x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​ജി​സി​ബി എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


Published: June 17, 2026 12:04 AM IST | Updated: June 17, 2026 12:04 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​യ രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (ബ്രി​​​ക്-​​​ആ​​​ര്‍​ജി​​​സി​​​ബി) 2026-28 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. GAT-B യോ​​​ഗ്യ​​​ത​​​യു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

ഡി​​​സീ​​​സ് ബ​​​യോ​​​ള​​​ജി, ജ​​​ന​​​റ്റി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നീ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. നാ​​​ലു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലാ​​​യി ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​ണ് കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി. ര​​​ണ്ടു കോ​​​ഴ്സു​​​ക​​​ളി​​​ലും പ​​​ത്തു വീ​​​തം സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

60 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്ക്/​​​ത​​​ത്തു​​​ല്യ ഗ്രേ​​​ഡി​​​ല്‍ കു​​​റ​​​യാ​​​തെ യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ലൈ​​​ഫ് സ​​​യ​​​ന്‍​സ് അ​​​ല്ലെ​​​ങ്കി​​​ല്‍ മെ​​​ഡി​​​സി​​​നി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ​​​യി​​​ല്‍ ബാ​​​ച്ചി​​​ലേ​​​ഴ്സ് ബി​​​രു​​​ദ​​​വും GAT-B സ്കോ​​​റു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എ​​​സ്‌​​​സി, എ​​​സ്ടി, ഒ​​​ബി​​​സി (നോ​​​ണ്‍-​​​ക്രീ​​​മി​​​ലെ​​​യ​​​ര്‍), വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മൊ​​​ത്തം മാ​​​ര്‍​ക്കി​​​ല്‍ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

കോ​​​ഴ്സി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ആ​​​ദ്യ വ​​​ര്‍​ഷം 6000 രൂ​​​പ​​​യും ര​​​ണ്ടാം വ​​​ര്‍​ഷം 8,000 രൂ​​​പ​​​യും പ്ര​​​തി​​​മാ​​​സം സ്റ്റൈ​​​പ്പ​​​ന്‍​ഡ് ല​​​ഭി​​​ക്കും. ആ​​​ര്‍​ജി​​​സി​​​ബി കാ​​​മ്പ​​​സി​​​ല്‍ ഹോ​​​സ്റ്റ​​​ല്‍ താ​​​മ​​​സ​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.

യോ​​​ഗ്യ​​​താ ബി​​​രു​​​ദ കോ​​​ഴ്സി​​​ന്‍റെ അ​​​വ​​​സാ​​​ന വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് അ​​​വ​​​രു​​​ടെ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ര്‍​ക്ക് നേ​​​ടി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വ് ഹാ​​​ജ​​​രാ​​​ക്കി അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ണ്ട്.

ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​നും നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള GAT-B ക​​​ട്ട്-​​​ഓ​​​ഫ് റാ​​​ങ്ക്/​​​സ്കോ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ അ​​​ന്തി​​​മ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക.

ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും യോ​​​ഗ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള മ​​​റ്റ് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍​ക്കും സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക: https://rgcb.res.in/MSc2026/.
അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 2026 ജൂ​​​ണ്‍ 30.

Tags : RGCB invites MSc Biotechnology MSc Biotechnology course

Recent News

Corehub Up