സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
അനന്തപുരി/ ദ്വിജന്‍
കേ​​​​​​​ര​​​​​​​ള​​​​​​​ത്തെ കോ​​​​​​​ണ്‍ഗ്ര​​​​​​​സ് മു​​​​​​​ക്ത സം​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് സി​​​​​​​പി​​​​​​​എ​​​​​​​മ്മും ബി​​​​​​ജെ​​​​​​​പി​​​​​​​യും ത​​​​​​​മ്മി​​​​​​​ൽ വ​​​​​​​ലി​​​​​​​യ ര​​​​​​​ഹ​​​​​​​സ്യ​​​​​​​ ഇ​​​​​​​ട​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യു​​​​​​​ള്ള പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ നേ​​​​​​​താ​​​​​​​വ് വി.​​​​​​​ഡി. സ​​​​​​​തീ​​​​​​​ശ​​​​​​​ന്‍റെ വാ​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ൽ ക​​​​​​​ഴ​​​​​​​ന്പു​​​​​​​ണ്ടോ? അ​​​​​​​ദ്ദേ​​​​​​​ഹം ഉ​​​​​​​ന്ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും പൊ​​​​​​​തു​​​​​​​സ​​​​​​​മൂഹ​​​​​​​ത്തി​​​​​​​നു തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​തു​​​​​​​മാ​​​​​​​യ യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യ​​​​​​​ങ്ങ​​​​​​​ൾ ഡെന്മാ​​​​​​​ർ​​​​​​​ക്കി​​​​​​​ൽ എ​​​​​​​ന്തോ ചീ​​​​​​​യു​​​​​​​ന്നു​​​​​​​ണ്ട് എ​​​​​​​ന്ന സം​​​​​​​ശ​​​​​​​യം ശ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ലേ?

ത​​​​​​​ല​​​​​​​യി​​​​​​​ൽ മു​​​​​​​ണ്ടി​​​​​​​ട്ടും ഇ​​​​​​​ടാ​​​​​​​തെ​​​​​​​യും

പ​​​​​​​ര​​​​​​​സ്യ​​​​​​​മാ​​​​​​​യി ശ​​​​​​​ത്രു​​​​​​​ക്ക​​​​​​​ളെ​​​​​​പ്പോ​​​​​​​ലെ പെ​​​​​​​രു​​​​​​​മാ​​​​​​​റു​​​​​​​ക, ര​​​​​​​ഹ​​​​​​​സ്യ​​​​​​​മാ​​​​​​​യി പ​​​​​​​ര​​​​​​​സ്പ​​​​​​​രം സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ച് ഏ​​​​​​​താ​​​​​​​നും ലോ​​​​​​​ക്സ​​​​​​​ഭാ സീ​​​​​​​റ്റു​​​​​​​ക​​​​​​​ൾ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ക- കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ലോ​​​​​​​ക്സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​​​​​ക​​​​​​​ളി​​​​​​​ൽ വ​​​​​​​ൻ പ​​​​​​​രാ​​​​​​​ജ​​​​​​​യം വാ​​​​​​​ങ്ങാ​​​​​​​റു​​​​​​​ള്ള സി​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​നും ബി​​​​​​ജെ​​​​​​​പി​​​​​​​ക്കും ഫ​​​​​​​ല​​​​​​​ത്തി​​​​​​​ൽ ആ​​​​​​​ദാ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ക​​​​​​​ച്ച​​​​​​​വ​​​​​​​ട​​​​​​​മാ​​​​​​​ണി​​​​​​​ത്. ബി​​​​​​ജെ​​​​​​​പി​​​​​​​ക്കു കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​യി അ​​​​​​​ക്കൗ​​​​​​​ണ്ട് തു​​​​​​​റ​​​​​​​ക്കാം. സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ന് ലോ​​​​​​​ക്സ​​​​​​​ഭ​​​​​​​യി​​​​​​​ലെ അം​​​​​​​ഗ​​​​​​​ബ​​​​​​​ലം അ​​​​​​​ഭി​​​​​​​മാ​​​​​​​ന​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി കൂ​​​​​​​ട്ടു​​​​​​​ക​​​​​​​യും ആ​​​​​​​വാം. 2019ലെ ​​​​​​​പൊ​​​​​​​തു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽനി​​​​​​​ന്നു​​​​​​​ള്ള ആ​​​​​​​രി​​​​​​​ഫ് അ​​​​​​​ട​​​​​​​ക്കം മൂ​​​​​​​ന്നം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ന് ലോ​​​​​​​ക​​​​​​​്സ​​​​​​​ഭ​​​​​​​യി​​​​​​​ൽ ജ​​​​​​​യി​​​​​​​ച്ചുവ​​​​​​​ന്ന​​​​​​​ത്. മൊ​​​​​​​ത്തം വോ​​​​​​​ട്ടി​​​​​​​ന്‍റെ ഒ​​​​​​​രു ശ​​​​​​​ത​​​​​​​മാ​​​​​​​നം പോ​​​​​​​ലും കി​​​​​​​ട്ടാ​​​​​​​ത്ത പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യാ​​​​​​​ണ്. ഇ​​​​​​​ല​​​​​​​ക്‌​​​​​​ട​​​​​​റ​​​​​​​ൽ ബോ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ വാ​​​​​​​ങ്ങാ​​​​​​​ൻ അ​​​​​​​നു​​​​​​​വാ​​​​​​​ദം കി​​​​​​​ട്ടു​​​​​​​ന്ന​​​​​​​തി​​​​​​​നു വേ​​​​​​​ണ്ട പ​​​​​​​രി​​​​​​​ധി​​​​​​​യാ​​​​​​​ണ് ഒ​​​​​​​രു ശ​​​​​​​ത​​​​​​​മാ​​​​​​​നം വോ​​​​​​​ട്ട്. 2014ൽ ​​​​​​​ഒ​​​​​​​ന്പ​​​​​​​തു സീ​​​​​​​റ്റും 3.25 ശ​​​​​​​ത​​​​​​​മാ​​​​​​​നം വോ​​​​​​​ട്ടും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യാ​​​​​​​ണ് സി​​​​​​​പി​​​​​​​എം. 2009ൽ 16 ​​​​​​​സീ​​​​​​​റ്റും 5.33 ശ​​​​​​​ത​​​​​​​മാ​​​​​​​നം വോ​​​​​​​ട്ടും നേ​​​​​​​ടി​​​​​​​യി​​​​​​​രു​​​​​​​ന്നു. 2004ൽ 43 ​​​​​​​സീ​​​​​​​റ്റു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

എ​​​​​​ന്നാ​​​​​​ൽ അ​​​​​​ത്ത​​​​​​രം ഒ​​​​​​രു ബ​​​​​​ന്ധ​​​​​​ങ്ങളെക്കു​​​​​​റി​​​​​​ച്ചു പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ ര​​​​​​ണ്ടു പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കും ആ​​​​​​പ​​​​​​ത്താ​​​​​​ണ്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ മു​​​​​​സ്‌​​​​​​ലിം പ്രീ​​​​​​ണ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ സി​​​​​​പി​​​​​​എം വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടു വ​​​​​​രു​​​​​​ന്ന വോ​​​​​​ട്ട് ബാ​​​​​​ങ്ക് വ​​​​​​ല്ലാ​​​​​​തെ ചോ​​​​​​രും. അ​​​​​​വ​​​​​​രെ പി​​​​​​ടി​​​​​​ച്ചു​​​​​​നി​​​​​​ർ​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ട് ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ വോ​​​​​​ട്ട് നേ​​​​​​ടു​​​​​​ക എ​​​​​​ന്ന സാ​​​​​​ഹ​​​​​​സി​​​​​​ക​​​​​​മാ​​​​​​യ ദൗ​​​​​​ത്യ​​​​​​മാ​​​​​​ണ് സ​​​​​​തീ​​​​​​ശ​​​​​​ൻ ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ര​​​​​​ഹ​​​​​​സ്യബ​​​​​​ന്ധ​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​ത്.

“പൊ​​​​​​ളി​​​​​​റ്റി​​​​​​ക​​​​​​സ് ഈ​​​​​​സ് ദി ​​​​​​ആ​​​​​​ർ​​​​​​ട്ട് ഓ​​​​​​ഫ് ദ ​​​​​​പോ​​​​​​സി​​​​​​ബി​​​​​​ൾ” എ​​​​​​ന്ന ത​​​​​​ത്വം വ​​​​​​ച്ചു നോ​​​​​​ക്കി​​​​​​യാ​​​​​​ൽ അ​​​​​​തി​​​​​​ൽ കു​​​​​​റ്റം പ​​​​​​റ​​​​​​യാ​​​​​​നും പ​​​​​​റ്റി​​​​​​ല്ല. ഇ​​​​​​ത്ത​​​​​​രമൊരു​​​​​​ ക​​​​​​ളി​​​​​​യി​​​​​​ലൂ​​​​​​ടെയ​​​​​​ല്ലേ ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ ര​​​​​​ണ്ട് സീ​​​​​​റ്റ് സി​​​​​​പി​​​​​​എം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്നു സം​​​​​​ശ​​​​​​യി​​​​​​ക്ക​​​​​​ണം. അ​​​​​​വി​​​​​​ടെ ഡി​​​​​​എം​​​​​​കെ​​​​​​ക്കാ​​​​​​ർ വ​​​​​​ച്ചു​​​​​നീ​​​​​​ട്ടി​​​​​​യ ഇ​​​​​​ഷ്ട​​​​​​ദാ​​​​​​ന​​​​​​മാ​​​​​​ണ് ആ ​​​​​​സീ​​​​​​റ്റു​​​​​​ക​​​​​​ൾ. ഓ​​​​​​രോ ത​​​​​​വ​​​​​​ണ​​​​​​യും അ​​​​​​വ​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്നി​​​​​​ട​​​​​​ത്താ​​​​​​ണ് മ​​​​​​ത്സ​​​​​​രി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. 2019ലെ ​​​​​​സീ​​​​​​റ്റു​​​​​​ക​​​​​​ള​​​​​​ല്ല 2024ൽ ​​​​​​മ​​​​​​ത്സ​​​​​​രി​​​​​​ക്കാ​​​​​​ൻ കി​​​​​​ട്ടു​​​​​​ന്ന​​​​​​ത്.

മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​ർ ഇ​​​​​​ട​​​​​​പാ​​​​​​ടി​​​​​​ല​​​​​​ട​​​​​​ക്കം ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നുവേ​​​​​​ണ്ടി കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ താ​​​​​​ത്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ബ​​​​​​ലി​​​​​​കൊ​​​​​​ടു​​​​​​ത്ത് വാ​​​​​​ങ്ങു​​​​​​ന്ന​​​​​​താ​​​​​​ണ് ആ ​​​​​​സീ​​​​​​റ്റു​​​​​​ക​​​​​​ൾ എ​​​​​​ന്ന് ക​​​​​​രു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​ണ്ട്. വ​​​​​​ള​​​​​​രെ ഗൂ​​​​​​ഢ​​​​​​മാ​​​​​​യ ഒ​​​​​​രു ക​​​​​​ച്ച​​​​​​വ​​​​​​ടം. മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​റി​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു വേ​​​​​​ണ്ടി പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി വാ​​​​​​ദി​​​​​​ക്കും. വേ​​​​​​ണ്ടി​​​​​​ട​​​​​​ത്ത് കു​​​​​​നി​​​​​​ഞ്ഞു കോ​​​​​​ടു​​​​​​ക്കും. അ​​​​​​ണ​​​​​​ക്കെ​​​​​​ട്ടു പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ മ​​​​​​രം വെ​​​​​​ട്ടു​​​​​​ന്ന​​​​​​തി​​​​​​ന് ആ​​​​​​രുമ​​​​​​റി​​​​​​യാ​​​​​​തെ അ​​​​​​നു​​​​​​മ​​​​​​തി കൊ​​​​​​ടു​​​​​​ത്ത​​​​​​തും മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​റി​​​​​​നു സു​​​​​​ര​​​​​​ക്ഷാഭീഷ​​​​​​ണി ഉ​​​​​​ണ്ടെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ഇ​​​​​​ള​​​​​​ക്കാ​​​​​​ൻ മ​​​​​​നു​​​​​​ഷ്യ​​​​​​ച്ച​​​​​​ങ്ങ​​​​​​ല പി​​​​​​ടി​​​​​​ച്ച പി​​​​​​ണ​​​​​​റാ​​​​​​യി, ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽവ​​​​​​ച്ച് അ​​​​​​ണ​​​​​​ക്കെ​​​​​​ട്ടി​​​​​​ന് സു​​​​​​ര​​​​​​ക്ഷാഭീഷ​​​​​​ണി ഒ​​​​​​ന്നും ഇ​​​​​​ല്ലെ​​​​​​ന്നും പ​​​​​​റ​​​​​​ഞ്ഞ​​​​​​തു​​​​​​മൊ​​​​​​ക്കെ കൂ​​​​​​ട്ടി​​​​​​വാ​​​​​​യി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. പി​​​​​​ണ​​​​​​റാ​​​​​​യി​​​​​​ക്കും മോ​​​​​​ദി​​​​​​ക്കും ക്രെഡി​​​​​​റ്റ് ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന ക​​​​​​ച്ച​​​​​​വ​​​​​​ട​​​​​​മാ​​​​​​വും ഈ ​​​​​​ര​​​​​​ഹ​​​​​​സ്യബ​​​​​​ന്ധം.

ക​​​​​​ണ്‍വീ​​​​​​ന​​​​​​ർ മു​​​​​​ത​​​​​​ൽ ന്യാ​​​​​​യീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​ർ വ​​​​​​രെ

ര​​​​​​ഹ​​​​​​സ്യ​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ന്‍റെ സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടൂ​​​​​​പ്പി​​​​​​ന്‍റെ ആ​​​​​​ദ്യദി​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​ത​​​​​​ന്നെ പ്ര​​​​​​ക​​​​​​ട​​​​​​മാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. ബി​​​​​​ജെ​​​​​​പി സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി ക​​​​​​ണ്‍വീ​​​​​​ന​​​​​​ർ ന​​​​​​ല്കു​​​​​​ന്ന ന​​​​​​ല്ല സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് മു​​​​​​ത​​​​​​ൽ ചാ​​​​​​ന​​​​​​ൽ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ലെ ക​​​​​​ടു​​​​​​ത്ത സി​​​​​​പി​​​​​​എം ന്യാ​​​​​​യീ​​​​​​ക​​​​​​ര​​​​​​ണത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ വ​​​​​​രെ ഇ​​​​​​രു​​​​​​ട്ടിവെ​​​​​​ളു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നുമു​​​​​​ന്പ് ബി​​​​​​ജെ​​​​​​പി സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ മ​​​​​​ഹ​​​​​​ത്വം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു; ചെ​​​​​​റി​​​​​​യ കാ​​​​​​ര്യ​​​​​​മ​​​​​​ല്ല ഈ ​​​​​​മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ.

വ​​​​​​ട​​​​​​ക്കേ ഇ​​​​​​ന്ത്യ ഏ​​​​​​താ​​​​​​ണ്ട് കു​​​​​​ത്ത​​​​​​ക​​​​​​യാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന വി​​​​​​ശ്വാ​​​​​​സ​​​​​​ത്തോ​​​​​​ടെ മോ​​​​​​ദി തെ​​​​​​ക്കോ​​​​​​ട്ട് പ​​​​​​ട​​​​​​ ന​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ എ​​​​​​ത്ര​​​​​​യാ​​​​​​യി റോ​​​​​​ഡ് ഷോ. ​​​​​​എ​​​​​​ന്നാ​​​​​​ൽ, റോ​​​​​​ഡ് ഷോ​​​​​​ക​​​​​​ളി​​​​​​ൽ​​​​​​പോ​​​​​​ലും വ​​​​​​ട​​​​​​ക്കേ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ സം​​​​​​ശ​​​​​​യം ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന ഒ​​​​​​ന്നും ചെ​​​​​​യ്യാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ മോ​​​​​​ദി ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ന്നു. മാ​​​​​​ർ​​​​​​ച്ച് 19ന് ​​​​​​പാ​​​​​​ല​​​​​​ക്കാ​​​​​​ട്ടു ന​​​​​​ട​​​​​​ന്ന പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ റോ​​​​​​ഡ് ഷോ​​​​​​യി​​​​​​ൽ മ​​​​​​ല​​​​​​പ്പു​​​​​​റ​​​​​​ത്തെ ബി​​​​​​ജെ​​​​​​പി സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി ഡോ. ​​​​​​അ​​​​​​ബ​​​​​​ദു​​​​​​ൾ സ​​​​​​ലാ​​​​​​മി​​​​​​നെ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​​​​യ​​​​​​ത് അ​​​​​​ർ​​​​​​ഥ​​​​​​ഗ​​​​​​ർ​​​​​​ഭ​​​​​​മ​​​​​​ല്ലേ? നീ​​​​​​തി​​​​​​ഷ് കു​​​​​​മാ​​​​​​ർ മു​​​​​​ത​​​​​​ൽ പി​​​​​​ണ​​​​​​റാ​​​​​​യി വ​​​​​​രെ ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​മു​​​​​​ള്ള എ​​​​​​ല്ലാ​​​​​​വ​​​​​​രെ​​​​​​യും വ​​​​​​രു​​​​​​തി​​​​​​യി​​​​​​ലാ​​​​​​ക്കി ക​​​​​​ളി​​​​​​ക്കാ​​​​​​ൻ ബി​​​​​​ജെ​​​​​​പി കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന വൈ​​​​​​ഭ​​​​​​വം അ​​​​​​ദ്ഭുത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ്. മോ​​​​​​ദി​​​​​​യെ മു​​​​​​ന്നി​​​​​​ൽ നി​​​​​​ർ​​​​​​ത്തി എ​​​​​​ത്ര​​​​​​യോ വ​​​​​​ന്പ​​​​​​ന്മാ​​​​​​രാ​​​​​​ണ് ബി​​​​​​ജെ​​​​​​പി​​​​​​ക്കാ​​​​​​യി ക​​​​​​രു​​​​​​ നീ​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പി​​​​​​ണ​​​​​​റാ​​​​​​യി​​​​​​യും മോ​​​​​​ദി​​​​​​യും ഒ​​​​​​രേ ശ​​​​​​ബ്ദ​​​​​​ത്തി​​​​​​ൽ

ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് അ​​​​​​ടു​​​​​​ത്ത​​​​​​പ്പോ​​​​​​ൾ പൂ​​​​​​ഞ്ഞാ​​​​​​ർ പ​​​​​​ള്ളി സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ അ​​​​​​ട്ടി​​​​​​മ​​​​​​റി പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യു​​​​​​മാ​​​​​​യി പി​​​​​​ണ​​​​​​റാ​​​​​​യി രം​​​​​​ഗ​​​​​​ത്തു വ​​​​​​ന്ന​​​​​​ത് ഈ ​​​​​​ക​​​​​​ളി​​​​​​യു​​​​​​ടെകൂ​​​​​​ടി ഭ​​​​​​ാഗ​​​​​​മ​​​​​​ല്ലേ? പ​​​​​​ത്ത​​​​​​നം​​​​​തി​​​​​​ട്ട​​​​​​യി​​​​​​ൽ റോ​​​​​​ഡ് ഷോ​​​​​​യ്ക്കു വ​​​​​​ന്ന പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി മോ​​​​​​ദി​​​​​​യും പി​​​​​​ണ​​​​​​റാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞ​​​​​​തുത​​​​​​ന്നെ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ആ​​​​​​ർ​​​​​​ക്കും സം​​​​​​ശ​​​​​​യം കൂ​​​​​​ടി​​​​​​ല്ലേ? പൂ​​​​​​ഞ്ഞാ​​​​​​റി​​​​​​ൽ മു​​​​​​സ്‌​​​​​​ലിം യു​​​​​​വാ​​​​​​ക്ക​​​​​​ൾ ന​​​​​​ട​​​​​​ത്തി​​​​​​യ തേ​​​​​​ർ​​​​​​വാ​​​​​​ഴ്ച​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഒ​​​​​​ന്നും കാ​​​​​​ണാ​​​​​​തെ​​​​​​യാ​​​​​​ണ് പി​​​​​​ണ​​​​​​റാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞ​​​​​​തെ​​​​​​ന്ന് ആ​​​​​​രും ക​​​​​​രു​​​​​​തു​​​​​​ന്നി​​​​​​ല്ല. പി​​​​​​ണ​​​​​​റാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞ​​​​​​ത് സ​​​​​​ത്യ​​​​​​മാ​​​​​​ണ്. പ​​​​​​ക്ഷേ, സ​​​​​​ത്യം പ​​​​​​റ​​​​​​യാ​​​​​​ൻ ഇ​​​​​​രുമു​​​​​​ന്ന​​​​​​ണി​​​​​​യു​​​​​​ടെ​​​​​​യും നേ​​​​​​താ​​​​​​ക്ക​​​​​​ൾ ത​​​​​​യ​​​​​​റാ​​​​​​കാ​​​​​​ത്ത നാ​​​​​​ട്ടി​​​​​​ൽ പെ​​​​​​ട്ടെ​​​​​​ന്ന് എ​​​​​​ന്തേ ഇ​​​​​​ങ്ങ​​​​​​നെ ഒ​​​​​​രു ഉ​​​​​​ൾവി​​​​​​ളി.

പി​​​​​​ണ​​​​​​റാ​​​​​​യി ഈ ​​​​​​പ​​​​​​ര​​​​​​സ്യപ്ര​​​​​​സ്താ​​​​​​വ​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത് തോ​​​​​​മ​​​​​​സ് ഐ​​​​​​സ​​​​​​ക്കി​​​​​​നെ തോ​​​​​​ൽ​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​ണെ​​​​​​ന്ന് പെ​​​​​​ട്ടെ​​​​​​ന്നു വി​​​​​​ലി​​​​​​യ​​​​​​രു​​​​​​ത്തി​​​​​​യ​​​​​​വ​​​​​​ർ ഇ​​​​​​പ്പോ​​​​​​ൾ അ​​​​​​തി​​​​​​ലും വ​​​​​​ലി​​​​​​യ അ​​​​​​ർ​​​​​​ഥം അ​​​​​​തി​​​​​​നി​​​​​​ല്ലേ എ​​​​​​ന്നു സം​​​​​​ശ​​​​​​യി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. 2019ൽ ​​​​​​കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​ലെ ആ​​​​​​ന്‍റോ ആ​​​​​​ന്‍റ​​​​​​ണി​​​​​​ക്ക് 3.8 ല​​​​​​ക്ഷം വോ​​​​​​ട്ട് ല​​​​​​ഭി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ കെ. ​​​​​​സു​​​​​​രേ​​​​​​ന്ദ്ര​​​​​​ന് 2.97 ല​​​​​​ക്ഷം വോ​​​​​​ട്ട് കി​​​​​​ട്ടി. ജ​​​​​​യി​​​​​​ച്ച സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യും തോ​​​​​​റ്റ സു​​​​​​രേ​​​​​​ന്ദ്ര​​​​​​നും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള വ്യ​​​​​​ത്യാ​​​​​​സം വെ​​​​​​റും 90,000 വോ​​​​​​ട്ടാ​​​​​​ണ്. തോ​​​​​​മ​​​​​​സ് ഐ​​​​​​സ​​​​​​ക്കി​​​​​​നേക്കാ​​​​​​ൾ പ​​​​​​ത്ത​​​​​​നംതി​​​​​​ട്ട​​​​​​യി​​​​​​ൽ വേ​​​​​​രു​​​​​​ള്ള 2019ലെ ​​​​​​ഇ​​​​​​ട​​​​​​തു സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി വീ​​​​​​ണാ ജോ​​​​​​ർ​​​​​​ജി​​​​​​ന് 3.36 ല​​​​​​ക്ഷം വോ​​​​​​ട്ടാ​​​​​​ണ് കി​​​​​​ട്ടി​​​​​​യ​​​​​​ത്.

പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​യി​​​​​​ലെ ഒ​​​​​​രു ല​​​​​​ക്ഷം വോ​​​​​​ട്ട് മ​​​​​​റി​​​​​​ക്കു​​​​​​വാ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം ബി​​​​​​ജെ​​​​​​പി​​​​​​യെ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന​​​​​​താ​​​​​​ണ് വി​​​​​​ഷ​​​​​​യം. ക്രൈ​​​​​​സ്ത​​​​​​വ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്ക് ന​​​​​​ല്ല സ്വാ​​​​​​ധീ​​​​​​ന​​​​​​മു​​​​​​ള്ള പ്ര​​​​​​ദേ​​​​​​ശം ത​​​​​​ന്നെ​​​​​​യാ​​​​​​ണ് പ​​​​​​ത്ത​​​​​​നംതി​​​​​​ട്ട. ബി​​​​​​ജെ​​​​​​പി​​​​​​യെ ചി​​​​​​ല മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​ഹാ​​​​​​യി​​​​​​ക്കാ​​​​​​നു​​​​​​ള്ള സി​​​​​​പി​​​​​​എം ഗൂ​​​​​​ഢ​​​​​​ത്വ​​​​​​ര​​​​​​യു​​​​​​ടെകൂ​​​​​​ടി അ​​​​​​ട​​​​​​യാ​​​​​​ള​​​​​​മാ​​​​​​യി പി​​​​​​ണ​​​​​​റാ​​​​​​യി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തെ വാ​​​​​​യി​​​​​​ക്ക​​​​​​നാ​​​​​​വും.


തോ​​​​​​മ​​​​​​സ് ഐ​​​​​​സ​​​​​​ക് ക്രൈ​​​​​​സ്ത​​​​​​വ വി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളെ വൃ​​​​​​ണ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന ഫേ​​​​​​സ് ബു​​​​​​ക്ക് പോ​​​​​​സ്റ്റി​​​​​​ലു​​​​​​ടെ വി​​​​​​ഷ​​​​​​യം കൂ​​​​​​ടു​​​​​​ത​​​​​​ൽ കു​​​​​​ള​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ക്രൈ​​​​​​സ്ത​​​​​​വ വോ​​​​​​ട്ട് ബാ​​​​​​ങ്കി​​​​​​ൽ പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യും ആ​​​​​​ശ്ര​​​​​​യി​​​​​​ക്കു​​​​​​ന്ന കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​നും ഐ​​​​​​സ​​​​​​ക്കി​​​​​​ന്‍റെ പോ​​​​​​സ​​​​​​്റ്റ് വ​​​​​​ല്ലാ​​​​​​ത്ത അ​​​​​​ടി​​​​​​യാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഭൂ​​​​​​ത​​​​​​ത്തെ കു​​​​​​ട​​​​​​ത്തി​​​​​​ൽനി​​​​​​ന്നു തു​​​​​​റ​​​​​​ന്നുവി​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ്.

ഗു​​​​​​ഢ​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​ങ്ങ​​​​​​ൾ

ഇ​​​​​​ത്ത​​​​​​രം ക​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​ല്ലാം അ​​​​​​പ്പു​​​​​​റ​​​​​​മാ​​​​​​ണ് സി​​​​​​പി​​​​​​എ​​​​​​മ്മും ബി​​​​​​ജെ​​​​​​പി​​​​​​യും ത​​​​​​മ്മി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്നു സം​​​​​​ശ​​​​​​യി​​​​​​ക്കേ​​​​​​ണ്ട ര​​​​​​ഹ​​​​​​സ്യ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യു​​​​​​ടെ​​​​​​ അ​​​​​​ന്ത​​​​​​ർ​​​​​​ധാ​​​​​​ര. പി​​​​​​ണ​​​​​​റാ​​​​​​യി​​​​​​യും മോ​​​​​​ദി​​​​​​യും ത​​​​​​മ്മി​​​​​​ൽ പു​​​​​​റ​​​​​​മെ ക​​​​​​ടു​​​​​​ത്ത എ​​​​​​തി​​​​​​ർ​​​​​​പ്പ് കാ​​​​​​ണി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ ഉ​​​​​​ള്ളി​​​​​​ൽ വ​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​ര​​​​​​ടു​​​​​​പ്പം കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന് ക​​​​​​രു​​​​​​താ​​​​​​വു​​​​​​ന്ന അ​​​​​​ട​​​​​​യാ​​​​​​ള​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. പ​​​​​​ര​​​​​​സ്പ​​​​​​രം കു​​​​​​റ്റം പ​​​​​​റ​​​​​​ഞ്ഞു​​​​​​കൊ​​​​​​ണ്ട് ര​​​​​​ഹ​​​​​​സ്യ​​​​​​മാ​​​​​​യി സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ക.

2021ലെ ​​​​​​നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ ഇ​​​​​​ല​​​​​​ക്‌​​​​​​ഷ​​​​​​നു മു​​​​​​ന്പ് ബി​​​​​​ജെ​​​​​​പി​​​​​​ക്കാ​​​​​​യി കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന ഹ​​​​​​വാ​​​​​​ല പ​​​​​​ണം കൊ​​​​​​ട​​​​​​ക​​​​​​ര​​​​​​യി​​​​​​ൽ പി​​​​​​ടി​​​​​​കൂ​​​​​​ടി. 2021 ഏ​​​​​​പ്രി​​​​​​ൽ മു​​​​​​ന്നി​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു സം​​​​​​ഭ​​​​​​വം. അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ൽ 3.5 കോ​​​​​​ടി രൂ​​​​​​പ ത​​​​​​ട്ടി​​​​​​ച്ച​​​​​​താ​​​​​​യി ക​​​​​​ണ്ടു. ബം​​​​​​ഗ​​​​​​ളൂ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നു നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യി കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന പ​​​​​​ണ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്നും ക​​​​​​ണ്ടു. കേ​​​​​​ര​​​​​​ളാ പോ​​​​​​ലീ​​​​​​സി​​​​​​ന്‍റെ സ്പെ​​​​​​ഷ​​​​​​ൽ ഇ​​​​​​ൻ​​​​​​വെ​​​​​​സ്റ്റി​​​​​​ഗേ​​​​​​ഷ​​​​​​ൻ ടീം ​​​​​​കേ​​​​​​സി​​​​​​ൽ 21 പേ​​​​​​രെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു. 219 സാ​​​​​​ക്ഷി​​​​​​ക​​​​​​ളെ ക​​​​​​ണ്ടെ​​​​​​ത്തി. സം​​​​​​ഗ​​​​​​തി ഇ​​​​​​ഡി​​​​​​ക്കു വി​​​​​​ട്ടു. അ​​​​​​തോ​​​​​​ടെ എ​​​​​​ല്ലാം തീ​​​​​​ർ​​​​​​ന്നു. ഹ​​​​​​വാ​​​​​​ല കേ​​​​​​സി​​​​​​ൽ ബി​​​​​​ജി​​​​​​പി​​​​​​ക്കു സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ​​​​​​ഹാ​​​​​​യം കി​​​​​​ട്ടി​​​​​​യെ​​​​​​ന്ന് ജ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സം​​​​​​ശ​​​​​​യം വെ​​​​​​റു​​​​​​താ​​​​​​യ​​​​​​വി​​​​​​ല്ല​​​​​​ല്ലോ?

മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​കാ​​​​​​ത്ത നീക്ക​​​​​​ങ്ങ​​​​​​ൾ

സി​​​​​​പി​​​​​​എം നാ​​​​​​ക്കെ​​​​​​ടു​​​​​​ത്താ​​​​​​ൽ ബി​​​​​​ജെ​​​​​​പി വി​​​​​​രു​​​​​​ദ്ധ​​​​​​ത പ​​​​​​റ​​​​​​യും. അ​​​​​​ത് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ അ​​​​​​വ​​​​​​ർ കൂ​​​​​​ടെ നി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ള്ള സ​​​​​​മ​​​​​​സ്ത പോ​​​​​​ലു​​​​​​ള്ള സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളെ ക​​​​​​ബ​​​​​​ളി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ൽ ബി​​​​​​ജെ​​​​​​പി മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ലു​​​​​​ള്ള ജ​​​​​​ന​​​​​​താദ​​​​​​ളിനെ ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തുപോ​​​​​​ലു​​​​​​ള്ള കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ലി​​​​​​യ വി​​​​​​ശാ​​​​​​ലമ​​​​​​ന​​​​​​സ്ക​​​​​​ത​​​​​​യും കാ​​​​​​ണി​​​​​​ക്കും.

ലാ​​​​​​വ്‌​​​​​​ലി​​​​​​ൻ കേ​​​​​​സ് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ എ​​​​​​ട്ടു വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി മാ​​​​​​റ്റി​​​​​​വ​​​​​​യ്ക്ക​​​​​​പ്പെ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് കോ​​​​​​ട​​​​​​തി കാ​​​​​​ര​​​​​​ണ​​​​​​മ​​​​​​ല്ല, ബി​​​​​​ജെ​​​​​​പി​​​​​​ക്കാ​​​​​​രു​​​​​​ടെ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ സി​​​​​​ബി​​​​​​ഐ കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ്. വ​​​​​​ക്കീ​​​​​​ലി​​​​​​ല്ല, കേ​​​​​​സ് വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ശേ​​​​​​ഖ​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല തു​​​​​​ട​​​​​​ങ്ങി കേ​​​​​​സ് മാ​​​​​​റ്റി​​​​​​വ​​​​​​യ്ക്കാ​​​​​​ൻ ഓ​​​​​​രോ ത​​​​​​വ​​​​​​ണ​​​​​​യും സി​​​​​​ബി​​​​​​ഐ പ​​​​​​റ​​​​​​യു​​​​​​ന്ന കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ നി​​​​​​ര​​​​​​വധി​​​​​​യാ​​​​​​ണ്.

പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ വ​​​​​​രു​​​​​​ന്പോ​​​​​​ൾ സ്വ​​​​​​ർ​​​​​​ണത്ത​​​​​​ട്ടി​​​​​​പ്പ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ഓ​​​​​​ഫീ​​​​​​സി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​റ​​​​​​യും. പ​​​​​​ക്ഷേ ആ ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​ക്കെതി​​​​​​രേ ഒ​​​​​​രു ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യും ഉ​​​​​​ണ്ടാ​​​​​​വി​​​​​​ല്ല. ക​​​​​​ഴി​​​​​​ഞ്ഞ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു മു​​​​​​ന്പ് ആ​​​​​​രം​​​​​​ഭി​​​​​​ച്ച അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​മാ​​​​​​ണ്. സ്വ​​​​​​പ്ന സു​​​​​​രേ​​​​​​ഷ് ന​​​​​​ട​​​​​​ത്തി​​​​​​യ വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ എ​​​​​​ല്ലാം സ​​​​​​ത്യമാ​​​​​​ണെ​​​​​​ന്ന് ക​​​​​​രു​​​​​​തു​​​​​​ന്ന അ​​​​​​ട​​​​​​യാ​​​​​​ള​​​​​​ങ്ങ​​​​​​ൾ ഓ​​​​​​രോ ദി​​​​​​വ​​​​​​സ​​​​​​വും പു​​​​​​റ​​​​​​ത്തു വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്.

എ​​​​​​ക്സാ​​​​​​ലോ​​​​​​ജി​​​​​​ക്കി​​​​​​ന്‍റെ വേ​​​​​​രു​​​​​​ക​​​​​​ൾ

ഏ​​​​​​റ്റ​​​​​​വും അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മാ​​​​​​യി വ​​​​​​ന്ന ഒ​​​​​​രു തെ​​​​​​ളി​​​​​​വാ​​​​​​ണ് വീ​​​​​​ണ​​​​​​യു​​​​​​ടെ ക​​​​​​ന്പ​​​​​​നി ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ൾ. ക​​​​​​രി​​​​​​മ​​​​​​ണ​​​​​​ൽ ക​​​​​​ന്പ​​​​​​നി​​​​​​യു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ച്ച അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ഇ​​​​​​പ്പോ​​​​​​ൾ വേ​​​​​​റെ പ​​​​​​ല ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ളി​​​​​​ലും എ​​​​​​ത്തിനി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യ വാ​​​​​​ർ​​​​​​ത്ത​​​​​​യു​​​​​​ണ്ട്. കാ​​​​​​ര​​​​​​ക്കോ​​​​​​ണം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​കാ​​​​​​ർ പോ​​​​​​ലും വീ​​​​​​ണ​​​​​​യു​​​​​​ടെ എ​​​​​​ക്സാലോ​​​​​​ജി​​​​​​ക്കി​​​​​​ന്‍റെ സ​​​​​​ഹാ​​​​​​യം തേ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു.

മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​കാ​​​​​​രോ​​​​​​ട് എ​​​​​​ക്സാലോ​​​​​​ജി​​​​​​ക്ക് ചെ​​​​​​യ്തു കൊ​​​​​​ടു​​​​​​ത്ത സ​​​​​​ഹാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ശ​​​​​​ദാം​​​​​​ശ​​​​​​ങ്ങ​​​​​​ൾ ചോ​​​​​​ദി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സ്വാ​​​​​​ശ്ര​​​​​​യ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​ർ ചോ​​​​​​ദി​​​​​​ച്ച​​​​​​തി​​​​​​ലും ഉ​​​​​​യ​​​​​​ർ​​​​​​ന്ന ഫീ​​​​​​സ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചു കൊ​​​​​​ടു​​​​​​ത്ത​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ൽ എ​​​​​​ക്സാ ലോ​​​​​​ജി​​​​​​ക്കാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ലേ എ​​​​​​ന്നാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ൾ വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ വാ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ സം​​​​​​ശ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ല്ലാ കേ​​​​​​സി​​​​​​ലും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഒ​​​​​​രു കേ​​​​​​സി​​​​​​ലും പ്ര​​​​​​തി​​​​​​ക​​​​​​ളെ കു​​​​​​റ്റ​​​​​​വി​​​​​​മു​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടി​​​​​​ല്ല.

ത​​​​​​ല​​​​​​പൊ​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കി​​​​​​ല്ല

ബി​​​​​​ജെ​​​​​​പി കൃ​​​​​​ത്യ​​​​​​മാ​​​​​​യാ​​​​​​ണ് ക​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പി​​​​​​ണ​​​​​​റാ​​​​​​യി​​​​​​യെ ത​​​​​​ല​​​​​​പൊ​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കി​​​​​​ല്ല. അ​​​​​​വ​​​​​​ർ​​​​​​ക്കു വേ​​​​​​ണ്ട​​​​​​ത് കോ​​​​​​ടാ​​​​​​ലി​​​​​​ക്കൈ​​​​​​യാ​​​​​​ണ്. കേ​​​​​​സും അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളും എ​​​​​​ല്ലാം ന​​​​​​ട​​​​​​ത്തും. രേ​​​​​​ഖ​​​​​​ക​​​​​​ളെ​​​​​​ല്ലാം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തു സൂ​​​​​​ക്ഷി​​​​​​ക്കും. എ​​​​​​പ്പോ​​​​​​ൾ വേ​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ലും ജ​​​​​​യി​​​​​​ലി​​​​​​ലാ​​​​​​ക്കും. സ്വ​​​​​​ർ​​​​​​ണ​​​​​​ക്ക​​​​​​ട​​​​​​ത്തു മു​​​​​​ത​​​​​​ൽ ലൈ​​​​​​ഫ് മി​​​​​​ഷ​​​​​​ൻ വ​​​​​​ഴി വീ​​​​​​ണ​​​​​​യു​​​​​​ടെ എ​​​​​​ക്സാലോ​​​​​​ജിക് വ​​​​​​രെ എ​​​​​​ത്രയോ കേ​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ രേ​​​​​​ഖ​​​​​​ക​​​​​​ൾ അ​​​​​​വ​​​​​​രു​​​​​​ടെ കൈ​​​​​​വ​​​​​​ശ​​​​​​മു​​​​​​ണ്ട്.

ക​​​​​​രു​​​​​​വ​​​​​​ന്നൂ​​​​​​ർ ബാ​​​​​​ങ്കി​​​​​​ലൂ​​​​​​ടെ ഇ​​​​​​ഡി കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ എ​​​​​​ത്ര സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ രേ​​​​​​ഖ കൈ​​​​​​ക്ക​​​​​​ലാ​​​​​​ക്കി, 12 ബാ​​​​​​ങ്കി​​​​​​ൽ ത​​​​​​ട്ടി​​​​​​പ്പു ന​​​​​​ട​​​​​​ന്ന​​​​​​താ​​​​​​യാ​​​​​​ണ് ഇ​​​​​​തു​​​​​​വ​​​​​​രെ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. ത​​​​​​ല​​​​​​പൊ​​​​​​ക്കു​​​​​​ന്നു എ​​​​​​ന്നു ക​​​​​​ണ്ടാ​​​​​​ൽ അ​​​​​​പ്പോ​​​​​​ൾ അ​​​​​​ടി​​​​​​ക്കും. കേ​​​​​​ന്ദ്ര​​​​​​സ​​​​​​ഹാ​​​​​​യം പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി കൊ​​​​​​ടു​​​​​​ക്കി​​​​​​ല്ല. അ​​​​​​ങ്ങ​​​​​​നെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു കി​​​​​​ട്ടേ​​​​​​ണ്ട​​​​​​തെ​​​​​​ല്ലാം ത​​​​​​ട​​​​​​യും. പി​​​​​​ണ​​​​​​റാ​​​​​​യി​​​​​​ക്കു വേ​​​​​​ണ്ട​​​​​​തെ​​​​​​ല്ലാം ചെ​​​​​​യ്തുകൊ​​​​​​ടു​​​​​​ക്കും. പി​​​​​​ടി​​​​​​ച്ചു നി​​​​​​ൽ​​​​​​ക്കാ​​​​​​ൻ മേ​​​​​​ശ​​​​​​പ്പു​​​​​​റ​​​​​​ത്തു​​​​​​നി​​​​​​ന്നു ചി​​​​​​ല അ​​​​​​പ്പ​​​​​​ക്ക​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളും ഇ​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കും. വ​​​​​​ള​​​​​​യ്ക്കു​​​​​​ക​​​​​​യ​​​​​​ല്ലാ​​​​​​തെ ഒ​​​​​​ടി​​​​​​ക്കി​​​​​​ല്ല.

ഡ​​​​​​ൽ​​​​​​ഹി മ​​​​​​ദ്യ​​​​​​ന​​​​​​യ​​​​​​ക്കേ​​​​​​സി​​​​​​ൽ ഓ​​​​​​ടിന​​​​​​ട​​​​​​ന്ന് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യു​​​​​​ന്ന ഇ​​​​​​ഡി ക​​​​​​രി​​​​​​മ​​​​​​ണ​​​​​​ൽ ത​​​​​​ട്ടി​​​​​​പ്പുകേ​​​​​​സി​​​​​​ൽ കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന സം​​​​​​യ​​​​​​മ​​​​​​നം അ​​​​​​ദ്ഭുത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​ത​​​​​​ല്ലേ? എ​​​​​​ന്നും കു​​​​​​നി​​​​​​ച്ചു​​​​​​ത​​​​​​ന്നെ നി​​​​​​ർ​​​​​​ത്തും. അ​​​​​​വ​​​​​​ർ​​​​​​ക്ക് പി​​​​​​ണ​​​​​​റാ​​​​​​യി വ​​​​​​ലി​​​​​​യ ആ​​​​​​ളൊ​​​​​​ന്നു​​​​​​മ​​​​​​ല്ല, ഒ​​​​​​രു ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണം. ബി​​​​​​ജി​​​​​​പി​​​​​​ക്കു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ അ​​​​​​ക്കൗ​​​​​​ണ്ട് തു​​​​​​റ​​​​​​ക്കാ​​​​​​ൻ ആ​​​​​​വ​​​​​​ശ‍്യ​​​​​​മാ​​​​​​യ ഒ​​​​​​രു ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണം. അ​​​​​​തി​​​​​​ന​​​​​​പ്പു​​​​​​റം ഒ​​​​​​ന്നു​​​​​​മ​​​​​​ല്ല. ഈ ​​​​​​മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ കാ​​​​​​ലാ​​​​​​വ​​​​​​ധി​​​​​​ക്ക​​​​​​പ്പു​​​​​​റ​​​​​​ത്തേ​​​​​​ക്ക് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന് പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളൊ​​​​​​ന്നും ഇ​​​​​​ല്ലെ​​​​​​ന്ന തോ​​​​​​ന്ന​​​​​​ലാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ഴു​​​​​​ള്ള​​​​​​ത്.

ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​ന്തോ​​​​​​ഷം

ഏ​​​​​​തു സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്നാ​​​​​​ലും കോ​​​​​​ര​​​​​​നു കു​​​​​​ന്പി​​​​​​ളി​​​​​​ൽ ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ക​​​​​​ഞ്ഞി എ​​​​​​ന്ന​​​​​​റി​​​​​​യു​​​​​​ന്പോ​​​​​​ഴും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നാ​​​​​​യി ജ​​​​​​നം കാ​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ന്നു. ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഉ​​​​​​പ​​​​​​കാ​​​​​​ര​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ പ​​​​​​ല​​​​​​തും ന​​​​​​ട​​​​​​ക്കു​​​​​​ന്ന കാ​​​​​​ല​​​​​​മാ​​​​​​ണി​​​​​​ത്. ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ഒ​​​​​​രു സ​​​​​​ഹാ​​​​​​യം പെ​​​​​​ട്രോ​​​​​​ൾ വി​​​​​​ല​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യ കു​​​​​​റ​​​​​​വാ​​​​​​ണ്. കേ​​​​​​ന്ദ്രം കു​​​​​​റ​​​​​​ച്ച​​​​​​ത് ര​​​​​​ണ്ടു രൂ​​​​​​പ​​​​​​യാ​​​​​​ണ്.

പാ​​​​​​ച​​​​​​കവാ​​​​​​ത​​​​​​കവി​​​​​​ല 100 രൂ​​​​​​പ കു​​​​​​റ​​​​​​ച്ചു. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ർ​​​​​​ക്ക് ഒ​​​​​​രു ഗ​​​​​​ഡു ക്ഷേമ​​​​​​ബ​​​​​​ത്ത കൂ​​​​​​ടി​​​​​​ക്കി​​​​​​ട്ടും. സി​​​​​​വി​​​​​​ൽ സ​​​​​​പ്ലൈ​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ല കു​​​​​​റ​​​​​​ച്ച് അ​​​​​​രി കി​​​​​​ട്ടും. ഭാ​​​​​​ര​​​​​​ത് അ​​​​​​രി​​​​​​യും വ​​​​​​ന്നു. പാ​​​​​​വ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ര​​​​​​ണ്ടോ മൂ​​​​​​ന്നോ ഗ​​​​​​ഡു പെ​​​​​​ൻ​​​​​​ഷ​​​​​​നും കി​​​​​​ട്ടും. ഇ​​​​​​തി​​​​​​നെ​​​​​​ല്ലാം ഇ​​​​​​പ്പോ​​​​​​ൾ പ​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യി. എ​​​​​​വി​​​​​​ടെനി​​​​​​ന്ന്? അ​​​​​​പ്പോ​​​​​​ൾ ഇ​​​​​​ത്ര​​​​​​യും കാ​​​​​​ലം ത​​​​​​രാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​ത് സ​​​​​​ത്യ​​​​​​മാ​​​​​​യും ച​​​​​​തി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ണം ഇ​​​​​​ല്ല​​​​​​ത്തു​​​​​​കൊ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല... വ​​​​​​ല്ലാ​​​​​​തെ വീ​​​​​​ർ​​​​​​പ്പുമു​​​​​​ട്ടു​​​​​​ന്ന ജ​​​​​​നം പ്രാ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ല്ലാ​​​​​​ വ​​​​​​ർ​​​​​​ഷ​​​​​​വും തെ​​​​​​ര​​​​​​ഞ്ഞ​​​​​​ടു​​​​​​പ്പു വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ്!