x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21
MAR
2026

ജ​​​​ല​​​​യു​​​​ദ്ധ​​​​ങ്ങ​​​​ളെ​​​​യും അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ൻ പ​​​​ഠി​​​​ക്ക​​​​ണം

Editorial Audio


Published: March 21, 2026 12:00 AM IST | Updated: March 20, 2026 10:10 PM IST

ജ​​​​​​​ല​​​​​​​യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ല്പി​​​​​​​ത​​​​​​​ ശാ​​​​​​​സ്ത്ര​​​​​​​ക​​​​​​​ഥ​​​​​​​യ​​​​​​​ല്ല. ഏ​​​​​​​തോ വി​​​​​​​ദൂ​​​​​​​ര​​​​​​​ഭാ​​​​​​​വി​​​​​​​യി​​​​​​​ൽ കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ദു​​​​​​​ര​​​​​​​ന്ത​​​​​​​വു​​​​​​​മ​​​​​​​ല്ല. ന​​​​​​​മ്മു​​​​​​​ടെ ക​​​​​​​ൺ​​​​​​​മു​​​​​​​ന്നി​​​​​​​ൽ കാ​​​​​​​ണു​​​​​​​ന്ന സ​​​​​​​ത്യ​​​​​​​മാ​​​​​​​ണ്. ജ​​​​​​​ല​​​​​​​സ​​​​​​​മൃ​​​​​​​ദ്ധി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഭൂ​​​​​​​മി​​​​​​​യെ ജ​​​​​​​ല​​​​​​​ക്ഷാ​​​​​​​മ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ന​​​​​​​യി​​​​​​​ച്ച അ​​​​​​​ത്യാ​​​​​​​ഗ്ര​​​​​​​ഹ​​​​​​​ത്തെ​​​​​​​യും ധൂ​​​​​​​ർ​​​​​​​ത്തി​​​​​​​നെ​​​​​​​യും അ​​​​​​​നീ​​​​​​​തി​​​​​​​യെ​​​​​​​യും നാം ​​​​​​​തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യ​​​​​​​ണം.

വി​​​​​​​വേ​​​​​​​ക​​​​​​​ശൂ​​​​​​​ന്യ​​​​​​​രാ​​​​​​​യ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ർ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന വി​​​​​​​നാ​​​​​​​ശ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​രു​​​​​​​വ​​​​​​​ശ​​​​​​​ത്ത്. ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​വും വെ​​​​​​​ള്ള​​​​​​​വും വാ​​​​​​​യു​​​​​​​വും വ​​​​​​​സ്ത്ര​​​​​​​വും നി​​​​​​​ഷേ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​റു​​​​​​​വ​​​​​​​ശ​​​​​​​ത്ത്. നാ​​​​​​​ലു​​​​​​​വ​​​​​​​ശ​​​​​​​ത്തും ചെ​​​​​​​കു​​​​​​​ത്താ​​​​​​​ന്മാ​​​​​​​ർ മാ​​​​​​​ത്ര​​​​​​​മാ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ത്വം മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ഉ​​​​​​​ണ​​​​​​​ർ​​​​​​​ന്നാ​​​​​​​ലേ ഭാ​​​​​​​വി​​​​​​​യി​​​​​​​ൽ ഭൂ​​​​​​​മി​​​​​​​യി​​​​​​​ൽ മ​​​​​​​നു​​​​​​​ഷ്യ​​​​​​​രു​​​​​​​ണ്ടാ​​​​​​​കൂ. നാ​​​​​​​ളെ മ​​​​​​​റ്റൊ​​​​​​​രു ജ​​​​​​​ല​​​​​​​ദി​​​​​​​ന​​​​​​​മെ​​​​​​​ത്തു​​​​​​​മ്പോ​​​​​​​ൾ ഈ ​​​​​​​ഭൂ​​​​​​​മി​​​​​​​യെ​​​​​​​യും ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ ജീ​​​​​​​വ​​​​​​​നെ​​​​​​​യും കാ​​​​​​​ത്തു​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​ൻ ഒ​​​​​​​ട്ടേ​​​​​​​റെ കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ ചെ​​​​​​​യ്യേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ടെ​​​​​​​ന്ന ഓ​​​​​​​ർ​​​​​​​മപു​​​​​​​തു​​​​​​​ക്ക​​​​​​​ലി​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മാ​​​​​​​ണ്.

ദൈ​​​​​​​നം​​​​​​​ദി​​​​​​​ന ഉ​​​​​​​പ​​​​​​​ഭോ​​​​​​​ഗം മു​​​​​​​ത​​​​​​​ൽ ശു​​​​​​​ചീ​​​​​​​ക​​​​​​​ര​​​​​​​ണം​​​​​​​ വ​​​​​​​രെ ശ​​​​​​​രാ​​​​​​​ശ​​​​​​​രി വ്യ​​​​​​​ക്തി​​​​​​​ക്ക് പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 135 മു​​​​​​​ത​​​​​​​ൽ 200 വ​​​​​​​രെ ലി​​​​​​​റ്റ​​​​​​​ർ വെ​​​​​​​ള്ളം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മു​​​​​​​ണ്ട്. ഇ​​​​​​​ത് കേ​​​​​​​ന്ദ്ര ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി​​​​​​​യു​​​​​​​ടെ ക​​​​​​​ണ​​​​​​​ക്കാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ, എ​​​​​​​ല്ലാ​​​​​​​വ​​​​​​​ർ​​​​​​​ക്കും കി​​​​​​​ട്ടു​​​​​​​ന്ന വെ​​​​​​​ള്ള​​​​​​​ത്തി​​​​​​​ൽ തു​​​​​​​ല്യ​​​​​​​ത​​​​​​​യി​​​​​​​ല്ല. വെ​​​​​​​ള്ള​​​​​​​ത്തി​​​​​​​ന്‍റെ ശു​​​​​​​ദ്ധി​​​​​​​യി​​​​​​​ലും തു​​​​​​​ല്യ​​​​​​​ത​​​​​​​യി​​​​​​​ല്ല. ന​​​​​​​മ്മ​​​​​​​ളി​​​​​​​ൽ ചി​​​​​​​ല​​​​​​​ർ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ത്തി​​​​​​​ലേ​​​​​​​റെ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്നു, അ​​​​​​​ഥ​​​​​​​വാ പാ​​​​​​​ഴാ​​​​​​​ക്കു​​​​​​​ന്നു. ഈ ​​​​​​​രാ​​​​​​​ജ്യ​​​​​​​ത്ത് ഒ​​​​​​​രു​​​​​​​പാ​​​​​​​ടു​​​​​​​പേ​​​​​​​ർ, വി​​​​​​​ശേ​​​​​​​ഷി​​​​​​​ച്ച് സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും അ​​​​​​​ന​​​​​​​വ​​​​​​​ധി കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റു​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​ന്നാ​​​​​​​ണ് ശു​​​​​​​ദ്ധ​​​​​​​ജ​​​​​​​ലം നേ​​​​​​​ടു​​​​​​​ന്ന​​​​​​​ത് എ​​​​​​​ന്ന​​​​​​​റി​​​​​​​യു​​​​​​​മ്പോ​​​​​​​ൾ ഈ ​​​​​​​പാ​​​​​​​ഴാ​​​​​​​ക്ക​​​​​​​ൽ എ​​​​​​​ത്ര കൊ​​​​​​​ടി​​​​​​​യ പാ​​​​​​​പ​​​​​​​മാ​​​​​​​ണെ​​​​​​​ന്നോ​​​​​​​ർ​​​​​​​ക്കു​​​​​​​ക.

ദി​​​​​​​വ​​​​​​​സേ​​​​​​​ന കു​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന വെ​​​​​​​ള്ള​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ള​​​​​​​വു കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​ത് ജ​​​​​​​ല​​​​​​​സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ മാ​​​​​​​ർ​​​​​​​ഗ​​​​​​​മ​​​​​​​ല്ല. നി​​​​​​​ർ​​​​​​​ജ​​​​​​​ലീ​​​​​​​ക​​​​​​​ര​​​​​​​ണം നി​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ജീ​​​​​​​വ​​​​​​​നു ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യാ​​​​​​​കും. ചോ​​​​​​​രു​​​​​​​ന്ന ടാ​​​​​​​പ്പു​​​​​​​ക​​​​​​​ൾ, ആ​​​​​​​വ​​​​​​​ശ്യ​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം സ​​​​​​​മ​​​​​​​യം ആ​​​​​​​സ്വ​​​​​​​ദി​​​​​​​ച്ച് കു​​​​​​​ളി​​​​​​​ച്ച് ഒ​​​​​​​ഴു​​​​​​​ക്കി​​​​​​​ക്ക​​​​​​​ള​​​​​​​യു​​​​​​​ന്ന വെ​​​​​​​ള്ളം ഇ​​​​​​​തൊ​​​​​​​ക്കെ ജ​​​​​​​ല​​​​​​​ധൂ​​​​​​​ർ​​​​​​​ത്താ​​​​​​​ണ്.

ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 600 ദ​​​​​​​​ശ​​​​​​​​ല​​​​​​​​ക്ഷം ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ർ ക​​​​​​​​ടു​​​​​​​​ത്ത​​​​​​​​തോ അ​​​​​​​​തി​​​​​​​​നോ​​​​​​​​ട​​​​​​​​ടു​​​​​​​​ത്ത​​​​​​​​തോ ആ​​​​​​​​യ ജ​​​​​​​​ല​​​​​​​​ക്ഷാ​​​​​​​​മം നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്നു. സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​യ വെ​​​​​​​​ള്ളം ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​ത്ത​​​​​​​​തി​​​​​​​​നാ​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​വ​​​​​​​​ർ​​​​​​​​ഷം ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 2,00,000 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഡ​​​​​​​​ൽ​​​​​​​​ഹി, ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു, ചെ​​​​​​​​ന്നൈ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വ​​​​​​​​ൻ​​​​​​​​ന​​​​​​​​ഗ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ടു​​​​​​​​ത്ത ജ​​​​​​​​ല​​​​​​​​ക്ഷാ​​​​​​​​മം നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്നു, കാ​​​​​​​​ല​​​​​​​​ക്ര​​​​​​​​മേ​​​​​​​​ണ സ്ഥി​​​​​​​​തി കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വ​​​​​​​​ഷ​​​​​​​​ളാ​​​​​​​​കുമെന്നാ​​​​​​​​ണ് സൂ​​​​​​​​ച​​​​​​​​ന​​​​​​​​ക​​​​​​​​ൾ.

ഇ​​​​​​​​ത് ന​​​​​​​​മ്മു​​​​​​​​ടെ നീതി ആ​​​​​​​​യോ​​​​​​​​ഗി​​​​​​​​ന്‍റെ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ലു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണ്. തെ​​​​​​​​ക്ക​​​​​​​​ൻ, മ​​​​​​​​ധ്യ ഏ​​​​​​​​ഷ്യ, വ​​​​​​​​ട​​​​​​​​ക്കേ ആ​​​​​​​​ഫ്രി​​​​​​​​ക്ക എ​​​​​​​​ന്നി​​​​​​​​വ ഏ​​​​​​​​റ്റ​​​​​​​​വും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ജ​​​​​​​​ല​​​​​​​​ക്ഷാ​​​​​​​​മ​​​​​​​​മു​​​​​​​​ള്ള പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. അ​​​​​​​​വി​​​​​​​​ടെ സ്ഥി​​​​​​​​തി ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​പോ​​​​​​​​ലെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​പോ​​​​​​​​ലും ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ് റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡ് നി​​​​​​​​ല​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് താ​​​​​​​​ഴു​​​​​​​​ന്ന​​​​​​​​തു കാ​​​​​​​​ണാം.

ഇ​​​​​​​നി​​​​​​​യു​​​​​​​മു​​​​​​​ണ്ട് ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം ര​​​​​​​സ​​​​​​​ക​​​​​​​ര​​​​​​​വും ഭീ​​​​​​​തി​​​​​​​ദ​​​​​​​വു​​​​​​​മാ​​​​​​​യ ക​​​​​​​ണ​​​​​​​ക്ക്. ഒ​​​​​രു ജോ​​​​​​​ഡി ജീ​​​​​​​ൻ​​​​​​​സ് നി​​​​​​​ർ​​​​​​​മി​​​​​​​ക്കാ​​​​​​​ൻ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 3,781 ലി​​​​​​​റ്റ​​​​​​​ർ വെ​​​​​​​ള്ളം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്. സ്മാ​​​​​​​ർ​​​​​​​ട്ട്‌​​​​​​​ഫോ​​​​​​​ണി​​​​​​​നു വേ​​​​​​​ണ്ട​​​​​​​ത് 12,760 ലി​​​​​​​റ്റ​​​​​​​ർ വെ​​​​​​​ള്ളം! ഒ​​​​​​​രു എ4 ​​​​​​​ഷീ​​​​​​​റ്റ് നി​​​​​​​ർ​​​​​​​മി​​​​​​​ക്കാ​​​​​​​നും വേ​​​​​​​ണം ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം അ​​​​​​​ഞ്ച് ലി​​​​​​​റ്റ​​​​​​​ർ വെ​​​​​​​ള്ളം.

ഇ​​​​​​​ക്കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം ബോ​​​​​​​ധ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് പ്ര​​​​​​​ധാ​​​​​​​നം; ഏ​​​​​​​റ്റ​​​​​​​വും പ്ര​​​​​​​യാ​​​​​​​സ​​​​​​​മു​​​​​​​ള്ള​​​​​​​തും. റോ​​​​​​​ഡി​​​​​​​ലൊ​​​​​​​രു കു​​​​​​​ടി​​​​​​​വെ​​​​​​​ള്ള​​​​​​​പൈ​​​​​​​പ്പ് പൊ​​​​​​​ട്ടി വെ​​​​​​​ള്ളം ചീ​​​​​​​റ്റു​​​​​​​മ്പോ​​​​​​​ൾ ന​​​​​​​മ്മ​​​​​​​ള​​​​​​​താ​​​​​​​സ്വ​​​​​​​ദി​​​​​​​ച്ചു നി​​​​​​​ൽ​​​​​​​ക്കും. വേ​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ ജ​​​​​​​ല അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി​​​​​​​യെ ര​​​​​​​ണ്ടു ചീ​​​​​​​ത്ത​​​​​​​യും വി​​​​​​​ളി​​​​​​​ക്കും. അ​​​​​​​ത്ര​​​​​​​യേ ഉ​​​​​​​ള്ളൂ ന​​​​​​​മ്മു​​​​​​​ടെ അ​​​​​​​വ​​​​​​​ബോ​​​​​​​ധം! ക​​​​​​​ൺ​​​​​​​മു​​​​​​​ന്നി​​​​​​​ൽ ജ​​​​​​​ലം പാ​​​​​​​ഴാ​​​​​​​ക്കി​​​​​​​ക്കൊ​​​​​​​ണ്ട് സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ൽ ജ​​​​​​​ല​​​​​​​സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് പ​​​​​​​ഠി​​​​​​​പ്പി​​​​​​​ക്കും.

വീ​​​​​​​ട്ടി​​​​​​​ലെ വ​​​​​​​ര​​​​​​​വു​​​​​​​-ചെ​​​​​​​ല​​​​​​​വു ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ ഗൗ​​​​​​​ര​​​​​​​വ​​​​​​​ത്തോ​​​​​​​ടെ വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്തു​​​​​​​ന്ന​​​​​​​തു​​​​​​​പോ​​​​​​​ലെ ജ​​​​​​​ല​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ ക​​​​​​​ണ​​​​​​​ക്കും കു​​​​​​​ടും​​​​​​​ബാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​രു​​​​​​​മി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​ണം. എ​​​​​​​വി​​​​​​​ടെ​​​​​​​യാ​​​​​​​ണ് പാ​​​​​​​ഴാ​​​​​​​കു​​​​​​​ന്ന​​​​​​​ത്, മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​കാ​​​​​​​ൻ എ​​​​​​​ന്താ​​​​​​​ണു കാ​​​​​​​ര​​​​​​​ണം എ​​​​​​​ന്നൊ​​​​​​​ക്കെ പ​​​​​​​ഠി​​​​​​​ക്ക​​​​​​​ണം. കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ ബോ​​​​​​​ധ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ണം. ജ​​​​​​​ല​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ​​​​​​​പ​​​​​​​ഠ​​​​​​​നം സ്കൂ​​​​​​​ൾ സി​​​​​​​ല​​​​​​​ബ​​​​​​​സി​​​​​​​ലും തി​​​​​​​ക​​​​​​​ഞ്ഞ ഗൗ​​​​​​​ര​​​​​​​വ​​​​​​​ത്തോ​​​​​​​ടെ പ​​​​​​​ഠി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.

ഉ​​​​​​​ള്ള ജ​​​​​​​ലം മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലും ന​​​​​​​മ്മ​​​​​​​ൾ പ​​​​​​​ര​​​​​​​സ്പ​​​​​​​രം മ​​​​​​​ത്സ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. ജ​​​​​​​ലാ​​​​​​​ശ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​റ​​​​​​​വു​​​​​​​മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളും പ്ലാ​​​​​​​സ്റ്റി​​​​​​​ക്കും വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യാ​​​​​​​ൻ ഒ​​​​​​​രു മ​​​​​​​ടി​​​​​​​യു​​​​​​​മി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​ത്ര ‘ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന’​​​​​​​സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​​​​​ബോ​​​​​​​ധം! വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​​​നി​​​​​​​​ന്ന് ഒ​​​​​​​​ഴു​​​​​​​​ക്കു​​​​​​​​ന്ന സം​​​​​​​​സ്ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ത്ത മ​​​​​​​​ലി​​​​​​​​ന​​​​​​​​ജ​​​​​​​​ലം, ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ജ​​​​​​​​ല​​​​​​​​ത്തെ ​​​​​​​വ​​​​​​​​രെ ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന രാ​​​​​​​​സ​​​​​​​​വ​​​​​​​​ള​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും കീ​​​​​​​​ട​​​​​​​​നാ​​​​​​​​ശി​​​​​​​​നി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗം, തീ​​​​​​​​ര​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ സ​​​​​​​​മു​​​​​​​​ദ്ര​​​​​​​​ജ​​​​​​​​ല​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് ത​​​​​​​​ള്ളു​​​​​​​​ന്ന പ്ലാ​​​​​​​​സ്റ്റി​​​​​​​​ക്കും മാ​​​​​​​​ലി​​​​​​​​ന്യ​​​​​​​​ങ്ങ​​​​​​​​ളും, ജ​​​​​​​ന​​​​​​​സാ​​​​​​​ന്ദ്ര​​​​​​​ത കൂ​​​​​​​ടി​​​​​​​യ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ മ​​​​​​​ലി​​​​​​​ന​​​​​​​ജ​​​​​​​ല സം​​​​​​​സ്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലെ പോ​​​​​​​രാ​​​​​​​യ്മ​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യെ​​​​​​​ല്ലാം കു​​​​​​​ടി​​​​​​​വെ​​​​​​​ള്ള​​​​​​​ത്തെ വി​​​​​​​ഷ​​​​​​​ജ​​​​​​​ല​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു.

ഭൗ​​​​​​മ​​​​​​താ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ പ​​​​​​രി​​​​​​ണത​​​​​​ഫ​​​​​​ല​​​​​​മാ​​​​​​യ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ​​​​​​ വ്യ​​​​​​തി​​​​​​യാ​​​​​​നംകൂ​​​​​​ടി ഇ​​​​​​തി​​​​​​നോ​​​​​​ടു ചേ​​​​​​രു​​​​​​മ്പോ​​​​​​ൾ എ​​​​​​ല്ലാം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യി. പ​​​​​​ക്ഷേ, വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ, ശാ​​​​​​സ്ത്ര​​​​​​നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ന​​​​​​മ്മ​​​​​​ൾ പ​​​​​​ണി​​​​​​തു​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ല്ലാം നി​​​​​​മി​​​​​​ഷ​​​​​​നേ​​​​​​രം​​​​​​കൊ​​​​​​ണ്ട് ചു​​​​​​ട്ടു​​​​​​ചാ​​​​​​മ്പ​​​​​​ലാ​​​​​​ക്കു​​​​​​ന്ന തി​​​​​​ര​​​​​​ക്കി​​​​​​ൽ ഇ​​​​​​തൊ​​​​​​ക്കെ നോ​​​​​​ക്കാ​​​​​​ൻ ആ​​​​​​ർ​​​​​​ക്കു​​​​​​ണ്ട് നേ​​​​​​രം? സാ​​​​​ഹോ​​​​​ദ​​​​​ര്യ​​​​​ത്തി​​​​​ലും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലു​​​​​മൂ​​​​​ന്നി​​​​​യു​​​​​ള്ള സ്വ​​​​​​ന്തം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​പ്പി​​​​​​നേ​​​​​​ക്കാ​​​​​​ൾ, വി​​​​​​ഭാ​​​​​​ഗീ​​​​​​യ​​​​​​ത​​​​​​യും അ​​​​​​പ​​​​​​ര​​​​​​വി​​​​​​ദ്വേ​​​​​​ഷ​​​​​​വും വ​​​​​​ലു​​​​​​താ​​​​​​യി കാ​​​​​​ണു​​​​​​ന്ന പ​​​​​​മ്പ​​​​​​ര​​​​​​വി​​​​​​ഡ്ഢി​​​​​​ക​​​​​​ൾ​​​​​​ക്ക് ഈ ​​​​​​ഭൂ​​​​​​മി​​​​​​യി​​​​​​ൽ തു​​​​​​ട​​​​​​രാ​​​​​​ൻ അ​​​​​​ർ​​​​​​ഹ​​​​​​ത​​​​​​യു​​​​​​ണ്ടോ എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ലേ​​​​​​ക്കാ​​​​​​ണ് കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പോ​​​​​​ക്ക്.

2012ലെ ​​​​​​ജ​​​​​​ല​​​​​​ന​​​​​​യ​​​​​​ത്തി​​​​​​നു പ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി പു​​​​​​തി​​​​​​യൊ​​​​​​രു ന​​​​​​യം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ 2019ൽ ​​​​​​മി​​​​​​ഹി​​​​​​ർ ഷാ ​​​​​​സ​​​​​​മി​​​​​​തി​​​​​​യെ നി​​​​​​യോ​​​​​​ഗി​​​​​​ച്ചു. 2020ൽ ​​​​​​ഇ​​​​​​വ​​​​​​ർ പു​​​​​​തി​​​​​​യ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു. പു​​​​​​​തി​​​​​​​യ ദേ​​​​​​​ശീ​​​​​​​യ ജ​​​​​​​ല​​​​​​​ന​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​ര​​​​​​​ട് ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന പ്ര​​​​​​​ക്രി​​​​​​​യ വൈ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​ണ്. സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യു​​​​​​​ള്ള സ​​​​​​​മ​​​​​​​വാ​​​​​​​യ​​​​​​​മാ​​​​​​​ണ് പ്ര​​​​​​​ധാ​​​​​​​ന പ്ര​​​​​​​ശ്നം. കാ​​​​​​​ര​​​​​​​ണം ‘ജ​​​​​​​ലം’ സം​​​​​​​സ്ഥാ​​​​​​​ന വി​​​​​​​ഷ​​​​​​​യ​​​​​​​മാ​​​​​​​ണ്. കൂ​​​​​​​ടാ​​​​​​​തെ, ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​നെ​​​​​​​തി​​​​​​​രേ ചി​​​​​​​ല എ​​​​​​​തി​​​​​​​ർ​​​​​​​പ്പു​​​​​​​ക​​​​​​​ളു​​​​​​​മു​​​​​​​ണ്ട്.

മു​​​​​​റ​​​​​​പോ​​​​​​ലെ നീ​​​​​​ങ്ങു​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ വേ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തു കൂ​​​​​​ടാ​​​​​​തെ ഓ​​​​​​രോ വ്യ​​​​​​ക്തി​​​​​​ക്കും ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റു​​​​​​ന്ന കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. വീ​​​​​​ട്ടി​​​​​​ലാ​​​​​​യാ​​​​​​ലും പൊ​​​​​​തു ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​യും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​ലും ജോ​​​​​​ലിസ്ഥ​​​​​​ല​​​​​​ത്താ​​​​​​യാ​​​​​​ലും ജ​​​​​​ലം ന​​​​​​മ്മു​​​​​​ടെ ക​​​​​​ർ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന ഇ​​​​​​ന​​​​​​മാ​​​​​​ക​​​​​​ണം. ന​​​​​​മു​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ഭൂ​​​​​​മി​​​​​​യു​​​​​​ടെ നി​​​​​​ല​​​​​​നി​​​​​​ല്പി​​​​​​നു​​​​​​വേ​​​​​​ണ്ടി​​​​​​യും. ഈ ​​​​​​ജ​​​​​​ല​​​​​​ദി​​​​​​ന​​​​​​വും അ​​​​​​തി​​​​​​ലേ​​​​​​ക്ക് പ്ര​​​​​​ചോ​​​​​​ദ​​​​​​ന​​​​​​മാ​​​​​​ക​​​​​​ട്ടെ.

Tags : DEEPIKA EDITORIAL EDITORIAL

Recent News

Corehub Up