x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30
OCT
2026

ഭൂ​ലോ​ക മൗ​ന​മ​ല​ക​ളി​ൽ വീ​ണ്ടും കു​രി​ശു​മ​ര​ണ​ങ്ങ​ൾ

Editorial Audio


Published: October 30, 2026 12:00 AM IST | Updated: October 29, 2026 10:15 PM IST

ഈ ​മു​ഖ​പ്ര​സം​ഗം, ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ത​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​ത് ക്രൈ​സ്ത​വ​രാ​ണെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പു​തി​യ​തി​നെ​ക്കു​റി​ച്ചാ​ണ്. നൈ​ജീ​രി​യ മു​ത​ൽ ചൈ​ന വ​ഴി ഇ​ന്ത്യ​യി​ലു​മെ​ത്തി​യി​രി​ക്കു​ന്ന ആ ​പീ​ഡ​ന​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം ചോ​ര പു​ര​ണ്ടി​രി​ക്കു​ന്ന​ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളു​ടെ കൈ​ക​ളി​ലാ​ണ്. എ​ന്നി​ട്ടും കേ​ര​ള​ത്തി​ലു​ൾ​പ്പ​ടെ, രാ​ജ്യ​ത്തെ വ​ർ​ഗീ​യ​വി​രു​ദ്ധ​ത​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വാ​ർ​ത്ത​ക​ളി​ലും മാ​ധ്യ​മ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലും രാ​ഷ്‌​ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ലും ഈ ​ക​ണ​ക്കു​ക​ൾ​ക്കും വ​സ്തു​ത​ക​ൾ​ക്കും ഒ​ട്ടു​മേ ഇ​ട​മി​ല്ല. യ​ഥാ​ർ​ഥ മ​ത-​മ​തേ​ത​ര വി​ശ്വാ​സി​ക​ൾ അ​റി​യ​ണം, മ​നു​ഷ്യ​വം​ശ​ത്തി​ൽ ഒ​രു വി​ഭാ​ഗം തു​ട​രു​ന്ന ഗോ​ത്ര-​വം​ശ-​മ​ത വെ​റി​ക​ളും കൂ​ട്ട​ക്കൊ​ല​ക​ളും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മ​റ​ച്ചു​വ​യ്ക്ക​പ്പെ​ടു​ന്നു എ​ന്ന്. 

ലോ​ക​ത്ത് 22 കോ​ടി ക്രൈ​സ്ത​വ​ർ മ​ത​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്നു​വെ​ന്നാ​ണ് ക​ത്തോ​ലി​ക്കാ സ​ഭാ സം​ഘ​ട​ന​യാ​യ എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ് (എ​സി​എ​ൻ) 27ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച 2024-26 റി​പ്പോ​ർ​ട്ട്. 41.3 കോ​ടി ക്രൈ​സ്ത​വ​ർ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വി​ക്കു​ന്നു. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ത​ന്ത്ര ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​യ പ്യു ​റി​സ​ർ​ച്ച് സെ​ന്‍റ​ർ ഇ​തി​നു​മു​ന്പ് പു​റ​ത്തു​വി​ട്ട ആ​ഗോ​ള മ​ത​സ്വാ​ത​ന്ത്ര്യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ പീ​ഡ​ന​ങ്ങ​ളും വേ​ട്ട​യാ​ട​ലു​ക​ളും നേ​രി​ടു​ന്ന മ​ത​വി​ഭാ​ഗം ക്രൈ​സ്ത​വ​രാ​ണ്. ഓ​പ്പ​ൺ ഡോ​ർ​സ്, എ​സി​എ​ൻ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് ക്രൈ​സ്ത​വ​പീ​ഡ​ന​ങ്ങ​ളി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന​ത്. എ​ന്നി​ട്ടും ‘ഇ​സ്‌​ലാ​മോ​ഫോ​ബി​യ’ എ​ന്ന വാ​ക്ക് ചൂ​ട​പ്പം​പോ​ലെ വി​റ്റ​ഴി​ക്കു​ക​യാ​ണ് മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ൾ​പോ​ലും. ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളാ​യ ഉ​ത്ത​ര​കൊ​റി​യ​യും ചൈ​ന​യും പി​ന്നാ​ലെ​യു​ണ്ട്. പ്ര​ധാ​ന ആ​ഗോ​ള മ​ത​സ്വാ​ത​ന്ത്ര്യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​നു കീ​ഴി​ൽ ക്രൈ​സ്ത​വ​വേ​ട്ട ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

ആ​ഗോ​ള ടെ​റ​റി​സം ഇ​ൻ​ഡെ​ക്സ് 2026 അ​നു​സ​രി​ച്ച്, ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണ് സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക. ക്രൈ​സ്ത​വ​രെ ഏ​റ്റ​വു​മ​ധി​കം പീ​ഡി​പ്പി​ക്കു​ന്ന 10 രാ​ജ്യ​ങ്ങ​ളി​ൽ ആ​റും അ​വി​ടെ​യാ​ണ്. ബു​ർ​ക്കി​ന ഫാ​സോ, നൈ​ജ​ർ, നൈ​ജീ​രി​യ, മാ​ലി, സൊ​മാ​ലി​യ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ. അ​ൽ-​ക്വ​യ്ദ, ബൊ​ക്കോ ഹ​റാം, ജ​മാ അ​ത് നു​സ​റ​ത്ത് അ​ൽ ഇ​സ്‌​ലാം വാ​ൽ മു​സ്‌​ലി​മി​ൻ, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, ഫു​ലാ​നി, മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡ്... എ​ല്ലാം പ​ങ്കി​ടു​ന്ന​ത് ശ​രി​യ​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​ത​ര​മ​ത വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ര​ക്ത​ച്ചൊ​രി​ച്ചി​ലി​ന്‍റെ​യും ആ​ശ​യ​മാ​ണ്. ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​വും അ​തി​ദേ​ശീ​യ​ത​യു​മാ​ണ് ക്രൈ​സ്ത​വ​പീ​ഡ​ന​ത്തി​ന്‍റെ മ​റ്റു കാ​ര​ണ​ങ്ങ​ൾ. റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്, ഉ​ത്ത​ര​കൊ​റി​യ ക്രൈ​സ്ത​വ​രെ കാ​ണു​ന്ന​ത് ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ സം​വി​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ പാ​ശ്ചാ​ത്യ സ്വാ​ധീ​ന​മാ​യാ​ണ്. കൈ​യി​ലൊ​രു ബൈ​ബി​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ത്ത​ര​കൊ​റി​യ​ക്കാ​ർ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലും അ​റി​യി​ക്കി​ല്ല. വി​വ​രം പു​റ​ത്ത​റി​ഞ്ഞാ​ൽ മ​ര​ണ​മ​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധി​ത തൊ​ഴി​ൽ​പാ​ള​യം. 1,90,000 ക്രൈ​സ്ത​വ​ർ ജ​യി​ലു​ക​ളി​ലു​ണ്ടെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ചൈ​ന​യി​ലും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ക്രൈ​സ്ത​വ​വി​ശ്വാ​സം ഒ​ളി​വി​ലാ​ണ്. ക​മ്യൂ​ണി​സ​വും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വും ഒ​ന്നി​ച്ചു പോ​കാ​ത്ത​തി​നാ​ൽ അ​വി​ടെ​യും ജ​യി​ലു​ക​ൾ നി​റ​യു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ക്രി​സ്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ളെ മു​സ്‌​ലിം​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വാ​ഹം ക​ഴി​ക്കു​ന്ന​തും പ​തി​വാ​യി. കേ​സു​ക​ൾ കോ​ട​തി​ക​ളി​ലെ​ത്തി​യാ​ലും ശ​രി​യ​ത്ത് പാ​ലി​ക്കു​ന്ന മ​ത​മൗ​ലി​ക​വാ​ദി​ക​ളാ​യ ന്യാ​യാ​ധി​പ​ർ മി​ക്ക​വാ​റും പെ​ൺ​കു​ട്ടി​ക​ളെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​യ്ക്കും. പ​ശ്ചി​മേ​ഷ്യ​യി​ലും ക്രൈ​സ്ത​വ​ർ നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നു. മോ​ദി​യു​ടെ ഇ​ന്ത്യ​യെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത​യു​ടെ വി​ദ്വേ​ഷ​പ്ര​ചാ​ര​ണം സ്ഥി​തി ഗു​രു​ത​ര​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ 700 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​പി​ടി​ച്ച് വ​ർ​ഗീ​യ​വാ​ദി​ക​ൾ പ​ള്ളി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക​പ്പു​റ​മു​ള്ള ആ​ഗോ​ള വാ​ർ​ത്ത​ക​ളും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ത​നി​നി​റം വെ​ളി​പ്പെ​ടു​ത്തു​ന്നു. ക്രി​സ്തു​മ​ത​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം പി​ടി​മു​റു​ക്കി. ആ​യി​ര​ങ്ങ​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ടു. പ​ള്ളി​ക​ളും വീ​ടു​ക​ളും ബു​ൾ​ഡോ​സ​റി​നി​ര​യാ​ക്കി. ല​ക്ഷ​ക്ക​ണ​ക്കി​നു ക്രൈ​സ്ത​വ​ർ പ​ലാ​യ​നം ചെ​യ്തു. ശ​രി​യ​ത്ത് ഭ​ര​ണ​മി​ല്ലാ​തി​രു​ന്ന ഇ​റാ​ക്കി​ലെ സ​ദ്ദാം ഹു​സൈ​നെ ജോ​ർ​ജ് ബു​ഷി​ന്‍റെ അ​മേ​രി​ക്ക വ​ക​വ​രു​ത്തി​യ​തോ​ടെ ഇ​സ്‌​ലാ​മി​ക സ്റ്റേ​റ്റ് ക്രൈ​സ്ത​വ​രെ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും കൂ​ട്ട​ക്കൊ​ല ചെ​യ്തു. പെ​ൺ​കു​ട്ടി​ക​ളെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. യു​വ​തി​ക​ളെ ച​ന്ത​ക​ളി​ൽ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്തു വി​റ്റു. അ​വ​രു​ടെ പു​രു​ഷ​ന്മാ​രെ വെ​ട്ടി​യും കു​ത്തി​യും ക​ഴു​ത്ത​റ​ത്തും വെ​ടി​വ​ച്ചും കൊ​ന്നു. സി​റി​യ​യി​ലും ഭ​ര​ണം മാ​റി​യ​തോ​ടെ അ​ധി​കാ​ര​ത്തി​ലേ​റി​യ തീ​വ്ര​വാ​ദി​ക​ളു​ടെ മൗ​ന​സ​മ്മ​ത​ത്തോ​ടെ ക്രൈ​സ്ത​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ക​യാ​ണ്. ലോ​കം ചെ​റു​വി​ര​ൽ അ​ന​ക്കു​ന്നി​ല്ല. 

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ യു​ദ്ധ​ത്തി​ൽ നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​ർ നാ​ടും വീ​ടും ന​ഷ്ട​പ്പെ​ട്ട് പ​ലാ​യ​നം ചെ​യ്ത​ത് കേ​ര​ള​ത്തി​ലും വാ​ർ​ത്ത​യാ​യി​രു​ന്നു. അ​തേ നാ​ളു​ക​ളി​ലാ​ണ്, അ​സ​ർ​ബൈ​ജാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ന​ഗോ​ർ​ണോ-​ക​രാ​ബാ​ക് മേ​ഖ​ല​യി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ജീ​വി​ച്ചി​രു​ന്ന 1.25 ല​ക്ഷം അ​ർ​മേ​നി​യ​ൻ ക്രൈ​സ്ത​വ​രെ ഇ​സ്‌​ലാ​മി​ക ഭ​ര​ണ​കൂ​ടം അ​ർ​മേ​നി​യ​യി​ലേ​ക്ക് ആ​ട്ടി​പ്പാ​യി​ച്ച​ത്. അ​വ​രു​ടെ വീ​ടു​ക​ളും സ്കൂ​ളു​ക​ളും പ​ള്ളി​ക​ളു​മെ​ല്ലാം തു​ർ​ക്കി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​സ്‌​ലാ​മി​ക ഭ​ര​ണ​കൂ​ടം ഇ​ടി​ച്ചു​നി​ര​ത്തി. അ​വ​ർ അ​സ​ർ​ബൈ​ജാ​നെ​തി​രേ ഒ​രു ഭീ​ക​രാ​ക്ര​മ​ണ​വും ന​ട​ത്തി​യ​വ​ര​ല്ല. പ​ക്ഷേ, കേ​ര​ള​ത്തി​ലെ പ​ത്ര​ങ്ങ​ളോ രാ​ഷ്‌​ട്രീ​യ​ക്കാ​രോ ബു​ദ്ധി​ജീ​വി​ക​ളോ എ​ഴു​ത്തു​കാ​രോ ഒ​ര​ക്ഷ​രം ഉ​രി​യാ​ടി​യി​ല്ല. നോം ​ചോം​സ്കി​യു​ടെ വാ​ക്കു​ക​ൾ ആ​വ​ർ​ത്തി​ക്ക​ട്ടെ; “നി​ങ്ങ​ൾ വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും എ​തി​ർ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ ആ​ദ്യം അ​തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു തീ​രു​മാ​നി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.”

ഹി​ന്ദു​ത്വ​യു​ടെ കു​രി​ശു​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ന്യാ​യീ​ക​ര​ണ​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല. പ​ക്ഷേ, മ​തേ​ത​ര​സം​ഘ​ങ്ങ​ളു​ടെ നി​ശ​ബ്ദ​ത അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഗാ​സ​യ്ക്ക​പ്പു​റം അ​വ​ർ​ക്കൊ​രു മ​നു​ഷ്യാ​വ​കാ​ശ​മി​ല്ല; ഹി​ന്ദു​ത്വ​യ്ക്ക​പ്പു​റ​മൊ​രു വ​ർ​ഗീ​യ​വി​രു​ദ്ധ​ത​യു​മി​ല്ല. വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ​ല്ലാം ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ, നി​ക്ഷി​പ്ത രാ​ഷ്‌​ട്രീ​യ-​സാ​ന്പ​ത്തി​ക-​സൈ​നി​ക താ​ത്പ​ര്യ​ങ്ങ​ള​നു​സ​രി​ച്ച് മാ​റി​മ​റി​യു​ന്നു. അ​ങ്ങ​നെ ഭൂ​ലോ​ക​മ​ധ്യേ അ​നു​ദി​നം കു​രി​ശു​ക​ൾ ഉ​യ​രു​ക​യാ​ണ്; കു​റ്റ​ക​ര​മാ​യ നി​ശ​ബ്ദ​ത​യു​ടെ ചൂ​തു​ക​ളി അ​തി​നു മു​ക​ളി​ലും.  

Tags : DEEPIKAEDITORIAL

Recent News

Corehub Up