x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

09
NOV
2026

മാ​സ​പ്പ​ടി​ഭ​ര​ണം വേ​ണ്ട; സ​ന്തോ​ഷ​പ്പ​ണ​ക്ക​ച്ച​വ​ട​വും

Editorial Audio


Published: November 9, 2026 12:00 AM IST | Updated: November 8, 2026 11:37 PM IST

പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​യി​രു​ന്ന എ​ക്സൈ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി​യാ​ണ് ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ചും സ​ന്തോ​ഷ​പ്പ​ണം എ​ന്ന പേ​രി​ലു​ള്ള കൈ​ക്കൂ​ലി​യെ​ക്കു​റി​ച്ചു​മൊ​ക്കെ​യാ​ണ്, സ്ഥാ​ന​മൊ​ഴി​യേ​ണ്ടി​വ​ന്ന എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സീ​റാം സം​ബ​ശി​വ​റാ​വു സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തൊ​ന്നും ഇ​ന്ന​ലെ തു​ട​ങ്ങി​യ​ത​ല്ലെ​ങ്കി​ലും അ​ന്വേ​ഷി​ക്ക​ണം.

എ​ക്‌​സൈ​സ് മ​ന്ത്രി അ​റി​യാ​തെ ബി​യ​ര്‍-​വൈ​ന്‍ പാ​ര്‍​ല​റു​ക​ള്‍​ക്ക് ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ച്ച സീ​റാ​മി​ന്‍റെ കാ​ല​ത്തെ വി​വാ​ദ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ക്ക​ണം. പോ​രാ, ഈ ​സ​ർ​ക്കാ​രി​ലെ​യോ മു​ൻ സ​ർ​ക്കാ​രി​ലെ​യോ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​ൾ​പ്പ​ടെ ക​ള്ളു​ക​ച്ച​വ​ട​ത്തി​ലും സ​ന്തോ​ഷ​പ്പ​ണ​ത്തി​ലും പ​ങ്കാ​ളി​ത്ത​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്ക​ണം. അ​ന്വേ​ഷ​ണം മു​റു​കു​ന്പോ​ൾ ഭാ​യി-​ഭാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​കി​ല്ലെ​ന്നു​കൂ​ടി ഉ​റ​പ്പാ​ക്ക​ണം. മാ​സ​പ്പ​ടി പ​റ്റു​ബു​ക്കു​ക​ളി​ലെ പേ​രും വി​ലാ​സ​വും എ​ഫ്ഐ​ആ​റി​ലേ​ക്കു മാ​റ്റാ​ൻ അ​ധി​കാ​രം മാ​ത്രം പോ​രാ, സ​ത്യ​സ​ന്ധ​ത​യും ന​ട്ടെ​ല്ലും വേ​ണം. അ​ത് ഇ​ന്നു​വ​രെ കേ​ര​ളം ക​ണ്ടി​ട്ടി​ല്ല.

ആ​ദ്യം ഇ​തൊ​രു ചെ​റി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. മ​ന്ത്രി അ​റി​യാ​തെ മൂ​ന്ന് ബി​യ​ര്‍- വൈ​ന്‍ പാ​ര്‍​ല​റു​ക​ള്‍​ക്ക് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ച്ചു. ബേ​ക്ക​റി​ക​ള്‍ വ​ഴി 15 ശ​ത​മാ​നം​വ​രെ ആ​ള്‍​ക്ക​ഹോ​ളു​ള്ള വൈ​ന്‍ വി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി​യ​തും സ​ർ​ക്കാ​ർ അ​റി​ഞ്ഞി​ല്ല. ഇ​തി​നു​ള്ള ഭേ​ദ​ഗ​തി 2024 ജ​നു​വ​രി 24ന് ​ഇ​ട​തു​സ​ര്‍​ക്കാ​ര്‍ അ​ബ്കാ​രി നി​യ​മ​ത്തി​ല്‍ വ​രു​ത്തി​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്തി​രു​ന്ന​തി​നാ​ൽ ന​ട​പ്പാ​ക്കി​യി​ല്ല. അ​തി​ന്‍റെ മ​റ​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടും മ​ന്ത്രി​യെ​പോ​ലും അ​റി​യി​ക്കാ​തെ മി​ടു​ക്കു കാ​ണി​ച്ച​ത്.

സ​ർ​ക്കാ​രി​നെ നോ​ക്കു​കു​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ക​മ്മി​ഷ​ണ​ർ സീ​റാം ന്യാ​യീ​ക​രി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും പി​ന്നാ​ലെ ക​മ്മി​ഷ​ണ​റും തെ​റി​ച്ചു. പോ​യ പോ​ക്കി​ന് ക​മ്മി​ഷ​ണ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​യും സ​ന്തോ​ഷ​പ്പ​ണ​മെ​ന്ന മാ​സ​പ്പ​ടി​യു​മൊ​ക്കെ പു​റ​ത്തു​വ​ന്ന​ത്. കൈ​ക്കൂ​ലി കൊ​ടു​ക്കു​ന്ന ബാ​റു​ട​മ മ​ന്ത്രി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​ണെ​ന്ന ഒ​രു കൊ​ളു​ത്തും റി​പ്പോ​ർ​ട്ടി​ൽ തൂ​ക്കി. ചി​ല ഉ​ന്ന​ത എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബാ​റു​ക​ളി​ൽ​നി​ന്ന് പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും 32 ത​സ്തി​ക​ക​ളി​ലെ സ്ഥ​ലം​മാ​റ്റ-​നി​യ​മ​ന​ങ്ങ​ളി​ൽ ത​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പു​റ​ത്താ​കു​വോ​ളം ക​മ്മി​ഷ​ണ​ർ മി​ണ്ടി​യി​ല്ലെ​ന്ന​തു വേ​റെ കാ​ര്യം.

മ​ദ്യ​ന​യം വ​രു​ന്ന​തി​നു​മു​ന്‍​പ് ഒ​രു ബാ​ര്‍ ലൈ​സ​ന്‍​സും അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഓ​ഗ​സ്റ്റി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തു മ​റി​ക​ട​ന്നാ​ണ് ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം താ​ന്‍ ക​ണ്ടി​ല്ല​ന്നും ലൈ​സ​ന്‍​സ് ന​ല്‍​കാ​ന്‍ ത​നി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നു​മാ​ണ് സാം​ബ​ശി​വ​റാ​വു പ​റ​ഞ്ഞ​ത്. വ​കു​പ്പേ​താ​യാ​ലും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നു മു​ക​ളി​ലാ​ണ് ത​ങ്ങ​ളെ​ന്നു ക​രു​തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ​ഠി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

സീ​റാ​മി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും അ​ഴി​മ​തി ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റാ​നോ സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കാ​നോ സ​ര്‍​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നു​മാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞ​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ജൂ​ൺ മാ​സ​ത്തോ​ടെ അ​ഴി​മ​തി​ക്കാ​രാ​യ​ത​ല്ലെ​ന്നും സി​പി​എം ഭ​ര​ണ​കാ​ല​ത്ത് ഇ​തൊ​ന്നും ക​ണ്ടു​പി​ടി​ക്കാ​ൻ പോ​ലും നി​ർ​വാ​ഹ​മി​ല്ലാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യാ​ണ് മാ​സ​പ്പ​ടി​യെ "പി​ടി​കി​ട്ടാ​പ്പു​ള്ളി'​യാ​ക്കി​യ​തെ​ന്നും മ​റ​ന്നു.

അ​ഴി​മ​തി​വൃ​ക്ഷ​ത്തി​ന്‍റെ കൊ​ന്പി​റ​ക്കി​യാ​ൽ പോ​രാ, വേ​ര​റു​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും ജ​ന​പ്ര​തി​നി​ധി​ക​ളാ​യാ​ലും അ​വ​രു​ടെ ബി​നാ​മി​ക​ളാ​യാ​ലും മാ​സ​പ്പ​ടി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ഒ​രു​ക്ക​രു​ത്. ഏ​തൊ​ക്കെ ബാ​റു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും ഓ​ണ​റ​റി ഷെ​യ​റു​ണ്ടെ​ന്നും അ​റി​യ​ണം. എ​ക്സൈ​സു​കാ​ർ​ക്കു മാ​ത്ര​മ​ല്ല പൊ​ലി​സി​നു​മു​ണ്ട് ബാ​റു​ക​ളി​ൽ​നി​ന്നും ക​ള്ളു​ഷാ​പ്പു​ക​ളി​ൽ​നി​ന്നും മാ​സ​പ്പ​ടി​യും സൗ​ജ​ന്യ തീ​റ്റ​യും കു​ടി​യു​മൊ​ക്കെ. കേ​ര​ള വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളും വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളും പ്ര​കാ​രം​അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന ത​ദ്ദേ​ശ, റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ർ വാ​ഹ​ന, ആ​രോ​ഗ്യ-​സാ​മൂ​ഹി​ക ക്ഷേ​മ... വ​കു​പ്പു​ക​ളി​ലെ "പി​ച്ച​ക്കാ​രെ' പാ​വ​ങ്ങ​ൾ​പോ​ലും കാ​ശു​കൊ​ടു​ത്ത് സ​ന്തോ​ഷി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ഷ്‌​ട്രീ​യ​ക്കാ​രും പ​ങ്കെ​ടു​ക്കു​ന്ന​തു​കൊ​ണ്ട് ഒ​രു സ​ർ​ക്കാ​രും ഒ​രു "ചു​ക്കും' ചെ​യ്യി​ല്ലെ​ന്നാ​ണ് മ​ല​യാ​ളി​യു​ടെ അ​നു​ഭ​വം.

ത​ന്‍റെ​യോ ത​ന്‍റെ ഓ​ഫി​സി​ന്‍റെ​യോ പേ​രു പ​റ​ഞ്ഞ് ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ളു​മാ​യി സ​മീ​പി​ച്ചാ​ൽ അ​തി​ൽ വീ​ഴ​രു​തെ​ന്നും അ​ത് അ​ഴി​മ​തി​യു​ടെ മ​റ്റൊ​രു രീ​തി​യാ​ണെ​ന്നു​മാ​ണ് 2016ൽ ​മു​ഖ്യ​മ​ന്ത്രി ആ​യ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത്, മാ​സ​പ്പ​ടി, ശ​ബ​രി​മ​ല, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ, പി​എ​സ്സി...! ഇ​നി യൂ​ഡി​എ​ഫി​ന്‍റെ ഊ​ഴ​മാ​ണ്. അ​ഴി​മ​തി​ക്കാ​യാ​ലും അ​ഴി​മ​തി​ക്കാ​രെ അ​ഴി​യെ​ണ്ണി​ക്കാ​നാ​യാ​ലും. ഒ​ന്നു കാ​ണ​ട്ടെ, മ​ടി​യി​ൽ ക​ന​മു​ണ്ടോ​യെ​ന്ന്!

Tags : DEEPIKA EDITORIAL

Recent News

Corehub Up