​​​ര​​​​​ത​​​​​മ്യ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം. സ​​​​​ഭാ​​​​​ നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ചും അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കാ​​​​​രാ​​​​​യി ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചും സം​​​​​ശ​​​​​യ​​​​​ത്തി​​​​​ന്‍റെ നി​​​​​ഴ​​​​​ലി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത് രാ​​​​​ജ്യ​​​​​മൊ​​​​​ട്ടാ​​​​​കെ ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​രെ​​​​​ഴു​​​​​തി​​​​​യ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​മാ​​​​​ണ് നാം ​​​​​ഏ​​​​​റ്റു​​​​​വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും മ​​​​​റ്റി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​വ​​​​​ർ എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് കൊ​​​​​ടി ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ത്ത​​​​​തെ​​​​​ന്നും ചി​​​​​ന്തി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ശ​​​​​ന്പ​​​​​ളം ഇ​​​​​നി​​​​​യും വ​​​​​ർ​​​​​ധി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്; പ​​​​​ക്ഷേ, സ​​​​​ഭാ ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല, മ​​​​​റ്റ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും സ്വ​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​ണ്ടാ​​​​​ക​​​​​ട്ടെ. യു​​​​​എ​​​​​ൻ​​​​​എ സ​​​​​മ​​​​​ര​​​​​ത്തെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ച്ച് വ്യാ​​​​​ജ​​​​​വാ​​​​​ർ​​​​​ത്ത പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ എ​​​​​ല്ലാ സ്വ​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു കൊ​​​​​ടു​​​​​ക്കു​​​​​ന്ന ശ​​​​​ന്പ​​​​​ളം പു​​​​​റ​​​​​ത്തു​​​​​ വി​​​​​ട​​​​​ട്ടെ. സ​​​​​ർ​​​​​ക്കാ​​​​​ർ ക​​​​​രാ​​​​​റ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ ശ​​​​​ന്പ​​​​​ള​​​​​വും പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹം അ​​​​​റി​​​​​യ​​​​​ട്ടെ.

ചി​​​​​ല അ​​​​​നു​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ: കോ​​​​​ട്ട​​​​​യം കാ​​​​​രി​​​​​ത്താ​​​​​സ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ന​​​​​ഴ്സു​​​​​മാ​​​​​രെ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രാ​​​​​ണ് അ​​​​​മ​​​​​ല​​​​​യി​​​​​ലേ​​​​​ക്കും ജൂ​​​​​ബി​​​​​ലി​​​​​യി​​​​​ലേ​​​​​ക്കും ക​​​​​ളം മാ​​​​​റ്റി​​​​​യ​​​​​ത്. കാ​​​​​രി​​​​​ത്താ​​​​​സി​​​​​ൽ കൊ​​​​​ടു​​​​​ക്കു​​​​​ന്ന ശ​​​​​ന്പ​​​​​ള​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് നു​​​​​ണ പ​​​​​റ​​​​​ഞ്ഞും ക​​​​​ര​​​​​ഞ്ഞു​​​​​പ്ര​​​​​സം​​​​​ഗി​​​​​ച്ചും ആ ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തെ അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു.

സ​​​​​ഹി​​​​​കെ​​​​​ട്ട മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ കൃ​​​​​ത്യ​​​​​മാ​​​​​യ ശ​​​​​ന്പ​​​​​ളക്ക​ണ​ക്ക്‌ പു​​​​​റ​​​​​ത്തു​​​​​വി​​​​​ടാ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​യ​​​​​പ്പോ​​​​​ൾ, ഇ​​​​​ര​​​​​ട്ടി​​​​​യും അ​​​​​തി​​​​​ല​​​​​ധി​​​​​ക​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തു​​​​​പോ​​​​​ലെ, കാ​​​​​രി​​​​​ത്താ​​​​​സ് മാ​​​​​താ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ശ​​​​​ന്പ​​​​​ളം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ന്‍റെ ദ​​​​​യ​​​​​നീ​​​​​യ സ്ഥി​​​​​തി​​​​​യും ചി​​​​​ല​​​​​ർ വി​​​​​വ​​​​​രി​​​​​ച്ചു. പ​​​​​ക്ഷേ, മാ​​​​​താ ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ടു​​​​​ത്ത​​​​​യി​​​​​ടെ മാ​​​​​ത്ര​​​​​മാ​​​​​ണ് കാ​​​​​രി​​​​​ത്താ​​​​​സ് ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തെ​​​​​ന്നും മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​കം ശ​​​​​ന്പ​​​​​ളം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചെ​​​​​ന്ന​​​​​തും മ​​​​​റ​​​​​ച്ചു​​​​​വ​​​​​ച്ചു. എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഇ​​​​​ത്ത​​​​​രം സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ ദു​​​​​രൂ​​​​​ഹ​​​​​ത​​​​​ക​​​​​ൾ ക​​​​​ണ്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ക്കു​​​​​ന്ന​​​​​ത്?

യു​​​​​എ​​​​​ൻ​​​​​എ​​​​​യി​​​​​ലെ സാ​​​​​മ്പ​​​​​ത്തി​​​​​കത​​​​​ട്ടി​​​​​പ്പു​​​​​കേ​​​​​സി​​​​​ൽ, ദേ​​​​​ശീ​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി​​​​​രു​​​​​ന്ന ജാ​​​​​സ്മി​​​​​ൻ ഷാ​​​​​യും സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷോ​​​​​ബി ജോ​​​​​സ​​​​​ഫും അ​​​​​ട​​​​​ക്കം നാ​​​​​ല് പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ക്രൈം ​​​​​ബ്രാ​​​​​ഞ്ച് ലു​​​​​ക്കൗ​​​​​ട്ട് നോ​​​​​ട്ടീ​​​​​സ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച​​​​​ത് 2019 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണ്. പി​​​​​ന്നീ​​​​​ട് കു​​​​​റേ​​​​​ക്കാ​​​​​ലം കാ​​​​​ര്യ​​​​​മാ​​​​​യ സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ളൊ​​​​​ന്നും ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​പ്പെട്ടില്ല. പ​​​​​ക്ഷേ, അം​​​​​ഗ​​​​​ത്വ​​​​​ഫീ​​​​​സും വ​​​​​രി​​​​​സം​​​​​ഖ്യ​​​​​യും പി​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

പാ​​​​​വ​​​​​പ്പെ​​​​​ട്ട ന​​​​​ഴ്സു​​​​​മാ​​​​​രി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​രി​​​​​ച്ച പ​​​​​ണം നേ​​​​​താ​​​​​ക്ക​​​​​ൾ സ്വ​​​​​ന്തം ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും വ്യാ​​​​​ജ തെ​​​​​ളി​​​​​വു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു കേ​​​​​സ്. ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ മാ​​​​​ർ​​​​​ച്ച് ആ​​​​​ദ്യം ജാ​​​​​സ്മി​​​​​ൻ ഷാ, ​​​​​ഭാ​​​​​ര്യ എം.​​​​​എ. ഷ​​​​​ബ്ന, ബി​​​​​ബി​​​​​ൻ എ​​​​​ൻ. പോ​​​​​ൾ, ഷോ​​​​​ബി ജോ​​​​​സ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പേ​​​​​രി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 1.44 കോ​​​​​ടി​​ രൂ​​​പ​​​യു​​​​​ടെ സ്വ​​​​​ത്തു​​​​​ക്ക​​​​​ൾ ക​​​​​ണ്ടു​​​​​കെ​​​​​ട്ടി. ഏ​​​​​താ​​​​​ണ്ട് അ​​​​​തേ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​യു​​​​​ടെ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​മ​​​​​രം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തു​​​​​കൊ​​​​​ണ്ട് ഈ ​​​​​വാ​​​​​ർ​​​​​ത്ത പ​​​​​ല​​​​​രു​​​​​ടെ​​​​​യും പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് പ​​​​​ണം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ​​​പോ​​​​​ലും ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​പ്പെട്ടില്ല. എ​​​​​ന്നി​​​​​ട്ടും, ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ പ​​​​​ണം ക​​​​​വ​​​​​ർ​​​​ന്നെ​​​ന്ന കു​​​റ്റാ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന​​​വ​​​ർ വീ​​​​​ണ്ടും അ​​​​​വ​​​​​രെ സ​​​​​മ​​​​​ര​​​​​ത്തി​​​​​നി​​​​​റ​​​​​ക്കി. ഇ​​​​​നി​​​​​യും ക​​​​​ണ്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ക്ക​​​​​ണോ‍?

ഈ ​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ ഏ​​​​​റെ ദു​​​​​രൂ​​​​​ഹ​​​​​ത​​​​​യു​​​​​ണ്ട്. അ​​​​​ർ​​​​​ഥ​​​​​സ​​​​​ത്യ​​​​​ങ്ങ​​​​​ളും വി​​​​​കൃ​​​​​ത​​​​​ഭാ​​​​​ഷ്യ​​​​​ങ്ങ​​​​​ളും​​​കൊ​​​​​ണ്ട് സ​​​​​ഭ​​​​​യെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തെ​​​​​യും സ്ഥി​​​​​രം അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ച് സ്വ​​​​​യം വെ​​​​​ള്ള​​​​​യ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ മു​​​​​ന്നി​​​​​ൽ നി​​​​​ർ​​​​​ത്തി​​​​​യു​​​​​ള്ള പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ളും പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ആ ​​​​​സം​​​​​ശ​​​​​യം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തേ​​​​​യു​​​​​ള്ളൂ. ഇ​​​​​തു സ​​​​​മ​​​​​ര​​​​​മ​​​​​ല്ല, കൗ​​​​​ശ​​​​​ല​​​​​ക്കാ​​​​​രാ​​​​​യ സം​​​​​ഘാ​​​​​ട​​​​​ക​​​​​രു​​​​​ടെ പാ​​​​​വ​​​​​ക​​​​​ളി​​​​​പ്പീ​​​​​രാ​​​​​ണ്. അ​​​​​വ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യ​​​​​ല്ല, ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും ആ​​​​​രോ​​​​​ഗ്യ​​​​​മേ​​​​​ഖ​​​​​ല​​​​​യ്ക്കും​​​​​വേ​​​​​ണ്ടി ന്യാ​​​​​യ​​​​​മാ​​​​​യ കു​​​​​റ​​​​​ഞ്ഞ വേ​​​​​ത​​​​​നം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ വൈ​​​​​ക​​​​​രു​​​​​ത്.

Tags : Deepika Editorial DeepikaEditorial

Recent News

Corehub Up