x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15
JUL
2026

പൗ​ര​ത്വ​ത്തി​നു രേ​ഖ​യി​ല്ല പൗ​ര​ർ​ക്കു സ​മാ​ധാ​ന​വും

Editorial Audio


Published: July 15, 2026 12:00 AM IST | Updated: July 14, 2026 09:58 PM IST

ആസാ​മി​ൽ 27 വ്യ​ക്തി​ക​ളെ വി​ദേ​ശി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത് ശ​രി​വ​ച്ച ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​പ്പോ​ൾ ആ​ശ്വ​സി​ച്ച​വ​ർ 27 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. കാ​ര​ണം, ഈ ​രാ​ജ്യ​ത്ത് ജ​നി​ച്ചു​വ​ള​ർ​ന്ന​വ​രും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രും ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ത​ങ്ങ​ളു​ടെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ എ​ന്തു ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. പൗ​ര​ത്വ​വും വി​ദേ​ശി​പ​ദ​വി​യും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ “നി​യ​മ​പ​ര​വും ന്യാ​യ​യു​ക്ത​വു​മാ​യ” പ്ര​ക്രി​യ​യി​ലൂ​ടെ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി മേ​ൽ​പ്പ​റ​ഞ്ഞ ഹ​ർ​ജി​ക്കാ​ർ​ക്കു പൗ​ര​ത്വം ഉ​റ​പ്പാ​ക്കു​മോ​യെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ, പൗ​ര​ത്വ​ത്തെ ഹി​ന്ദു​ത്വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​രം​തി​രി​ച്ച വി​ചാ​ര​ധാ​ര​യെ​യും അ​തി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന നി​യ​മ പ​രി​ഷ്ക​ര​ണ​ങ്ങ​ളെ​യും തീ​വ്ര വോ​ട്ട​ർ​പ​ട്ടി​കാ പ​രി​ഷ്ക​ര​ണ​ത്തെ​യു​മൊ​ക്കെ ഭ​യ​പ്പെ​ടു​ന്ന​വ​ർ​ക്കു തെ​ല്ലൊ​രു പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

ഹ​ർ​ജി​ക്കാ​രെ വി​ദേ​ശി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ഫോ​റി​നേ​ഴ്സ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി 2024ൽ ​ശ​രി​വ​ച്ച​തു ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി​ക്കാ​ർ പ​ര​മോ​ന്ന​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി ​വി​ധി റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി, കേ​സ് നി​ഷ്പ​ക്ഷ​മാ​യ വാ​ദം കേ​ൾ​ക്ക​ലി​നാ​യി ഫോ​റി​നേ​ഴ്സ് ട്രൈ​ബ്യൂ​ണ​ലി​നു തി​രി​ച്ച​യ​ച്ചു. പൗ​ര​ത്വ​ത്തി​നും വി​ദേ​ശി​ക​ളെ​ന്ന നി​ർ​ണ​യ​ത്തി​നും ഭ​ര​ണ​ഘ​ട​നാ​ ത​ല​ത്തി​ലും നി​യ​മ​ ത​ല​ത്തി​ലും ഉ​ന്ന​ത പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം​നാ​ഥ്, സ​ന്ദീ​പ് മെ​ഹ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ന്ത്യ​ൻ പൗ​ര​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ത​ട​യാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ താ​ത്പ​ര്യ​ത്തെ കോ​ട​തി നി​ഷേ​ധി​ച്ചി​ല്ല. എ​ന്നാ​ൽ, അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​നു​ള്ള സ​ർ​ക്കാ​ർ ല​ക്ഷ്യ​ങ്ങ​ൾ ന്യാ​യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബ​ലി​ക​ഴി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, 1947 ഫോ​റി​നേ​ഴ്സ് നി​യ​മ​ത്തി​ലെ ഒ​മ്പ​താം വ​കു​പ്പ് പ്ര​കാ​രം പൗ​ര​ത്വം തെ​ളി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം പൗ​ര​ർ​ക്കാ​ണെ​ന്നും ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ക്കു മു​മ്പാ​കെ പൗ​ര​ത്വ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഈ ​ഉ​ത്ത​ര​വ് എ​ന്തെ​ങ്കി​ലും നേ​ട്ട​മോ ആ​ശ്വാ​സ​മോ ന​ൽ​കു​ന്ന​താ​യി വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

പ​ക്ഷേ, പൗ​ര​ത്വം തെ​ളി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം പൗ​ര​ർ​ക്കാ​ണെ​ന്ന നി​യ​മ​വ്യ​വ​സ്ഥ കേ​ന്ദ്ര​സ​ർ​ക്കാ​രും ബി​ജെ​പി സം​സ്ഥാ​ന​ സ​ർ​ക്കാ​രു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു​മൊ​ക്കെ ചേ​ർ​ന്ന് എ​ങ്ങ​നെ സ​ങ്കീ​ർ​ണ​മാ​ക്കി​യെ​ന്ന​തും അ​ഭി​സം​ബോ​ധ​ന ചെ​യ്യ​പ്പെ​ടേ​ണ്ട വി​ഷ​യ​മാ​ണ്. അ​താ​യ​ത്, വോ​ട്ട​ർ ​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ... ഏ​തു രേ​ഖ കൊ​ണ്ടു​ചെ​ന്നാ​ലും അ​തു പോ​രെ​ന്നു പ​റ​ഞ്ഞ് ആ​ളു​ക​ളെ ഓ​ടി​ച്ചു​വി​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ധൈ​ര്യ​മാ​യി. എ​ന്നാ​ൽ, പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ ഏ​താ​ണെ​ന്നു ചോ​ദി​ച്ചാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു​പോ​ലും മ​റു​പ​ടി​യി​ല്ല. കു​ടും​ബ​ത്തി​ന്‍റെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ട്ട 1951ലെ ​എ​ൻ​ആ​ർ​സി രേ​ഖ ഉ​ൾ​പ്പെ​ടെ 15 രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടും ആ​സാം സ്വ​ദേ​ശി​യെ വി​ദേ​ശി​യെ​ന്നു പ്ര​ഖ്യാ​പി​ച്ച ഫോ​റി​നേ​ഴ്സ് ട്രൈ​ബ്യൂ​ണ​ൽ വി​ധി ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച​തും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്.

പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ജ​ന​ങ്ങ​ളി​ൽ​നി​ന്നു രേ​ഖ​ക​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പൗ​രാ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന "പു​റ​ന്ത​ള്ള​ൽ രാ​ഷ്‌​ട്രീ​യ'​മാ​ണെ​ന്നാ​ണ് സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് സു​ധാം​ശു ധൂ​ലി​യ ക​ഴി​ഞ്ഞ​ദി​വ​സം ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. “നി​ങ്ങ​ൾ ഇ​ന്ത്യ​യി​ലാ​ണെ​ങ്കി​ൽ, ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്ന​താ​ണ് നി​യ​മ​പ​ര​മാ​യ മു​ൻ​വി​ധി. പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ പൗ​ര​ൻ ബാ​ധ്യ​സ്ഥ​ന​ല്ല; മ​റി​ച്ച് ഒ​രാ​ൾ പൗ​ര​ന​ല്ലെ​ന്നു തെ​ളി​യി​ക്കേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.” ഈ ​വാ​ദം സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നു വി​പ​രീ​ത​മാ​ണ്. അ​താ​യ​ത്, ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്ന പൗ​ര​ത്വ​വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ കൂ​ടു​ത​ൽ ഇ​ട​പ​ട​ൽ ആ​വ​ശ്യ​മാ​യേ​ക്കും.

ല​ഭ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളൊ​ന്നും പൗ​ര​ത്വ​ത്തി​ന്‍റെ തെ​ളി​വ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് പു​തി​യൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണ​മാ​ണോ​യെ​ന്നും അ​റി​യി​ല്ല. വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ളെ പൗ​ര​ത്വ​ത്തി​ൽ​നി​ന്നു പു​റം​ത​ള്ളു​ക​യോ അ​ത്ത​ര​മൊ​രു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യോ ആ​ണോ ല​ക്ഷ്യ​മെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​മു​ണ്ട്. വി​ല​ക്ക​യ​റ്റ​വും അ​യോ​ധ്യ​യെ​പ്പോ​ലും വി​ഴു​ങ്ങി​യ അ​ഴി​മ​തി​യു​മൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ജ​ന​ങ്ങ​ളോ​ട് ആ​ദ്യം പോ​യി പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ പ​റ​യു​ന്ന സ്ഥി​തി​യാ​ണ്. എ​ങ്ങ​നെ തെ​ളി​യി​ക്കു​മെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക്രൂ​ര​മാ​യ നി​സം​ഗ​ത​യ്ക്കൊ​ത്ത ഇ​ട​പെ​ട​ൽ കോ​ട​തി​ക​ളി​ൽ​നി​ന്നു​പോ​ലും ഉ​ണ്ടാ​കു​ന്നി​ല്ല. യ​ഥാ​ർ​ഥ ഉ​ദ്ദേ​ശ്യം സ​ർ​ക്കാ​രി​നേ അ​റി​യൂ. പ​ക്ഷേ, ഈ ​ര​ഹ​സ്യാ​ത്മ​ക​ത ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ല.

Tags : Deepika Editorial Citizenship

Recent News

Corehub Up