കൊച്ചി: നിർമിതബുദ്ധിയും ഓട്ടോമേഷനും വ്യോമയാനമേഖലയുടെ മുഖച്ഛായ മാറ്റുകയാണെന്നും ഈ മാറ്റങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനം കൈവരിക്കാൻ വിദ്യാർഥികൾ തയാറാകണമെന്നും എയർ ഇന്ത്യ സാറ്റ്സ് അസി. വൈസ് പ്രസിഡന്റ് സെന്തിൽ കുമാർ. സിഐഎഎസ്എൽ അക്കാദമിയിൽ നടന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏവിയേഷൻ മേഖല ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം വ്യക്തിഗത കഴിവുകളും ഒരു ടീമായി പ്രവർത്തിക്കാനുള്ള മനോഭാവവും നിർണായകമാണെന്ന് അക്കാദമി ഹെഡ് പി.എസ്. ബാബുരാജ് പറഞ്ഞു.
സിവിൽ ഏവിയേഷൻ ദിനത്തോടഅനുബന്ധിച്ച് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ചടങ്ങിൽ സിഐഎഎസ്എൽ ക്വാളിറ്റി മാനേജർ കെ.പി. തോമസ്, പ്രഫ. ഡോ. ജോമോൻ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
Tags : CISL Academy Civil Aviation Day Celebration