ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
അ​​​​ഡ്വ.​ വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ
ഇ​​​​ന്ത്യ​​​​യും വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ യൂ​​​​റോ​​​​പ്യ​​​​ന്‍ ഫ്രീ ​​​​ട്രേ​​​​ഡ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​മാ​​​​യു​​​​ള്ള സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ര്‍ മാ​​​​ര്‍ച്ച് 10ന് ​​​​ഒ​​​​പ്പി​​​​ട്ട​​​​തി​​​​ന്‍റെ ആ​​​​വേ​​​​ശ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍. നോ​​​​ര്‍വേ, ഐ​​​​സ്‌​​​​ലാ​​​​ന്‍ഡ്, ലീക്സ്റ്റൈന്‍‍‍സ്റ്റൈന്‍, സ്വി​​​​റ്റ്‌​​​​സ​​​​ര്‍ലന്‍ഡ് എ​​​​ന്നീ യൂ​​​​റോ​​​​പ്യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ് ഇ​​​എ​​​​ഫ്​​​​ടി​​​എ.

ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ 2008 മു​​​​ത​​​​ല്‍ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ച​​​​ര്‍ച്ച​​​​ചെ​​​​യ്യു​​​​ന്ന വ്യാ​​​​പാ​​​​ര സാ​​​​മ്പ​​​​ത്തി​​​​ക പ​​​​ങ്കാ​​​​ളി​​​​ത്ത ഉ​​​​ട​​​​മ്പ​​​​ടി 2013 വ​​​​രെ 13 റൗ​​​​ണ്ട് ച​​​​ര്‍ച്ച​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ല​​​​ക്ഷ്യം കണ്ടില്ല. ഇതോടെ 2014ല്‍ ​​​​മോ​​​​ദി സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​ ​​​​ശേ​​​​ഷം ചർച്ച നി​​​​ര്‍ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്നു. 2023ല്‍ ​​​​യു​​​​കെ, യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​ണി​​​യ​​​ൻ, മൗ​​​​റീ​​​​ഷ്യ​​​​സ്, ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ, യു​​​​എ​​​ഇ, കാ​​​​ന​​​​ഡ എന്നിങ്ങനെ ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി വ്യാപാര കരാർ ചർച്ചകൾ മുറുകുന്നതിനിടെയാണ് യൂ​​​​റോ​​​​പ്യ​​​​ന്‍ ഫ്രീ ​​​​ട്രേ​​​​ഡ് കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​മാ​​​​യി ച​​​​ര്‍ച്ച​​​​ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​തും അ​​​​തി​​​​വേ​​​​ഗം ക​​​​രാ​​​​റി​​​​ലാ​​​​യതും.

യൂ​​​​റോ​​​​പ്യ​​​​ന്‍ ഫ്രീ ​​​​ട്രേ​​​​ഡ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​മാ​​​​യി ഇ​​​​ന്ത്യ ഒ​​​​പ്പി​​​​ട്ട​​​​ത് സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ര്‍ എ​​​​ന്നി​​​​തി​​​​ലു​​​​പ​​​​രി വ്യാ​​​​പാ​​​​ര സാ​​​​മ്പ​​​​ത്തി​​​​ക പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ക്ക​​​​രാ​​​​റാ​​​​ണ് (ടി​​​ഇ​​​പി​​​എ). സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ര്‍ച്ച​​​​യെ ഉ​​​​ത്തേ​​​​ജി​​​​പ്പി​​​​ക്കു​​​​ക, തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്ടി​​​​ക്കു​​​​ക, ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു വി​​​​ദേ​​​​ശ​​​​നി​​​​ക്ഷേ​​​​പ​​​​മെ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് മു​​​​ഖ്യ​​​​ല​​​​ക്ഷ്യം. മ​​​​റ്റൊ​​​​രു രീ​​​​തി​​​​യി​​​​ല്‍ പറഞ്ഞാൽ ഇ​​​​ന്ത്യ ഇ​​​​തി​​​​ന​​​​കം ഏ​​​​ര്‍പ്പെ​​​​ട്ട മി​​​​ക്ക സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ളി​​​​ലും ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കു ച​​​​ര​​​​ക്കു​​​​ക​​​​ളു​​​​ടെ നി​​​​കു​​​​തി​​​​ര​​​​ഹി​​​​ത ഒ​​​​ഴു​​​​ക്കാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​ല​​​​ക്ഷ്യ​​​​മെ​​​​ങ്കി​​​​ല്‍ ഈ ​​​​ക​​​​രാ​​​​റി​​​​ല്‍ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​ വി​​​​ദേ​​​​ശ​​​​നി​​​​ക്ഷേ​​​​പ​​​​മാ​​​​ണ് മു​​​​ഖ്യം. ചു​​​​രു​​​​ക്ക​​​​ത്തി​​​​ല്‍ ഇ​​​​തൊ​​​​രു നി​​​​ക്ഷേ​​​​പ​​​​ക്ക​​​​രാ​​​​റാ​​​​ണ്. ഇ​​​​ന്ത്യ 27 രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ ച​​​​ര്‍ച്ച​​​​കൾ തുടരുന്നുണ്ട്.

ഇങ്ങനെയൊന്ന് ആദ്യം

ച​​​​ര​​​​ക്കു​​​​ക​​​​ളു​​​​ടെ വ്യാ​​​​പാ​​​​രം, ഉ​​​​ത്ഭ​​​​വ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍, ബൗ​​​​ദ്ധി​​​​ക സ്വ​​​​ത്ത​​​​വ​​​​കാ​​​​ശം, സേ​​​​വ​​​​ന​​​​ക്ക​​​​രാ​​​​ര്‍, നി​​​​ക്ഷേ​​​​പ​​​​ക്ക​​​​രാ​​​​ര്‍, നി​​​​ക്ഷേ​​​​പ പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​വും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും, സ​​​​ര്‍ക്കാ​​​​ര്‍ സം​​​​ഭ​​​​ര​​​​ണം, വ്യാ​​​​പാ​​​​രം സു​​​​ഗ​​​​മ​​​​മാ​​​​ക്കാനു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക ത​​​​ട​​​​സ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ഹാ​​​​രം എ​​​​ന്നി​​​​വ​​​​യു​​​​ള്‍പ്പെ​​​​ടെ 14 അ​​​​ധ്യാ​​​​യ​​​​ങ്ങ​​​​ളാ​​​​ണ് ക​​​​രാ​​​​റി​​​​ലു​​​​ള്ള​​​​ത്. ന്യൂ​​​​ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ക​​​​രാ​​​​ര്‍ ഒ​​​​പ്പി​​​​ട്ടെ​​​​ങ്കി​​​​ലും തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടിക്കാ​​​​യി വി​​​​വി​​​​ധ അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സ​​​​ര്‍ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അം​​​​ഗീ​​​​കാ​​​​രം നേടാൻ കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു​​​​ വ​​​​ര്‍ഷമെടുക്കും.

അ​​​​ടു​​​​ത്ത 15 വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ 100 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​ര്‍ അ​​​​ഥ​​​​വാ 8.2 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​വും 10 ല​​​​ക്ഷം തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ന​​​​ല്‍കു​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ന​​​​ല്‍കു​​​​ന്ന ക​​​​രാ​​​​ര്‍ ഇ​​​​ന്ത്യ ഇ​​​​തി​​​​നോ​​​​ട​​​​കം ഒ​​​​പ്പി​​​​ട്ട് ന​​​​ട​​​​പ്പി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ വേറിട്ടതാണ്. ഇ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ല്‍ത്ത​​​​ന്നെ ഇ​​​​ന്ത്യ-​​​​യൂ​​​​റോ​​​​പ്പ് ക​​​​രാ​​​​റി​​​​ല്‍ ഇ​​​​ന്ത്യ വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ വയ്ക്കുന്നു. യു​​​​എ​​​​ഇ​​​​യു​​​​മാ​​​​യി ഇ​​​​ന്ത്യ 2022 മേ​​​യി​​​ൽ ഉണ്ടാക്കിയ ക​​​​രാ​​​​ര്‍ ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ ഏ​​​​റ്റ​​​​വും സ​​​​മ​​​​ര്‍ഥമാ​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റാ​​​​ണി​​​​ത്. വ​​​​രും​​​​നാ​​​​ളു​​​​ക​​​​ളി​​​​ല്‍ ആ​​​​ഗോ​​​​ള സാ​​​​മ്പ​​​​ത്തി​​​​ക ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​റെ നി​​​​ര്‍ണാ​​​​യ​​​​ക​​​​മാ​​​​കു​​​​ന്ന നി​​​​ര​​​​വ​​​​ധി വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഈ ​​​​ക​​​​രാ​​​​ര്‍ ബന്ധപ്പെട്ടിരിക്കുന്നു.

ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പറയുന്നത്

ഇ​​​​ന്ത്യ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വ്യാ​​​​പാ​​​​ര പ​​​​ങ്കാ​​​​ളി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് സ്വി​​​​റ്റ്‌​​​​സ​​​​ര്‍ല​​​​ന്‍ഡ്. തൊ​​​​ട്ടു​​​​പി​​​​ന്നിൽ നോ​​​​ര്‍വേ. ഗ്ലോ​​​​ബ​​​​ല്‍ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍ ഇ​​​​ന്‍ഡ​​​​ക്‌​​​​സി​​​​ല്‍ ഒ​​​​ന്നാം സ്ഥാ​​​​ന​​​​മുള്ള സ്വി​​​​റ്റ്‌​​​​സ​​​​ര്‍ലന്‍ഡ് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും നൂ​​​​ത​​​​ന​​​​മാ​​​​യ സ​​​​മ്പ​​​​ദ്‌വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍ഷം ഇ​​​​ന്ത്യ​​​​യും സ്വി​​​​റ്റ്‌​​​​സ​​​​ര്‍ല​​​​ന്‍ഡും ത​​​​മ്മി​​​​ലു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​രം 17.14 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റാ​​​​ണ്. ഇ​​​​തി​​​​ല്‍ 15.79 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യാണ്. 1.35 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റി​​​​ന്‍റെ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​യ​​​​റ്റു​​​​മ​​​​തി. അ​​​​താ​​​​യ​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി 14.44 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​ര്‍.

2022-23ല്‍ 1.5 ​​​​ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ-​​​​നോ​​​​ര്‍വേ വ്യാ​​​​പാ​​​​രം. 2000 ഏ​​​​പ്രി​​​​ലി​​​​നും 2023 ഡി​​​​സം​​​​ബ​​​​റി​​​​നു​​​​മി​​​​ട​​​​യി​​​​ല്‍ അ​​​​താ​​​​യ​​​​ത് ക​​​​ഴി​​​​ഞ്ഞ 23 വ​​​​ര്‍ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ സ്വിറ്റ്‌​​​​സ​​​​ര്‍ല​​​​ന്‍ഡി​​​​ല്‍നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 10 ബി​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റി​​​​ന്‍റെ വി​​​​ദേ​​​​ശ​​​​നി​​​​ക്ഷേ​​​​പം ഇ​​​​ന്ത്യ​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ല്‍ 12-ാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​ണി​​​​ത്. ഈ ​​​​അ​​​​വ​​​​സ്ഥ​​​​യി​​​​ല്‍നി​​​​ന്നാ​​​​ണ് അ​​​​ടു​​​​ത്ത 15 വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ 100 ബി​​​​ല്യ​​​​ന്‍ നി​​​​ക്ഷേ​​​​പ​​​​മെ​​​​ന്ന പു​​​​ത്ത​​​​ന്‍ ക​​​​രാ​​​​ര്‍ രൂ​​​​പ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇറക്കുമതി പൊടിപൊടിക്കും

നി​​​​ക്ഷേ​​​​പ ക​​​​രാ​​​​ര്‍ ന​​​​ട​​​​പ്പി​​​​ലാ​​​​യി ആ​​​​ദ്യ 10 വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ 50 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റി​​​​ന്‍റെ​​​​യും തു​​​​ട​​​​ര്‍ന്നു​​​​ള്ള അ​​​ഞ്ചു വ​​​​ര്‍ഷ​​​​ത്തി​​​​ല്‍ ഓ​​​​രോ വ​​​​ര്‍ഷ​​​​വും 10 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​ര്‍ വീ​​​​തം 50 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റു​​​​മു​​​​ള്‍പ്പെ​​​​ടെ 100 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​ര്‍ നി​​​​ക്ഷേ​​​​പ​​​​വും ഒ​​​​രു ദ​​​​ശ​​​​ല​​​​ക്ഷം തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും നേ​​​​ടു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ താ​​​​രി​​​​ഫ് ഇ​​​​ള​​​​വു​​​​ക​​​​ള്‍ പി​​​​ന്‍വ​​​​ലി​​​​ച്ചു ക​​​​രാ​​​​റി​​​​ല്‍നിന്നു പി​​​​ന്‍വാ​​​​ങ്ങാ​​​​ന്‍ ഇ​​​​ന്ത്യ​​​ക്ക് അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്.

ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്ക​​​​ത്തി​​​​ന് ഇ​​​​ള​​​​വു​​​​ക​​​​ള്‍ ന​​​​ല്‍കി എ​​​ഴു മു​​​​ത​​​​ല്‍ 10 വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​കു​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​ക്കാ​​​​ന്‍ ക​​​​രാ​​​​ര്‍പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ ക​​​​ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​തു നേ​​​​ട്ട​​​​മാ​​​​കു​​​​ന്ന​​​​ത് നോ​​​​ര്‍വേ, ഐ​​​​സ്‌​​​​ല​​​​ന്‍ഡ്, ലി​​​​ച്ചെ​​​​ന്‍സ്റ്റൈന്‍, സ്വി​​​​റ്റ്‌​​​​സ​​​​ര്‍ലന്‍ഡ് എന്നീ ​​​​നാ​​​​ലു വി​​​​ക​​​​സി​​​​ത​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കാ​​​​ണ്. ട്യൂ​​​​ണ, സാ​​​​ല്‍മ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ സ​​​​മു​​​​ദ്ര​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍, ഒ​​​​ലി​​​​വ്, അ​​​​വോ​​​​ക്കാ​​​​ഡോ പോ​​​​ലു​​​​ള്ള പ​​​​ഴ​​​​ങ്ങ​​​​ള്‍, കോ​​​​ഫി കാ​​​​പ്‌​​​​സൂ​​​​ളു​​​​ക​​​​ള്‍, കോ​​​​ഡ് ലി​​​​വ​​​​ര്‍, ഒ​​​​ലി​​​​വ് ഓ​​​​യി​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ എ​​​​ണ്ണ​​​​ക​​​​ള്‍, ചോ​​​​ക്ലേ​​​​റ്റ് ബി​​​​സ്‌​​​​ക്ക​​​​റ്റ് ഉ​​​​ള്‍പ്പെ​​​​ടെ വി​​​​വി​​​​ധ​​​​ത​​​​രം മ​​​​ധു​​​​ര​​​​പ​​​​ല​​​​ഹാ​​​​ര​​​​ങ്ങ​​​​ള്‍, സം​​​​സ്‌​​​​ക​​​​രി​​​​ച്ച ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വയുടെയെല്ലാം യൂ​​​​റോ​​​​പ്യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നുള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി ക​​​​സ​​​​റും.

ഇറക്കുമതിച്ചുങ്കം താഴേക്ക്

സ്മാ​​​​ര്‍ട്ട് ഫോ​​​​ണു​​​​ക​​​​ള്‍, സൈ​​​​ക്കി​​​​ള്‍ ഭാ​​​​ഗ​​​​ങ്ങ​​​​ള്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ക്ലോ​​​​ക്കു​​​​ക​​​​ള്‍, വാ​​​​ച്ചു​​​​ക​​​​ള്‍, മ​​​​രു​​​​ന്നു​​​​ക​​​​ള്‍, ചാ​​​​യ​​​​ങ്ങ​​​​ള്‍, തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ള്‍, വ​​​​സ്ത്ര​​​ങ്ങ​​​​ള്‍, ഇ​​​​രു​​​​മ്പ്, ഉ​​​​രു​​​​ക്ക് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍, യ​​​​ന്ത്ര​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലു​​​​ള്‍പ്പെ​​​​ടു​​​​ന്നു. വെ​​​​ട്ടി​​​​യ​​​​തും മി​​​​നു​​​​ക്കി​​​​യ​​​​തു​​​​മാ​​​​യ വ​​​​ജ്ര​​​​ങ്ങ​​​​ളു​​​​ടെ താ​​​​രി​​​​ഫ് അ​​​ഞ്ചു വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍നി​​​​ന്ന് 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​​റ​​​​യ്ക്കും. വൈ​​​​നു​​​​ക​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം 150 ശ​​​ത​​​മാ​​​ന​​​ത്തി​​​​ല്‍നി​​​​ന്ന് 10 വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം 25 ശ​​​ത​​​മാ​​​ന​​​മാ​​​​യി കു​​​​റ​​​​യും.


സ്വി​​​​റ്റ്‌​​​​സ​​​​ര്‍ല​​​​ന്‍ഡി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ 1.3 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റി​​​​ന്‍റെ ച​​​​ര​​​​ക്കു​​​​ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ 98 ശ​​​ത​​​മാ​​​ന​​​വും ​ഇ​​​​തി​​​​നോ​​​​ട​​​​കം പൂ​​​​ജ്യം നി​​​​കു​​​​തി​​​​യു​​​​ള്ള വ്യ​​​​ാവ​​​​സാ​​​​യി​​​​ക ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണ്. ശേ​​​​ഷി​​​​ക്കു​​​​ന്ന ര​​​ണ്ടു ശ​​​ത​​​മാ​​​നം കാ​​​​ര്‍ഷി​​​​ക ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍. കു​​​​റ​​​​ഞ്ഞ വ്യാ​​​​പാ​​​​ര മൂ​​​​ല്യ​​​​ങ്ങ​​​​ള്‍ മൂ​​​​ലം ഇ​​​​ന്ത്യ​​​​ക്ക് ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി നേ​​​​ട്ട​​​​ങ്ങ​​​​ള്‍ തു​​​​ച്ഛ​​​​മാ​​​​യി​​​​രി​​​​ക്കും.

നോ​​​​ര്‍വേ​​​​യു​​​​ടെ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള​​​​വ​​​​ര്‍ക്കും യോ​​​​ഗ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ര്‍ക്കും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ക​​​​രാ​​​​ര്‍ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ര്‍ക്കു വ​​​​ര്‍ക്ക് പെ​​​​ര്‍മി​​​​റ്റ് അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ ന​​​​ല്‍കും. ടെ​​​​ലി​​​​കോം, സാ​​​​മ്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ സേ​​​​വ​​​​നാ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്. സു​​​​സ്ഥി​​​​ര​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു​​​​ള്ള പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പ്ര​​​​ധാ​​​​ന അ​​​​ധ്യാ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്. പ​​​​രി​​​​സ്ഥി​​​​തി, തൊ​​​​ഴി​​​​ല്‍ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ ഈ ​​​​ത​​​​ല​​​​ത്തി​​​​ല്‍ പെ​​​​ടു​​​​ന്നു. ബൗ​​​​ദ്ധി​​​​ക സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ക​​​​രാ​​​​റി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രാ​​​​മ​​​​ര്‍ശി​​​​ക്കു​​​​ന്നു.

ക​​​​രാ​​​​റി​​​​ല്‍നിന്നു പി​​​​ന്‍വാ​​​​ങ്ങാം

100 ബി​​​​ല്യ​​​​ന്‍ ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പ​​​​വും പത്തു ല​​​​ക്ഷം തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും 15 വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍ സാ​​​​ധ്യ​​​​മാ​​​​ക്കാ​​​ന്‍ നാ​​​​ലു യൂ​​​​റോ​​​​പ്യ​​​​ന്‍ അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കു സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ മൂ​​​ന്നു വ​​​​ര്‍ഷ​​​​ത്തെ അ​​​​ധി​​​​ക​​​​സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ ക​​​​രാ​​​​ര്‍പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​ക്കു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

നി​​​​ക്ഷേ​​​​പ​​​​രം​​​​ഗ​​​​ത്തെ പു​​​​രോ​​​​ഗ​​​​തി അ​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​നാ​​​​യി ഒ​​​​രു ഉ​​​​പ​​​​സ​​​​മി​​​​തി​​​​യും ക​​​​രാ​​​​റി​​​​ലു​​​​ണ്ട്. ഇ​​​​ങ്ങ​​​​നെ 18 വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ നി​​​​ക്ഷേ​​​​പ​​​​ബാ​​​​ധ്യ​​​​ത യൂ​​​​റോ​​​​പ്യ​​​​ന്‍ അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​വേ​​​​റ്റു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ മൂ​​​​ന്ന് ക​​​​ണ്‍സ​​​​ള്‍ട്ടേ​​​​ഷ​​​​ന്‍ പ്ര​​​​ക്രി​​​​യ​​​​യ്ക്കു​​​​ ശേ​​​​ഷം ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്ക​​​​ത്തി​​​​ലെ ഇ​​​​ള​​​​വു​​​​ക​​​​ള്‍ പ​​​​രി​​​​പൂ​​​​ര്‍ണ​​​​മാ​​​​യി പി​​​​ന്‍വ​​​​ലി​​​​ക്കാ​​​​നും ഇ​​​​ന്ത്യ​​​​ക്ക് അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്. സ​​​​മാ​​​​ന​​​​മാ​​​​യ പ്ര​​​​ക്രി​​​​യ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ആ​​​​സി​​​​യാ​​​​ന്‍ ക​​​​രാ​​​​റി​​​​ലും ഇ​​​​ന്ത്യ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

2009ല്‍ ​​​​ഒ​​​​പ്പി​​​​ട്ട ആ​​​​സി​​​​യാ​​​​ന്‍ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ര്‍ 2010 ജ​​​​നു​​​​വ​​​​രി ഒ​​​ന്നു മു​​​​ത​​​​ല്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. 2019 ഡി​​​​സം​​​​ബ​​​​ര്‍ 31ന് 10 ​​​​വ​​​​ര്‍ഷം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി​​​​യ​​​​പ്പോ​​​​ള്‍ അ​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ ഗൗ​​​​ര​​​​വ​​​​മാ​​​​യി​​​​ട്ടെ​​​​ടു​​​​ത്തി​​​​ല്ല. ആ​​​​സി​​​​യാ​​​​നി​​​​ല്‍നി​​​​ന്നു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി തകൃതിയായപ്പോൾ 2022ല്‍ ​​​​ഇ​​​​ന്ത്യ അ​​​​വ​​​​ലോ​​​​ക​​​​നം വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് 2025ല്‍ ​​​​ക​​​​രാ​​​​ര്‍ തു​​​​ട​​​​രു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലോ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍ പു​​​​തു​​​​ക്കി നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ലോ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാം. ഇ​​​​ന്ത്യ-​​​​യൂ​​​​റോ​​​​പ്പ് സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ലും ഈ ​​​​നി​​​​ബ​​​​ന്ധ​​​​ന​​​​യു​​​​ള്ള​​​​ത് ഇ​​​​ന്ത്യ​​​​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ അ​​​​നു​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്ടി​​​​ക്കും.

മറക്കരുതാത്തത്

ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​ക്കാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വി​​​​പ​​​​ണി തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ ഈ ​​​​രാ​​​​ജ്യ​​​​ത്തെ കാ​​​​ര്‍ഷി​​​​ക സ​​​​മ്പ​​​​ദ്ഘ​​​​ട​​​​ന​​​​യെ ശ​​​​ക്ത​​​​മാ​​​​യി നി​​​​ല​​​​നി​​​​ര്‍ത്താ​​​​നു​​​​ള്ള ബാ​​​​ധ്യ​​​​ത സ​​​​ര്‍ക്കാ​​​​രി​​​​നു​​​​ണ്ടെ​​​​ന്നു​​​​ള്ള കാ​​​​ര്യം രാ​​​​ജ്യം ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ മ​​​​റ​​​​ക്ക​​​​രു​​​​ത്. ഗ്രാ​​​​മീ​​​​ണ ക​​​​ര്‍ഷ​​​​ക​​​​രെ തീ​​​​റെ​​​​ഴു​​​​തി​​​​യു​​​​ള്ള വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ സ്വ​​​​ത​​​​ന്ത്ര​​​​വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ള്‍ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​പാ​​​​ഠ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​നി​​​​ല്‍ക്കു​​​​മ്പോ​​​​ള്‍ ഇ​​​​ന്ത്യ, യൂ​​​​റോ​​​​പ്പ് വ്യാ​​​​പാ​​​​ര സാ​​​​മ്പ​​​​ത്തി​​​​ക നി​​​​ക്ഷേ​​​​പ​​​​ക്ക​​​​രാ​​​​ര്‍ അ​​​​തി​​​​സൂ​​​​ക്ഷ്മ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ന്‍ ന​​​​മു​​​​ക്കാ​​​​ക​​​​ണം.

നേ​​​​ട്ട​​​​വും കോ​​​​ട്ട​​​​വും

ഇ​​​​ന്ത്യ​​​​ന്‍ കോ​​​​ര്‍പറേ​​​​റ്റു​​​​ക​​​​ള്‍ക്കു യൂ​​​​റോ​​​​പ്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക് അ​​​​വ​​​​സ​​​​രം തു​​​​റ​​​​ന്നു​​​​കി​​​​ട്ടുമെന്നതാണ് ഒരു മെച്ചം. 2024 ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ത്ത​​​​ന്നെ സ്വി​​​​റ്റ്‌​​​​സ​​​​ര്‍ല​​​​ന്‍ഡ് പ​​​​ല ഇ​​​​ന്ത്യ​​​​ന്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും തീ​​​​രു​​​​വ വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. രാ​​​​ജ്യാ​​​​ന്ത​​​​ര സ്വി​​​​സ് ബ്രാ​​​​ന്‍ഡാ​​​​യ നെ​​​​സ്‌​​​​ലെ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ന്‍ സാ​​​​ന്നി​​​​ധ്യം സ​​​​ജീ​​​​വ​​​​മാ​​​​കും. ക​​​​രാ​​​​ര്‍ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​രു​​​​മ്പോ​​​​ള്‍ സ്വി​​​​സ് വാ​​​​ച്ച്, ചോ​​​​ക്ലേ​​​​റ്റ്, വ​​​​ജ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി തീ​​​​രു​​​​വ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യും.

ചി​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ക്കു തീ​​​​രു​​​​വ പൂ​​​​ര്‍ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​കും. നി​​​​കു​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​യി ഉത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​മ്പോ​​​​ള്‍ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ വി​​​​പ​​​​ണി​​​​യി​​​​ലെ വി​​​​ല​​​​യും കു​​​​റ​​​​യാം. പ​​​​ക്ഷേ, അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് സ​​​​മാ​​​​ന ഇ​​​​ന്ത്യ​​​​ന്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പ​​​​ണി​​​​യും ഇ​​​​ടി​​​​യും. ചോക്ലേറ്റ്, വാ​​​​ച്ച് എ​​​​ന്നി​​​​വ​​​​യു​​​​ടെ നി​​​​കു​​​​തി ഏ​​​ഴു വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രാ​​​​ര്‍ വ്യ​​​​വ​​​​സ്ഥ. ചോ​​​​ക്ലേറ്റിന് 30 ശതമാനം, വാ​​​​ച്ചു​​​​ക​​​​ള്‍ക്ക് 20 എ​​​​ന്ന​​​​താ​​​​ണ് നി​​​​ല​​​​വി​​​​ലെ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചു​​​​ങ്കം.

ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ള്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കും നി​​​​കു​​​​തി​​​യി​​​​ള​​​​വ് ല​​​​ഭി​​​​ക്കും. അ​​​​തേ​​​​സ​​​​മ​​​​യം സോ​​​​യ, ക​​​​ല്‍ക്ക​​​​രി, പാ​​​​ല്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ ക​​​​രാ​​​​റി​​​​ല്‍നി​​​​ന്ന് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ലോ​​​​ക​​​​വ്യാ​​​​പാ​​​​ര ​​​​സം​​​​ഘ​​​​ട​​​​ന ഉ​​​​ട​​​​മ്പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി യോ​​​​ജി​​​​ച്ച് ഇ​​​​ന്ത്യ​​​​യി​​​​ല്‍ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വി​​​​ല വ​​​​ര്‍ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ക​​​​രാ​​​​ര്‍ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് ആ​​​​ശ്വാ​​​​സകര​​​​മാ​​​​ണ്.

വിഭവങ്ങൾ ഒഴുകിയെത്തും; ഇരകൾ വീണ്ടും കർഷകർ

മ​​​​ത്സ്യ, ക്ഷീ​​​​ര കാ​​​​ര്‍ഷി​​​​ക ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ നി​​​​കു​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​യി ക​​​​ട​​​​ല്‍ ക​​​​ട​​​​ന്നെ​​​​ത്തു​​​​മ്പോ​​​​ള്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ മ​​​​ത്സ്യ, ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല ഗു​​​​രു​​​​ത​​​​ര പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍ നേ​​​​രി​​​​ടും. 1948ലെ ​​​​ഗാ​​​​ട്ട് ക​​​​രാ​​​​റി​​​​ല്‍ തു​​​​ട​​​​ങ്ങി 1994ലെ ​​​​ലോ​​​​ക​​​​വ്യാ​​​​പാ​​​​ര​​​​ സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ അം​​​​ഗ​​​​ത്വ​​​​വും തു​​​​ട​​​​ര്‍ന്നി​​​​ങ്ങോ​​​​ട്ട് ഇ​​​​ന്ത്യ ഏ​​​​ര്‍പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ആസിയാൻ അടക്കം ര​​​​ണ്ടു ഡ​​​​സ​​​​നോ​​​​ളം സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ളും ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ സൃ​​​​ഷ്ടി​​​​ച്ചി​​​രി​​​​ക്കു​​​​ന്ന ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ര​​​​കൾ എക്കാലവും ഗ്രാ​​​​മീ​​​​ണ ക​​​​ര്‍ഷ​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തേ ​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള വ​​​​ന്‍ പ്ര​​​​ഹ​​​​രം ഇ​​​​ന്ത്യ-​​​​യൂ​​​​റോ​​​​പ്പ് സ്വ​​​​ത​​​​ന്ത്ര​​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും നി​​​​ക്ഷേ​​​​പ ക​​​​രാ​​​​റി​​​​ന്‍റെ​​​​യും പി​​​​ന്നി​​​​ലും ഒ​​​​ളി​​​​ഞ്ഞി​​​​രി​​​​പ്പു​​​​ണ്ട്. നാ​​​​ലു യൂ​​​​റോ​​​​പ്യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും സം​​​​സ്‌​​​​ക​​​​രി​​​​ച്ച ഭ​​​​ക്ഷ്യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പ​​​​ണി​​​​യാ​​​​യി ഇ​​​​ന്ത്യ​​​​യെ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്നു. യാ​​​​തൊ​​​​രു നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും വി​​​​ല​​​​ക്കു​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കു നി​​​​ത്യോ​​​​പ​​​​യോ​​​​ഗ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും ച​​​​ര​​​​ക്കു​​​​ക​​​​ളും ഒ​​​​ഴു​​​​കി​​​​യെ​​​​ത്തും.